പല നായികമാരും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രഭാസ്

പല നായികമാരും തന്നെ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് നടന്‍ പ്രഭാസ്. തെലുങ്ക് പ്രേക്ഷകരുടെ ആരാധനാ നായകനും ബാഹുബലിയിലെ നടനുമായ പ്രഭാസിന് ഇത്രനാളും തന്റെ ഉയരം സിനിമയില്‍ വലിയ പ്രശ്‌നങ്ങളാണുണ്ടാക്കിയത്. ഉയരത്തെക്കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ താരത്തിന് പറയാനുള്ളത് അത്ര നല്ല കാര്യങ്ങളൊന്നുമല്ല. സിനിമയില്‍ തുടക്കം കുറിച്ചതുമുതല്‍ തന്റെ ഉയരം ഒരു പ്രശ്‌നമായിരുന്നു എന്നാണ് പ്രഭാസ് പറയുന്നത്. ഉയരം കുറഞ്ഞ നായികമാര്‍ തന്നെ ഒഴിവാക്കിയിരുന്നു.
ഉയരം കൂടുതലാണെന്ന് പറഞ്ഞ് പല നടിമാരും തന്നോടൊപ്പം അഭിനയിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ബാഹുബലിയായി പ്രഭാസിനെ സംവിധായകന്‍ രാജമൗലി തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ ഉയരം തന്നെയാണ്. ബാഹുബലിയില്‍ എല്ലാ കഥാപാത്രങ്ങളും ഉയരം കൂടിയവരാണ്. തന്റെ ഉയരം തന്നെയാണ് ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്നും അതില്‍ സന്തോഷമുണ്ടെന്നും പ്രഭാസ് പറയുന്നു.
ഇപ്പോള്‍ സിനിമയില്‍ ഉയരം ഒരു പ്രശ്‌നമായി വരാറില്ല. കാരണം, മിക്ക നടിമാര്‍ക്കും നല്ല ഉയരം ഉണ്ടെന്നും താരം പറയുന്നു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കഷ്ടപ്പെട്ടതിനൊക്കെ തിരിച്ച് നല്ല ഫലം കിട്ടിയെന്നും പ്രഭാസ് പറയുന്നു. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്തു മുന്നേറുന്ന ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമെല്ലാം സന്തോഷത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha