എന്റെ ചിത്രത്തില്‍ അത് വേണ്ട... സൂരജ് പഞ്ചോളിയും ആതിയയും തമ്മിലുള്ള ചുംബനം സല്‍മാന്‍ഖാന്‍ വിലക്കി

ബോളിവുഡിലെ ഏറ്റവും പ്രണയാതുരനായ കാമുകന്‍ 50 കളിലേക്ക് കടന്നിരിക്കുന്ന സല്‍മാന്‍ഖാനാണെന്ന് ആരും പറയും. എന്നാല്‍ സിനിമയില്‍ ഒരിക്കല്‍ പോലും ലിപ് ലോക്ക് നടത്തിയിട്ടില്ലാത്ത സല്‍മാന്‍ഖാന്‍ തന്റെ സിനിമയിലെ നായകനെയും നായികയേയും പോലും ചുംബിക്കാന്‍ സമ്മതിച്ചില്ല. സല്‍മാന്‍ നിര്‍മ്മിച്ച ചിത്രം ഹീറോയിലെ നായകന്‍ സൂരജ് പഞ്ചോളിയും നായിക ആതിയയും തമ്മിലുള്ള സിനിമയിലെ ചുംബനരംഗം താരം വെട്ടിമാറ്റി.
ആദിത്യപഞ്ചോളിയുടെ മകനേയും സുനില്‍ഷെട്ടിയുടെ മകളേയും ബോളിവുഡിലേക്ക് അവതരിപ്പിക്കുന്ന ഹീറോയിലെ തകര്‍പ്പന്‍ ചുംബനരംഗം സല്‍മാന്‍ ഇടപ്പെട്ട് വെട്ടിക്കളഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കാണുന്നതിനിടയില്‍ ഇവര്‍ തമ്മിലുള്ള അല്‍പ്പം ചൂടനായ ചുംബന രംഗം ശ്രദ്ധയില്‍പെട്ട സല്‍മാന്‍ വെട്ടിമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. സല്‍മാന്റെ നടപടിയെ ന്യായീകരിച്ച് പിന്നീട് സംവിധായകന്‍ നിഖില്‍ അദ്വാനി തന്നെ രംഗത്തെത്തി.
വര്‍ഷങ്ങളായി ബോളിവുഡിലുള്ള താന്‍ ഇതുവരെ സ്‌ക്രീനില്‍ ചുംബിച്ചിട്ടില്ലെന്ന് താരം കൂട്ടത്തില്‍ പറയുകയും ചെയ്തത്രേ. അതേസമയം ചുംബനം വെട്ടിമാറ്റാന്‍ താരം പ്രത്യേകിച്ച് ഒരു കാരണവും പറഞ്ഞില്ല. ചുംബനം വെട്ടി മാറ്റുക മാത്രമല്ല. ഇത്തരത്തില്‍ വേറെ ഒന്ന് സൃഷ്ടിക്കുകയും ചെയ്യരുതെന്ന് സംവിധായകന് നിര്‍ദേശം നല്‍കുകയും ചെയ്തു. ബോളിവുഡിലെ കരുത്തനായ പ്രണയ ആക്ഷന്‍ നായകന്‍ ആണെങ്കിലും ഇതുവരെ സല്‍മാന്‍ ചുംബനരംഗം ചെയ്തിട്ടില്ലത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha