Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാ സ്റ്റൈലില്‍ സുരേഷ് ഗോപി ഉടന്‍; സീറ്റ് മോഹികള്‍ക്ക് ആശ്വാസം

26 MAY 2015 09:42 AM IST
മലയാളി വാര്‍ത്ത.

സീറ്റ് മോഹികള്‍ക്ക് ആശ്വാസം പകര്‍ന്നാണ് ആ വാര്‍ത്ത എത്തിയത്. ഉടന്‍ വരുന്ന അരുവിക്കര സീറ്റും തിരുവനന്തപുരം ലോക്‌സഭാ സീറ്റും സുരേഷ് ഗോപി നോട്ടമിട്ടിരുന്നു. മോഡിയുടേയും ദേശീയ നേതാക്കളുടേയും പിന്തുണ ഇക്കാര്യത്തില്‍ സുരേഷ് ഗോപിക്കുണ്ടായിരുന്നു. സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മനപ്പായസം കുടിച്ചവര്‍ക്ക് സന്തോഷമാണ്.
സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ അധ്യക്ഷനാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സൂചന. സുരേഷ് ഗോപിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും വിലപോയില്ല. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും നടന് അനുകൂലമായ നിലപാട് എടുത്തതോടെയാണ് ഇത്. ഇതോടെ സുരേഷ് ഗോപിയുടെ നിയമനത്തിനെ അട്ടിമറിക്കാനുള്ള ചിലരുടെ നീക്കം പൊളിഞ്ഞു. 
സുരേഷ് ഗോപിയുടെ നിയമനത്തില്‍ വിലങ്ങു തടിയായിട്ടില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വിശദീകരിക്കുകയും ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്ന് അന്വേഷിച്ചിരുന്നു. കൂടിയാലോചനകള്‍ക്കു ശേഷം മറുപടിയും നല്‍കിയിട്ടുണ്ട്. നിയമനം കേന്ദ്രത്തിന്റെ വിഷയമാണ്. കേരളത്തിലെ ഒരാള്‍ക്കും കേന്ദ്ര ബോര്‍ഡുകളില്‍ നിയമനം ലഭിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നില്ലെന്നാണ് വിശദീകരണം. അതിനിടെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തില്‍ സംസ്ഥാന നേതൃത്വത്തിനുള്ള അതൃപ്തി കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആര്‍എസ്എസ് നേതൃത്വം മുന്നോട്ട് വച്ച് പേരുകള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡിനായി പരിഗണിച്ചൂള്ളൂ.
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട ഉറപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദ രൂപ രേഖയുണ്ടാക്കാന്‍ നടനും ശ്രമിച്ചു കഴിഞ്ഞു. ചുമതലയേറ്റാലും അഭിനയം വിടല്ല. അഞ്ച് സിനിമകളില്‍ കരാര്‍ ഒപ്പിട്ടുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കും. അതിലുപരി പുതിയ സ്‌ക്രിപ്റ്റുകളും കേള്‍ക്കുന്നു. അഭിനയവും ചുമതലയും ഒന്നിച്ചു കൊണ്ടു പോകുമെന്ന് ബിജെപി കേന്ദ്ര നേതാക്കളേയും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സിനിമകളെ മാത്രം സഹായികുന്ന രീതിയില്‍ നിന്ന് എന്‍ എഫ് ഡി സിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
നിയമനം ലഭിച്ചാല്‍ ഈ പദവിയിലെത്തുന്ന ആദ്യ മലയാളി ആയിരിക്കും സുരേഷ് ഗോപി. ഇതിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നിയമിച്ച് കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉടന്‍ വരുമെന്നാണു സൂചന. അതിന് ശേഷമാണ് സംസ്ഥാന നേതൃത്വത്തിനോട് അഭിപ്രായം തേടിയത്. സുരേഷ് ഗോപി നിയമിതനായാല്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പദവിയാവും ഇത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റയില്‍വേ ഉപദേശക സമിതിയില്‍ നിയമിച്ചിരുന്നു. ശ്രീധരന്റെ നിയമനത്തിലും സംസ്ഥാന നേതൃത്വത്തിന് പങ്കില്ലായിരുന്നു.
രാജ്യത്തേക്ക് വിദേശ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്തുകൊണ്ടുവരുന്നതും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുന്നതും ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനാണ്. 1957ലാണ് സിനിമാരംഗത്തെ സമഗ്രവളര്‍ച്ചയ്ക്കായി ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. മുംബൈയാണ് ആസ്ഥാനം. ദേശീയ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ്. 300ലേറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയോ സാമ്പത്തിക സഹായം നല്‍കുകയോ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (7 minutes ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (16 minutes ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (38 minutes ago)

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (59 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (10 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (10 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (11 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (11 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (15 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (15 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (16 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 hours ago)

Malayali Vartha Recommends