Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

താന്‍ നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു... കാരണം വെളിപ്പെടുത്തി പൂനം പാണ്ഡെ

07 MAY 2022 07:28 AM IST
മലയാളി വാര്‍ത്ത

നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ മാനസികമായും ശാരീരികമായും ഞാന്‍ കരുത്താര്‍ജിച്ചു വരികയാണെന്ന് പറയുകയാണ് പൂനം പാണ്ഡെ. ഗാര്‍ഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രല്‍ ഹമറേജ് ഉണ്ടായതായും തുടര്‍ന്ന് ഘ്രാണശേഷി നഷ്ടപ്പെട്ടതായും താരം വെളിപ്പെടുത്തി. 'എനിക്ക് വസ്തുക്കളുടെ ഗന്ധം അറിയുന്നില്ല. ചുറ്റിലുമുള്ള ആളുകളോട് ചോദിച്ചാണ് ഗന്ധം എന്താണെന്ന് അറിയുന്നത്.

എനിക്ക് അനുഭവിക്കേണ്ടി വന്ന ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഘ്രാണശേഷി നഷ്ടമായത്. ബ്രെയിന്‍ ഹമറേജും സംഭവിച്ചു. മുന്‍ഭര്‍ത്താവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരപീഡനങ്ങളാണ് പൂനം തുറന്നുപറഞ്ഞ്. സാം ബോംബെയുടെ ക്രൂരതകള്‍ സഹിക്കാന്‍ കഴിയാതെ താന്‍ നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും താരം പറഞ്ഞു.

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം പൂനം മുന്‍ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനു പരാതി നല്‍കി. 2020 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. സാമിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് സെറിബ്രല്‍ ഹമറേജ് ഉണ്ടായതെന്നും പൂനം വെളിപ്പെടുത്തി.

'ഞാന്‍ എന്റെ വളര്‍ത്തു നായയെ സ്‌നേഹിക്കുകയും അതിനോടൊപ്പം കിടന്നുറങ്ങുകയും ചെയ്താല്‍ അയാളെക്കാള്‍ എനിക്കു സ്‌നേഹം നായയോടാണെന്ന് പറയും. അതെന്ത് പ്രസ്താവനയാണ്. വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിച്ചതിനു കൂടി ഞാന്‍ അയാളില്‍ നിന്നും മര്‍ദനമേല്‍ക്കേണ്ടി വന്നു. അതായിരുന്നു എന്റെ സെറിബ്രല്‍ ഹെമറേജിന്റെ കാരണം. അങ്ങനെയൊരു ബന്ധം എനിക്ക് ആവശ്യമില്ല.' പൂനം വ്യക്തമാക്കി.

തലച്ചോറിനേറ്റ ക്ഷതം ഇപ്പോഴും പൂര്‍ണമായും ശരിയായിട്ടില്ലെന്ന് പൂനം പറഞ്ഞു. അടിച്ച സ്ഥലത്തു തന്നെ അയാള്‍ വീണ്ടും അടിക്കുമായിരുന്നു. 'ഞാന്‍ നന്നായി മേക്കപ്പ് ചെയ്ത് ചിരിച്ച് എല്ലാവര്‍ക്കും മുന്നില്‍ എത്തി. എല്ലാവര്‍ക്കും മുന്‍പില്‍ എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് ഞാന്‍ അഭിനയിച്ചു. അടിയേറ്റ സ്ഥലത്തു തന്നെ എനിക്ക് വീണ്ടും വീണ്ടും അടിയേറ്റു.' പൂനം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends