ഉമ്മന്‍ചാണ്ടിയെ കളിയാക്കുന്ന സീനുകള്‍; ഐ.വി ശശി-മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു
ഐ.വി ശശി-മോഹന്‍ലാല്‍ ടീമിന്റെ ചിത്രം ഉപേക്ഷിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും സര്‍ക്കാറിനെയും കളിയാക്കുന്ന സീനുകള്‍ ഉള്ളതിനാലാണ് ചിത്രം ഉപേക്ഷിച്ചത്. ശ്രദ്ധയ്ക്ക് ശേഷം മോഹന്‍ലാലും ശശിയും ഒന്നിക്കുന്ന ചിത്രം എന്ന് പ്രഖ്യാപിച്ച സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. കോഴിക്കോട് കലക്ടര്‍ പ്രശാന്തും മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. മോഹന്‍ലാലിന്റെ കൊച്ചിയിലെ ട്രാവന്‍കൂര്‍ ഫോര്‍ട്ടില്‍ വെച്ച് പ്രശാന്തും സുഹൃത്തും ലാലിനെ തിരക്കഥ മുഴുവന്‍ വായിച്ച് കേള്‍പ്പിച്ചു.
സോളാര്‍ സമരത്തെ തുടര്‍ന്ന് ഉണ്ടായ സെക്രട്ടറിയേറ്റ് വളയലും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും കളിയാക്കുന്ന സീനുകളും തിരക്കഥയില്‍ ഉണ്ടായതാണ് ലാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായത്. മൂന്നര മണിക്കൂര്‍ കൊണ്ടാണ് ലാല്‍ സ്ക്രിപ്റ്റ് വായിച്ച് കേട്ടത്. നിര്‍മാതാവ് ഗോകുലം ഗോപാലന് 50 ലക്ഷം അഡ്വാന്‍സ് കൊടുത്ത ശേഷമാണ് കഥ കേള്‍ക്കാന്‍ താരം തയ്യാറായത്. ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ ബാക്കി തുക നല്കാന് നിര്‍മാതാവിന്റെ വിശ്വസ്ഥര്‍ ട്രാവന്‍കൂര്‍ ഫോര്ട്ടിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കഥ ലാലിന് ഇഷ്ടപ്പെടാത്തതിനാല്‍ മറ്റൊരു ചിത്രം നല്‍കാമെന്ന് ഗോകുലം ഗോപാലന് മോഹന്‍ലാല്‍ ഉറപ്പ് നല്കി.
ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് ഉണ്ടായ ലാലിസം വിവാദമായെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി മോഹന്‍ലാലിന് നല്ല ബന്ധമാണുള്ളത്. അത് ഉലയ്ക്കാന്‍ മോഹന്‍ലാല്‍ തയ്യാറല്ല. അതാണ് ചിത്രം ഉപേക്ഷിക്കാനുള്ള പ്രധാന കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha