വില്ലത്തിയാവണം

പലതരം കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും തനിക്ക് വില്ലത്തിയാവണമെന്ന് രമ്യാനമ്പീശന്‍. അഭിനയിച്ച വേഷങ്ങള്‍ വീണ്ടും അഭിനയിക്കുക എന്നത് വെറുപ്പാണ്. അരുള്‍നിധി നായകനായി എത്തിയ നാലു പോലീസും നല്ല ഇരുന്ത ഊരും എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണിപ്പോള്‍ രമ്യ. അതിനാല്‍ ചെയ്ത മടുത്ത ഈ വേഷങ്ങളില്‍ നിന്ന് ഒരു മോചനമാണ് താരം ആഗ്രഹിക്കുന്നത്. അതിനായി കാത്തിരിക്കാനും മടിയില്ല.
തിരഞ്ഞെടുക്കുന്ന വേഷങ്ങളോട് കൂടുതല്‍ ആത്മവിശ്വാസം തോന്നാറുണ്ടെങ്കിലും, തന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രത്തിന്റെ പ്രസക്തിക്കാണ് പ്രധാന്യം കൊടുക്കുന്നതെന്നും രമ്യ പറയുന്നു. ഏത് പ്രോജക്ട് തിരഞ്ഞെടുക്കുമ്പോഴും ആ വേഷവുമായി തനിക്ക് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുമോ എന്നാണ് ആദ്യം ശ്രദ്ധിക്കുന്നത്. തനിക്ക് ആത്മ വിശ്വാസത്തോടെ ചെയ്യാന്‍ പറ്റുന്ന ഏത് പ്രോജക്ടും ചെയ്യാന്‍ തയ്യാറാണെന്നും രമ്യ പറയുന്നു.
തമിഴ്,തെലുങ്ക് ചിത്രങ്ങളിലൂടെയാണ് രമ്യയെ സിനിമാ ലോകം അംഗീകരിച്ചതെങ്കിലും, മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ വീട്ടിലെത്തിയ പ്രതീതിയാണെന്നും രമ്യാ നമ്പീശന്‍ പറയുന്നു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രമ്യാ നമ്പ്യീശന്‍ ഇനി അഭിനയിക്കുന്നത്. അതോടൊപ്പം തനിക്ക് തമിഴിലായാലും മലയാളത്തിലായാലും ഒരു വില്ലത്തി വേഷം അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് രമ്യ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha