Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

നടി പ്രിയങ്ക വിവാഹമോചനത്തിലേക്ക്, ഭര്‍ത്താവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് പരാതി

09 JUNE 2015 01:10 PM IST
മലയാളി വാര്‍ത്ത.

വിവാഹബന്ധം വേര്‍പിരിയുന്ന നടിമാരുടെ പട്ടികയിലേക്ക് നടി പ്രിയങ്കയും ചേരുന്നു. അഭിനയിച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് തിരുവനന്തപുരം സ്വദേശിനി പ്രിയങ്ക. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രിയങ്ക കോടതിയിലെത്തിയത്. 2012 മേയ് 23നായിരുന്നു വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്.
കഴിഞ്ഞ ദിവസം പ്രയങ്കയുടെ അശ്ലീല ദൃശ്യങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. പ്രിയങ്കയുടെ അച്ഛനാണ് ലോറന്‍സിനെതിരെ പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ചെന്നൈയിലെത്തി ലോറന്‍സില്‍നിന്ന് മൊഴിയെടുത്തിരുന്നു. നാല് കേസുകളാണ് ഭര്‍ത്താവിനെതിരെ പ്രിയങ്ക കോടതിയില്‍ കൊടുത്തിരിക്കുന്നത്. അതില്‍ ഒന്ന് ഐ.ടി ആക്ട് പ്രകാരമുള്ളതാണ്. പ്രിയങ്കയുടെ നെറ്റ് അക്കൗണ്ടുകള്‍ ലോറന്‍സ് ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ലോറന്‍സ് റാമിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നില്‍. എനിക്ക് വേറെ ജോലി ഒന്നും അറിയില്ലന്നും വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.
2013ല്‍ മകന്‍ മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മകന്‍ ജനിച്ച ശേഷം നാട്ടില്‍ത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹമോചനത്തിനായി ശ്രമം തുടങ്ങിയത്. ഇരുവരുടെയും അഭിഭാഷകരും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന്മുന്‍കൈയെടുത്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
തമിഴ് സംവിധായകന്‍ വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ നായിക തങ്കത്തെ അനശ്വരയാക്കിയാണ് പ്രിയങ്ക വെള്ളിത്തിരയില്‍ കാലുവച്ചത്. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്. മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയാണ് ഈ താരത്തിന് നല്‍കിയത്.
വെയില്‍ ഹിറ്റായതോടെ സിനിമയില്‍ തന്നെ ചുവടുറപ്പിക്കുകയായിരുന്നു. ജയറാം നായകനായ സമസ്ത കേരളം പി. ഒയിലും മോഹന്‍ലാല്‍ നായകനായ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന സിനിമയിലും നായികയായി അഭിനയിച്ചു. ടി.വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ സഹീറയെ ജീവസുറ്റതാക്കിയതിനാണ് 2008ല്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചത്.
ിനിമയോട് താത്കാലികമായി വിടപറഞ്ഞിരുന്ന പ്രിയങ്ക സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് തിരികെ വന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജലത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. അനീഷ് അന്‍വറിന്റെ കുമ്പസാരമാണ് ഒടുവില്‍ റിലീസ് ചെയ്തത്. ജയസൂര്യയാണ് നായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (14 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

Malayali Vartha Recommends