സിനിമയില്‍ കുളിസീന്‍ കാട്ടിയവനെ തല്ലിക്കൊന്നു; ജീവിത സിനിമയില്‍ നിസഹായ

ദൃശ്യം സിനിമയിലെ ഓരോ സീനും മലയാളികള്‍ക്ക് കാണാ പാഠമാണ്. കുളിസീന്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിയുമായി എത്തിയ കമ്മിഷണറുടെ മകനെ തലയ്ക്കടിച്ചു കൊന്ന ജോര്‍ജുകുട്ടിയുടെ മകളും, തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന കഥാനായകനുമൊക്കെ നമ്മുടെ മനസില്‍ തന്നെയുണ്ട്.
എന്നാല്‍, തന്റെ കുടുംബം തകര്‍ക്കാന്‍ വന്ന വില്ലനെ തലയ്ക്കടിച്ചു കൊല്ലാന്‍ കഥാപാത്രം കാട്ടിയ തന്റേടം അന്‍സിബയ്ക്ക് യഥാര്‍ഥ ജീവിതത്തിലും അന്‍സിബയ്ക്കില്ല. സൈബര്‍ ലോകത്തിന്റെ ആക്രമണം കഥാപാത്രം നേരിട്ടതിലും രൂക്ഷമാണെന്നാണ് ഈ യുവനടി പറയുന്നത്.
സൈബര്‍ ലോകത്തെ ചതിവലകളുടെ ഇരയാണ് അന്‍സിബയും. വ്യാജഫോട്ടോകളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്ന ഇന്റര്‍നെറ്റിലെ വില്ലന്മാര്‍ അന്‍സിബയെയും ശല്യപ്പെടുത്തുന്നുണ്ട്. വ്യാജപ്രൊഫൈലുകള്‍ കൊണ്ട് പൊറുതി മുട്ടിയതോടെ സ്വന്തം ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ് അന്‍സിബ ഹസ്സന്‍.
എന്തായാലും ഇത്തരം സൈബര്‍ ആക്രമണത്തോട് ദൃശ്യം സിനിമയുടെ മാതൃകയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് അന്‍സിബ പറയുന്നത്. എന്നാല്‍, സൈബര്‍ ലോകത്ത് പതിയിരിക്കുന്ന ചതിക്കുഴികള്‍ തിരിച്ചറിയാനുള്ള വിവേകം പെണ്‍കുട്ടികള്‍ കാണിക്കണം. ചതിവലകള്‍ പൊട്ടിച്ചെറിയാനുള്ള ആത്മധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണമെന്ന സിനിമയിലെ പാഠം മനസില്‍ വയ്ക്കണമെന്നാണ് അന്‍സിബ ഓര്‍മിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha