Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച്‌ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിമാര്‍ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പന്‍്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്...' കുറിപ്പ് ശ്രദ്ധേയമാകുന്നു

01 DECEMBER 2020 03:38 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ഈമയുവിലെ അവതരിപ്പിച്ച മെമ്പർ അയ്യപ്പപ്പന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുമുളള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. സിനിമ പാരഡൈസോ ക്ലബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗമായ കൃഷ്ണനുണ്ണി പിഎസ്സാണ് കുറുപ്പ് എഴുതിയിട്ടുള്ളത്. സമൂഹത്തെ അരാഷ്ട്രീയവത്കരിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിമാര്‍ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പന്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ടെന്നു കുറിപ്പില്‍ വ്യക്തമാക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മലയാളി സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ മലയാള സിനിമ വഹിച്ച പങ്ക് ചെറുതല്ല. വെള്ളയും വെള്ളയുമിട്ട് അച്ചടി ഭാഷ സംസാരിച്ച്‌ അഴിമതിയും ബലാത്സo ഗവും നടത്തുന്ന നേതാക്കളെയാണ് മലയാള സിനിമ എന്നും സൃഷ്ടിച്ചിട്ടുള്ളത്. ആ നിരയിലേക്കാണ് LJP യുടെ മെമ്പര്‍ അയ്യപ്പന്‍ കടന്നു വരുന്നത്. ഈസിയുടെ അപ്പന്‍ വാവച്ചന്‍ മേസ്തിരിയുടെ മരണവാര്‍ത്തയറിഞ്ഞാണ് അയ്യപ്പന്‍ എത്തുന്നത്. അവിടം മുതല്‍ ഡോക്ടറെ വിളിക്കാനും മരണവാര്‍ത്ത കൊടുക്കാനും മുന്നിട്ടിറങ്ങുന്ന അയ്യപ്പന്‍ ചടങ്ങ് നടത്താന്‍ പണമില്ലാതിരിക്കുന്ന ഈസിക്ക് പലിശക്ക് ജാമ്യം നില്‍ക്കുകയും ചെയ്യുന്നുണ്ട്‌.

വാക്കുകള്‍ കൊണ്ട് ജനങ്ങളെ സുഖിപ്പിച്ചു നിര്‍ത്തുന്ന പതിവ് രാഷ്ട്രീയ അടവുകള്‍ ഒന്നും അയ്യപ്പന് വശമില്ല. അതു കൊണ്ടാണ് വാവച്ചന്‍ മേസ്തിരിയുടെ മരണത്തെ കൊലപാതകമാക്കി മാറ്റാന്‍ ശ്രമിക്കുന്നവരോട് തന്‍്റെ നാടന്‍ ഭാഷയില്‍ തന്നെ മറുപടി പറയുന്നതും, സര്‍ക്കാര്‍ ശമ്പളം വാങ്ങി പണി എടുക്കാതെ കിടന്നുറങ്ങിയ ലൈന്‍മാനെ തല്ലുന്നതും.
തുടക്കം മുതല്‍ ഈസിയുടെ ദു:ഖത്തോടൊപ്പം സഞ്ചരിക്കുകയാണ് അയാള്‍.

തന്‍്റെ സുഹൃത്തിന് വേണ്ടി പള്ളീലച്ചന്‍്റെ മുമ്ബില്‍ തന്‍്റെ രാഷ്ട്രീയ സ്ഥാനം മറന്നു കൊണ്ട് ഒരു യാചകനെ പോലെ അപേക്ഷിക്കാനും അയാള്‍ മടിക്കുന്നില്ല. ഒടുവില്‍ എല്ലാ വഴികളും അടഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ കോരിച്ചൊരിയുന്ന മഴയത്തും തന്‍്റെ സുഹൃത്തിന് വേണ്ടി പോലീസ് സ്റ്റേഷന്‍്റെ പടികള്‍ കയറുന്ന അയ്യപ്പനെയാണ് കാണുന്നത്.അയ്യപ്പന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോ പ്രത്യയശാസ്ത്രമോ ഒന്നും പരാമര്‍ശിക്കപ്പെടുന്നില്ല. പക്ഷേ അയാളുടെ രാഷ്ട്രീയം വളരെ വ്യക്തമാണ്.
ജീവിതത്തില്‍ ഒരിക്കലും രാഷ്ട്രീയക്കാരന്‍ ആകണമെന്ന് തീരുമാനം എടുത്ത ആളായിരിക്കില്ല അയ്യപ്പന്‍. അയാള്‍ പട്ടിണി എന്തെന്നറിഞ്ഞിരുന്നിരിക്കണം, ഒറ്റപ്പെടലിന്‍്റെ വേദന അനുഭവിച്ചിരുന്നിരിക്കണം. താന്‍ കടന്നു വന്ന പാതയില്‍ മനുഷ്യരുടെ വേദനയും യാതനകളും അയാള്‍ കണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് ഇത്രക്കും മനുഷ്യ പക്ഷത്ത് നില്‍ക്കാന്‍ സാധിക്കുന്നത്.

രാഷ്ട്രീയം തിന്മയും തിന്മയും തമ്മിലുള്ള കളിയാണെന്ന് പറഞ്ഞു പഠിപ്പിച്ച്‌ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി മാര്‍ വാഴ്ത്തപ്പെടുന്ന ഈ കെട്ടകാലത്ത് അയ്യപ്പന്‍്റെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടതുണ്ട്. അത് അപരന്‍്റെ വേദനയറിയുന്ന അവനെ തോളോട് തോള്‍ ചേര്‍ത്ത് നിര്‍ത്തുന്ന മാനവികതയുടെ രാഷ്ട്രീയമാണ്.ഒരുപാട് അയ്യപ്പന്‍മാരുള്ള നാടാണിത്. അവരെ ചേര്‍ത്തു പിടിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.

'എല്ലാവരും ഒരു ദിവസം പിരിഞ്ഞു പോകും. അപ്പോ ബാക്കി ഉള്ള നമ്മളെല്ലാവരും കൂടി അവര്‍ക്ക് നല്ലൊരു യാത്രയയപ്പ് കൊടുക്കണം. അങ്ങനെയൊക്കെയല്ലേ. ഇല്ലെങ്കില്‍പ്പിന്നെ നമ്മളൊക്കെ എന്തിനാ മനുഷ്യന്‍ എന്നൊക്കെ പറഞ്ഞ് ജീവിക്കണത്'
- അയ്യപ്പന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends