പരിശോധന ഫലം അന്ന് തെറ്റിയത്, നേരിയ രോഗലക്ഷണങ്ങൾ മാത്രം, താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണം, തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് പോസിറ്റീവ്

തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചതയി തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം അറിയിച്ചു. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ എത്രയും വേഗം ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. താരം ഇപ്പോൾ വീട്ടിൽ ക്വാറൻ്റൈനിലാണ്.
അതേസമയം കഴിഞ്ഞ വർഷം നവംബറിലും തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് ചിരഞ്ജീവി അറിയിച്ചിരുന്നു. എന്നാൽ, മൂന്ന് ദിവസങ്ങൾക്ക് ശേഷം, പരിശോധനാ ഫലം തെറ്റിയതാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha