Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അമല്‍ നീരദുമായിട്ടുള്ളത് പ്രണയ വിവാഹമായിരുന്നുവെന്ന് നടി ജ്യോതിര്‍മയി

30 MAY 2015 10:22 AM IST
മലയാളി വാര്‍ത്ത.

അമല്‍ നീരദുമായിട്ടുള്ളത് പ്രണയ വിവാഹമായിരുന്നുവെന്ന് നടി ജ്യോതിര്‍മയി.മലയാളത്തിലെ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജോതിര്‍മയി മനസ് തുറന്നത്.ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംവിധായകന്‍ അമല്‍ നീരദനെ ജോതിര്‍മയി വിവാഹം കഴിച്ചത്. അലിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു വിവാഹം. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ചവരാണ് അമലും ജ്യോതിര്‍മയിയും.
\'മഹാരാജാസില്‍ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അമലിനെക്കുറിച്ച് ഒരു ചേട്ടന്‍, ഒരു ബിഗ് മാന്‍ എന്ന ആദരവായിരുന്നു. എപ്പോഴും കലാപരിപാടികളും മറ്റുമായി ഒരു ആഘോഷമായിരുന്നു മഹാരാജാസ് കാലം. പെയിന്റിങ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു അന്ന് ഞാന്‍. ആ രീതിയില്‍ അമലിന് അറിയാമായിരുന്നു എന്നെ.
പിന്നീട് ഞങ്ങള്‍ കണ്ടുമുട്ടുന്നത് അമല്‍ കൊല്‍ക്കത്തയില്‍ സത്യജിത്ത്‌റായ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച് ബര്‍ലിനിലെ സ്‌ക്കോളര്‍ഷിപ്പും കഴിഞ്ഞു വന്ന സമയത്താണ്. അമല്‍ അന്നൊരു പരസ്യം ചെയ്തിരുന്നു. ആ പരസ്യത്തിനു വേണ്ടിയൊരു ഫോട്ടോ ഷൂട്ടുണ്ടായിരുന്നു. കുറച്ചുകൂടി ഫ്രണ്ട്ഷിപ്പായി അതോടെ. ഇടയ്ക്ക് പല കാര്യങ്ങളും സംസാരിക്കും. ചര്‍ച്ച ചെയ്യും. പഴയ മഹാരാജാസുകാര്‍ എന്ന അടുപ്പം ഉള്ളിലുണ്ടായിരുവെന്ന് തോന്നുന്നു.\'
പിന്നീട് തന്റെ ജീവിതത്തില്‍ ഒരു ദുരന്തം വന്ന സമയത്താണ് അമലുമായി അടുത്തതെന്ന് ജ്യോതിര്‍മയി ഓര്‍ക്കുന്നു. \'വിവാഹമോചനത്തിനുശേഷം മനസ്സ് വല്ലാതെ തകര്‍ന്നു. ഡിവോഴ്‌സി ഒരു സ്ത്രീയാകുമ്പോള്‍ പല രീതിയിലാവും പ്രതികരിക്കുക. ഒട്ടും ജഡ്ജ് ചെയ്യാതെ അസുഖകരമായി തോന്നാത്തവിധം എന്നോടു പെരുമാറിയ ചില സുഹൃത്തുകളില്‍ പ്രധാനപ്പെട്ടയാളായിരുന്നു അമല്‍\'.മോര്‍ ദാന്‍ എ ഫ്രണ്ട് എന്നു തോന്നിത്തുടങ്ങിയത് കഴിഞ്ഞ മൂന്നുനാലു വര്‍ഷത്തിനുള്ളിലാണ്.
\'പതുക്കെ വളര്‍ന്നു വന്ന് ഗാഢമായി തീര്‍ന്ന സൗഹൃദം. പിന്നെ ഒരു സുഹൃത്തിനെക്കാളുപരിയായി തോന്നി. സൗഹൃദം, ആദരവ് എല്ലാം ചേര്‍ന്ന വികാരം. ഓരോ ദിവസവും ഞങ്ങള്‍ക്ക് തോന്നി മാനസികമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണെന്ന്. അവസാനം ഞങ്ങള്‍ രണ്ടുപേരും ചിന്തിച്ചു. വൈ ഡോണ്ട് വീസ്റ്റാര്‍ട്ട് എ ന്യൂ ലൈഫ് ടുഗദര്‍? പരസ്പരം വളരെ കംഫര്‍ട്ടബിളായനുഭവപ്പെട്ടു. അമല്‍ വളരെയധികം സോഷ്യലൈസ് ചെയ്യുന്ന കൂട്ടത്തിലല്ല. കുറച്ചൊരു റിസര്‍വ്ഡ് ആണ്. എനിക്ക് അമലുമായി ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഞാനായിത്തന്നെ തോന്നിയിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടങ്ങള്‍ തമ്മിലുമുണ്ട് ഏറെ സമാനതകള്‍\'.
കല്യാണത്തിന്റെ തീരുമാനം വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് അത് ഏറെ ആശ്വാസമായി എന്ന് ജ്യോതിര്‍മയി പറയുന്നു. \'എന്റെ കാര്യത്തില്‍ വളരെ വിഷമിച്ചു കഴിയുകയായിരുന്നു അമ്മ. അച്ഛനില്ല. എനിക്കൊരു പുതിയ ജീവിതം വേണമെന്ന് പലരും പറയുമായിരുന്നു. എനിക്കുവേണ്ടി പ്രൊപ്പോസല്‍ കൊണ്ടു വരണോ, ഞാനെങ്ങനെ പ്രതികരിക്കും എന്നോര്‍ത്ത് അമ്മയ്ക്ക് വിഷമമായിരുന്നു. ഇതറിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു. എനിക്ക് ആശ്വാസമായി എന്ന്. അമലിന്റെ അച്ഛനമ്മമാര്‍ക്കും അതുപോലെ തന്നെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (14 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

Malayali Vartha Recommends