Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആൾക്കൂട്ടത്തിനിടയിൽ പതുങ്ങി വന്ന കൈ... ആദ്യം ഞാന്‍, 'ശ്ശെ കയ്യെടുക്കടാ' എന്ന് പറഞ്ഞ് മാറ്റി... ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ.. തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. ! ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം.. ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി

15 MAY 2022 09:41 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ പ്രേമികള്‍ക്ക് അധികം ആമുഖങ്ങള്‍ ആവശ്യമില്ലാത്ത നടിയാണ് സുബി സുരേഷ്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സുബിയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയത്. സ്‌റ്റേജ് ഷോകളില്‍ നല്ല രീതിയില്‍ ഹാസ്യം കൈകാര്യം ചെയ്യുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാരിയാണ് സുബി. അത് ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നതാണ് എന്ന് സുബി പറയുന്നു. മൂശേട്ട എന്നാണ് സുബി സ്വയം വിശേഷിപ്പിയ്ക്കുന്നത്. അങ്ങനെ ഗൗരവം കാണിച്ച ഒരു സന്ദര്‍ഭത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിയ്ക്കുകയാണിപ്പോള്‍ നടി. പ്രതികരിക്കേണ്ട ഇടത്ത് പ്രതികരിയ്ക്കും എന്നും, അടി കൊടുക്കേണ്ട സാഹചര്യം ആണെങ്കില്‍ കൊടുക്കും എന്നും സുബി പറയുന്നു. അങ്ങനെ രണ്ട് മൂന്ന് പേരെ തല്ലിയ ചരിത്രവും സുബിയ്ക്ക് ഉണ്ടത്രെ. ജഗദീഷ് അവതരിപ്പിയ്ക്കുന്ന മഴവില്‍ മനോരമയിലെ പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ അങ്ങനെ ഒരാളെ തല്ലിയ അനുഭവം സുബി വെളിപ്പെടുത്തിയിരിക്കുകയാണ്.

കുറച്ച് അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ്. ഒരു ഷോ ഞാന്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്നു. പ്രോഗ്രാം നടക്കുന്നതിന് ഇടെ സംഘാടകരും ഞങ്ങളുടെ ചില ആര്‍ട്ടിസ്റ്റുകളും തമ്മില്‍ എന്തോ വഴക്ക് നടന്നു. ആള്‍ക്കൂട്ടം കണ്ടിട്ടാണ് ഞാന്‍ അങ്ങോട്ട് പോയത്. ആളുകള്‍ കൂടി നില്‍ക്കുകയാണ്, ആള്‍ക്കാരെ വകഞ്ഞ് മാറ്റി ഞാന്‍ അവിടെ എത്തി. പ്രശ്‌നം എന്താണ് എന്ന് ചോദിച്ച് മനസ്സിലാക്കി പ്രതികരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് ആരോ ഒരാള്‍ ചുമലിലൂടെ കൈ ഇട്ടു. ആദ്യം ഞാന്‍, 'ശ്ശെ കയ്യെടുക്കടാ' എന്ന് പറഞ്ഞ് മാറ്റി. ഒന്ന് രണ്ട് തവണ തട്ടി മാറ്റിയപ്പോഴും ഇത് തന്നെ അവസ്ഥ. തിരിഞ്ഞ് നിന്ന് കരണം നോക്കി ഒന്ന് കൊടുത്തു. അന്ന് അത് പത്രത്തില്‍ വാര്‍ത്തയായയും വന്നിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ആക്ടീവ് ആയിരുന്നുവെങ്കില്‍ ആ വീഡിയോ വൈറലാവുമായിരുന്നുവെന്നും സുബി പറയുന്നു.

അതേസമയം താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് . ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, 'അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്' അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്. വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല. അതിനിടയില്‍ രണ്ട് മൂന്ന് പ്രപ്പോസല്‍ വന്നിരുന്നു. പക്ഷെ അറേഞ്ച് മാര്യേജിനോട് എനിക്ക് പൊരുത്തപ്പെടാന്‍ സാധിയ്ക്കില്ല. പറ്റിയ ഒരാള്‍ വരും എന്ന് ഇപ്പോഴും കരുതുന്നു. അങ്ങനെ ഒരാള്‍ വന്നാല്‍ എന്തായാലും വിവാഹം ഉണ്ടാവുമെന്നും സുബി സുരേഷ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends