സംഗീത സംവിധായകന്‍ ശരത്തിന്റെ പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് റിമി ടോമി

സംഗീത സംവിധായകന്‍ ശരത് തന്നെ അപമാനിച്ചുവെന്ന് ഗായിക റിമി ടോമി. ഒരു റിയാലിറ്റി ഷൂട്ടിനിടെയാണ് സംഭവം. ശരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായൊരു പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്നും റിമി പറഞ്ഞു.
നാലു ദിവസത്തെ റിയാലിറ്റി ഷോയുടെ റെക്കോര്‍ഡിങ്ങിന് പോയ തന്നെ വേദനിപ്പിക്കുന്ന രീതിയില്‍ ശരത് സംസാരിച്ചുവെന്നും അതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചു പോരേണ്ടിവന്നിട്ടുണ്ടെന്നും റിമി പറഞ്ഞു. അവരുടെ സമപ്രായക്കാര്‍ അല്ലാത്തതുകൊണ്ടാവാം ഇങ്ങനെ പെരുമാറിയതെന്നും റിമി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിനോളം വിവരം എന്തായാലും തനിക്കില്ല, എങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ ഞാന്‍ പെരുമാറാറില്ല. അതുകൊണ്ടുതന്നെയാവാം മറ്റുള്ളവരുടെ ചെറിയ കളിയാക്കല്‍ പോലും എന്നെ വേദനിപ്പിക്കാറുണ്ടെന്നും റിമി പറഞ്ഞു. ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha