Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മയെ തള്ളിപ്പറയാമോ? മലയാളിയാണെങ്കിലും തന്റെ പെറ്റമ്മ തമിഴ് സിനിമയാണെന്ന് അമലാ പോള്‍; നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

25 MAY 2015 02:36 PM IST
മലയാളി വാര്‍ത്ത.

മലയാളിയാണെങ്കിലും തന്റെ പെറ്റമ്മ തമിഴ്‌സിനിമയാണെന്ന് നടി അമലാപോള്‍. ഒരു സാധാരണ അമലയെന്ന മലയാളികുട്ടിയിലെ അമലാപോള്‍ എന്ന നടിക്ക് ജന്മം നല്‍കിയത് തമിഴ്‌സിനിമയാണെന്നും അതുകൊണ്ട് തന്നെ തമിഴ്‌സിനിമയോട് തനിക്ക് ഒരു വൈകാരികതയുണ്ടെന്നും മലയാളത്തിലെ ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമലാപോള്‍ വ്യക്തമാക്കി.
മലയാളികള്‍ കൂടുതല്‍ ഇന്റലിജന്റാണ് പ്രൂവ് ചെയ്ത് കാണിച്ചാല്‍ മാത്രമായിരിക്കും അവര്‍ അംഗീകരിക്കുക. അതേസയം മലയാളികളുടെ അംഗീകാരം ലഭിക്കുക എന്നത് വലിയ കാര്യമാണ്. മൈനയിലൂടെ സിനിമയില്‍ എത്തിയതാണ് ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് കാരണം. മലയാളിയായിട്ടാണ് തുടങ്ങിയിരുന്നതെങ്കില്‍ ഇത്രയും താരപരിവേഷം കിട്ടുമായിരുന്നില്ലെന്നും അമലാപോള്‍ പറഞ്ഞു.
മൈനയില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അമലാപോള്‍ എന്ന നടി ഉണ്ടാകുമായിരുന്നില്ല. സിനിമയില്‍ താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്നത് സംവിധായകനെയാണ്. സിനിമയുടെ വിജയവും പരാജയവുമെല്ലാം ബാധിക്കുന്നതും അവരെയാണ്. നടനും നടിയും സിനിമ കഴിഞ്ഞാല്‍ അടുത്തതിലേക്ക് പോകും. എന്നാല്‍ സംവിധായകന്‍ അങ്ങിനെയല്ല. സിനിമയുടെ ബീജാവാപം മുതല്‍ കഷ്ടപ്പെടുന്നത് സംവിധായകനാണ്.
ഒരേ സിനിമയില്‍ രണ്ടു നായികമാര്‍ വന്നാല്‍ അസൂയ തോന്നാറില്ല. തെന്നിന്ത്യയിലെ മറ്റ് സൂപ്പര്‍ നടിമാരായ കാജല്‍ അഗര്‍വാളും അനുഷ്‌ക്കയുമായുമെല്ലാം തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും ആദ്യമായി കണ്ടപ്പോള്‍ കാജല്‍ അഗര്‍വാളിനെ നേരിട്ട് ചെന്ന് പരിചയപ്പെട്ട് അത്ഭുതപ്പെടുത്തിയെന്നും അമലാപോള്‍ പറഞ്ഞു.
മലയാളത്തെ തള്ളിപ്പറഞ്ഞ അമലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആഞ്ഞടിക്കുകയാണ്. എത്ര വിലപ്പെട്ടതാണ് തമിഴെങ്കിലും സ്വന്തം നാട് മറക്കരുതായിരുന്നു. പെറ്റമ്മയും പിറന്നമണ്ണും അമൃതം പോലെ കാണുന്നവരാണല്ലോ മലയാളികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (8 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (17 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (1 hour ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends