Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ശ്രീജാ രവിയുടെ മകളും നടിയുമായ രവീണാ രവി വിവാഹിതയായി

11 MAY 2026 05:13 PM IST
മലയാളി വാര്‍ത്ത

ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ശ്രീജാ രവിയുടെ മകളും തെന്നിന്ത്യന്‍ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണാ രവി വിവാഹിതയായി. 'വാലാട്ടി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദേവന്‍ ജയകുമാറിനെയാണ് രവീണ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ ശ്രീജാ രവി തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ശ്രീജയുടെ ഭര്‍ത്താവ് രവീന്ദ്രനാഥ് 2021 ഓഗസ്റ്റിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം കാരണമാണ് ആഘോഷങ്ങള്‍ ഒഴിവാക്കി വിവാഹം ലളിതമായി നടത്തിയത്. മകള്‍ രവീണ ജീവിതത്തിലെ മനോഹരമായൊരു അധ്യായം ആരംഭിക്കുകയാണ് എന്ന് ശ്രീജാ രവി സാമൂഹികമാധ്യമ പോസ്റ്റില്‍ പറഞ്ഞു. അടുത്ത കുടുംബാംഗങ്ങളുടേയും ചുരുക്കം സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ തീര്‍ത്തും സ്വകാര്യമായാണ് വിവാഹം നടത്തിയത്.

50 വര്‍ഷത്തെ സിനിമാ യാത്രയില്‍ ജീവിതത്തിന്റെ ഭാഗമായ എല്ലാ സിനിമാ പ്രവര്‍ത്തകര്‍ക്കുമൊപ്പം ആഘോഷമായി വിവാഹം നടത്തണമെന്നതായിരുന്നു സ്വപ്നം. എന്നാല്‍ രവിയേട്ടന്‍ (ശ്രീജാ രവിയുടെ ഭര്‍ത്താവ്) ഇല്ലാതെ ഈ ചടങ്ങ് ആഘോഷിക്കാന്‍ കഴിയുമായിരുന്നില്ല. വലിയ ആഘോഷം നടത്താനുള്ള ശാരീരികമോ മാനസികമോ ആയ അവസ്ഥയിലായിരുന്നില്ല താനെന്നും ശ്രീജാ രവി പറയുന്നു.

ദേവനെ പോലെ സ്‌നേഹനിധിയായ മകനേയും അവനിലൂടെ ഒരു കുടുംബത്തേയും ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്ന് പറഞ്ഞ ശ്രീജ ഒപ്പം നിന്ന എല്ലാവര്‍ക്കും പേരെടുത്ത് പറഞ്ഞ് നന്ദി പറഞ്ഞു. ദേവന്റെ പിതാവ് ജയന്‍ മുളങ്കാട് നിര്‍മാതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമ്മ കലാ ജയന്‍ ആലപ്പുഴ എസ്ഡി കോളേജിലെ പ്രൊഫസറായിരുന്നു. സഹോദരി ദേവി ജയന്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റാണ്. അവര്‍ കുടുംബസമേതം യുഎസ്സില്‍ താമസമാണ്. വിവാഹം അറിയിക്കാനോ ക്ഷണിക്കാനോ കഴിയാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ ശ്രീജാ രവി എല്ലാവരുടേയും അനുഗ്രഹമുണ്ടാകണമെന്നും അഭ്യര്‍ഥിച്ചു.

വാനപ്രസ്ഥം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഡബ്ബ് ചെയ്തുകൊണ്ടാണ് കുട്ടിയായിരിക്കെ രവീണാ രവി സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. എഫ്‌ഐആര്‍, ദുബായ് എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി മലയാള ചിത്രങ്ങളിലും ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലും രവീണ ശബ്ദസാന്നിധ്യമായി. വാലാട്ടി എന്ന ചിത്രത്തിലും താരം ഡബ് ചെയ്തിട്ടുണ്ട്. നിത്യഹരിതനായകന്‍, ആസാദി എന്നീ മലയാള ചിത്രങ്ങളിലും മാമന്നന്‍ ഉള്‍പ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും രവീണ തന്റെ അഭിനയപാടവവും പ്രകടമാക്കി. വിവാഹശേഷവും അഭിനയവും ഡബ്ബിങ്ങും തുടരാനാണ് രവീണയുടെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends