മമ്മൂട്ടിയെ നായകനാക്കിയത് സുകുമാരന്‍

ഒരിക്കല്‍ മദ്രാസില്‍നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരികയായിരുന്ന ശ്രീകുമാരന്‍തമ്പി തൊട്ടടുത്ത് നടന്‍ സുകുമാരന്‍ ഇരിക്കുന്നത് കണ്ടു. മുന്നേറ്റം എന്ന സിനിമ തുടങ്ങാനിരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. തമിഴില്‍ വന്ന ഭൂവനാ ഒരു കേള്‍വിക്കുറി എന്ന സിനിമയുടെ റീമേക്കായിരുന്ന മുന്നേറ്റം. തമിഴിലഭിനയിച്ചത് രജനികാന്തും ശിവകുമാറുമാണ്. അതുവരെ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച രജനികാന്തിന്റെ ആദ്യ നായകവേഷവും ഈ സിനിമയിലേതായിരുന്നു.
സുകുമാരനുമായി അടുപ്പമുണ്ടായിരുന്നതുകൊണ്ട് മുന്നേറ്റത്തില്‍ നായകനാകുന്നകാര്യം തമ്പി സുകുമാരനോട് പറഞ്ഞു. എത്ര രൂപ പ്രതിഫലം തരുമെന്നായിരുന്നു സുകുമാരന്റെ ചോദ്യം. നാല്‍പ്പതിനായിരും രൂപവാങ്ങിത്തരുമെന്ന് പറഞ്ഞു. സുകുമാരന്‍ പക്ഷേ ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സുബ്രഹ്മണ്യം കുമാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും സുകുമാരനോട് പറഞ്ഞു. എന്നിട്ട് ഒരു സിനിമ വാരിക കാണിച്ചു. അതില്‍ മമ്മൂട്ടിയുടെ ഒരു ഫോട്ടോയുണ്ടായിരുന്നു. സജിന്‍ എന്ന പേരില്‍ സ്‌ഫോടനം സിനിമയില്‍ അഭിനയിച്ച സ്റ്റില്ലായിരുന്നു.
സുകുമാരന്‍ പറഞ്ഞു. ഇയാള്‍ എന്റെ കൂടെ വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലും സ്‌ഫോടനത്തിലും മറ്റും അഭിനയിച്ചതാണ്. നല്ല നടനാണ്. നന്നായി ഡയലോഗ് പറയും. മാത്രവുമല്ല അഡ്വക്കേറ്റാണ്. തമ്പിസാര്‍ എഞ്ചിനീയറും. ഈ ചെറുപ്പക്കാരനെ നായകനാക്കിയാല്‍ നന്നായിരിക്കും. കാരണം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിദ്യാഭ്യാസമുള്ളതുകൊണ്ട് ഒരേ വേവ് ലെംഗ്തില്‍ സഞ്ചരിക്കാനാകും. സുകുമാരന്‍ ഇത്രയും പറഞ്ഞപ്പോള്‍ ഈ യുവനടനെ തന്റെ മുന്നേറ്റം സിനിമയില്‍ അഭിനയിപ്പിച്ചാലോയെന്ന് തമ്പി ആലോചിച്ചു. അങ്ങനെ നിര്‍മാതാവിനെ കണ്ട് കാര്യം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha