പരസ്യത്തില്‍ അഭിനയിക്കാന്‍ വേറിട്ട പ്രതിഫലം ആവശ്യപ്പെട്ട് മാതൃക കാട്ടി സോനു സൂദ്...

പരസ്യത്തില്‍ അഭിനയിക്കാന്‍ ഇത്തരത്തില്‍ പ്രതിഫലം ആവശ്യപ്പെട്ട ഏക നടന്‍ സോനു സൂദ്. ആയിരിക്കും. പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിനായി ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍ ആണ്. ഇത്തരത്തില്‍ ആവശ്യപ്പെട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തുമെങ്കിലും ഇതിന്റെ പ്രതിഫലം സോനുവിന് തട്ടിയെടുക്കാനാണെന്ന് ചിലരെങ്കിലും ചിന്തിച്ചുകാണും.
ഇത്രയും ആളുകള്‍ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപ വേണ്ടിവരുമെന്നും സോനു സൂദ് പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. എന്നോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു.
അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ക്ക് സാമ്ബത്തിക സ്ഥിതി ഇല്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്' സോസു സൂദ് വ്യക്തമാക്കി.
കൊവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. കൂടാതെ ചികിത്സാച്ചെലവിന് ബുദ്ധിമുട്ടിയ ഒട്ടേറയാളുകളെ അദ്ദേഹം സഹായിച്ചു.
https://www.facebook.com/Malayalivartha