Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം

31 JANUARY 2026 05:22 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ അരങ്ങേറിയ 'ഗോസിപ്പ്' എന്ന നൃത്തശില്പം സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി മാറി. കൊച്ചി ആസ്ഥാനമായുള്ള തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ്റെ ആദ്യ പൂർണ്ണരൂപത്തിലുള്ള പ്രകടനമായിരുന്നു ഇത്. നിത്യജീവിതത്തിൽ പലപ്പോഴും നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന 'ഗോസിപ്പ്' എന്ന വാക്കിനെ പ്രതിരോധത്തിൻ്റെയും ആത്മബന്ധത്തിൻ്റെയും അറിവിൻ്റെയും ഇടമാക്കി മാറ്റുകയായിരുന്നു ഈ നൃത്തശില്പം.

ഗ്രീഷ്മ നരേന്ദ്രൻ, അഞ്ജലി കൃഷ്ണദാസ്, പൊന്നു സഞ്ജീവ്, എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തം പെൺസൗഹൃദങ്ങളുടെ കരുത്തിനെയാണ് അടയാളപ്പെടുത്തിയത്. വൈകാരികതയുടെ അതിപ്രസരമില്ലാതെ തന്നെ, സംഘർഷങ്ങളും തമാശകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ മൂന്ന് സ്ത്രീകളുടെ സംഭാഷണമായി ഈ പ്രകടനം പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. തിങ്ങിനിറഞ്ഞ സദസ്സും അവരുടെ കൈയടികളും തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ്റെ ആദ്യ സംരംഭത്തിന് വലിയ ആത്മവിശ്വാസം പകർന്നു നൽകി.

സ്ത്രീപക്ഷ ചിന്തകൾക്കും നൃത്തപഠനത്തിനും ഊന്നൽ നൽകുന്ന തുടിപ്പ് ഇന്ത്യൻ നൃത്തശൈലികളിലെ സൗന്ദര്യ സങ്കല്പങ്ങളെയും അച്ചടക്കത്തെയും കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കാനാണ് ശ്രമിക്കുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, കണ്ടംപററി നൃത്തം എന്നിവയിലെ വൈദഗ്ധ്യം ഓരോ നർത്തകിയും പ്രകടിപ്പിച്ചു. ഒരേപോലെയുള്ള ശരീരപ്രകൃതിയല്ല, മറിച്ച് ഉയരത്തിലും വണ്ണത്തിലും താളത്തിലും വ്യത്യസ്തരായ മൂന്ന് സ്ത്രീകളെ അതേപടി അവതരിപ്പിക്കുക വഴി സൗന്ദര്യ സങ്കല്പങ്ങളെക്കുറിച്ചുള്ള പൊതു ധാരണയെ അവർ ചോദ്യം ചെയ്തു.

ബ്രോക്കേഡ് തുണികളും സേഫ്റ്റി പിന്നുകളും ചേർന്ന വസ്ത്രലങ്കാരം ഇന്ത്യൻ സ്ത്രീകൾ നിത്യജീവിതത്തിൽ നടത്തുന്ന വിട്ടുവീഴ്ചകളെയും അധ്വാനത്തെയും സൂചിപ്പിക്കുന്നു. സ്ത്രീകളുടെ വർത്തമാനങ്ങളെ നിസ്സാരമായി കാണുന്ന പുരുഷാധിപത്യ സമൂഹത്തിൽ, പരദൂഷണമെന്നു വിളിക്കപ്പെടുന്ന ഗോസിപ്പുകൾ എങ്ങനെയാണ് സ്ത്രീകൾക്ക് അറിവ് പങ്കുവെക്കാനും പരസ്പരം താങ്ങാകാനുമുള്ള മാർഗമായി മാറുന്നതെന്ന് അഞ്ജലി വിശദീകരിച്ചു. തലമുറകളായി സ്ത്രീകൾ ഉള്ളിൽ പേറുന്ന അനുഭവങ്ങളുടെയും കരുത്തിൻ്റെയും നേർക്കാഴ്ചയായിരുന്നു ബാസ്റ്റിൻ ബംഗ്ലാവിലെ ഈ പരിപാടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (26 minutes ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (36 minutes ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (41 minutes ago)

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം  (43 minutes ago)

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (1 hour ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (1 hour ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (1 hour ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (2 hours ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (2 hours ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (2 hours ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (2 hours ago)

Malayali Vartha Recommends