Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ.. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും... എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ... അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും... അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും... ഇതൊക്കെ അല്ലേ സംഭവിക്കുക... എന്നാലും വേണ്ടില്ല! ഇവിടെ നീതി നടപ്പിലായേ പറ്റൂ.. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.. തുറന്നടിച്ച് ഭാഗ്യലക്ഷ്മി

15 MAY 2022 10:50 AM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ അനുജൻ അനൂപിന്റെയും അഭിഭാഷകന്റെയും ഫോൺ സംഭാഷണം പുറത്ത് വന്ന സമയത്ത് നടിയെ ആക്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കായിരുന്നു പോയത്. ദിവസവും കേസ് മാറി മറിയുകയാണ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവിനെ കുറിച്ച് നടുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ഭാഗ്യലക്ഷ്മി പുറത്ത് വിട്ടത്. ആ വെളിപ്പെടുത്തലിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങൾ ഒന്നുമില്ലായിരുന്നു. ഇപ്പോഴിതാ
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുകയാണ്. കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

''പ്രശസ്തയായ ഒരു വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍, ഒരു പാവപ്പെട്ട ഇരയുടെ അവസ്ഥ എന്തായിരിക്കും. ഇരകളെയാണ് കോടതിക്കുള്ളില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത് കുറെ കാലങ്ങളായി നടക്കുകയാണ്. കോടതിക്കുള്ളിലും ഉന്നതഉദ്യോഗസ്ഥരുടെ ഇടയിലും നടക്കുന്നത് എന്താണെന്ന് ഇപ്പോഴാണ് പുറത്തേക്ക് വരുന്നത്. പല അതിജീവിതമാരും ഇതൊന്നും പുറത്തു പറയാറില്ല. നിശബ്ദരായി പിന്‍മാറുകയാണ് ചെയ്യുന്നത്. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ഈ കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂ. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.'' ''കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്. വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. അതിജീവിതയ്‌ക്കൊപ്പമാണ്, അവള്‍ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറെയും അന്വേഷണഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നത്.

എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണ്.'' ''സിനിമാലോകം വിചാരിച്ചാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ പറ്റൂമോ. ഇവിടെ സംഭവിക്കുന്നത് സിനിമാ നടന്റെ സിനിമക്കുള്ളിലെ സ്വാധീനമാണ്. ആ വ്യക്തി പണം കൊണ്ട് സിനിമാ മേഖലയിലുള്ളവരെ അടക്കി ഭരിക്കുകയാണ്. പണം കാണിച്ചാണ് ഒരു സംഘടനയെ കൈയില്‍ വച്ചുകൊണ്ടിരിക്കുന്നത്. ഒരു സിനിമാലോകം മുഴുവനും അതിജീവിതയ്ക്ക് നീതി കിട്ടരുതെന്ന് പറയുമ്പോള്‍, ഈ സിനിമാലോകത്തിനുള്ളില്‍ എത്ര പെണ്‍കുട്ടികള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. എത്രപേരെ പുറത്തുവിടാതെ അവര്‍ വീണ്ടും വീണ്ടും തേജോവധം ചെയ്യുന്നുണ്ടായിരിക്കണം.'' ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ്. ഇപ്പോള്‍ ചെറിയതോതിലുള്ള ആള്‍ക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇനി വലിയ തോതില്‍ തന്നെ നമ്മള്‍ ഇറങ്ങും. രണ്ട് ദിവസം പ്രതിഷേധം നടത്തി, ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ച് വീട്ടില്‍ പോകുമെന്ന് കരുതേണ്ട. ഇനിയും ആള്‍ക്കാര്‍ പ്രതികരിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ പരസ്പരം സമാധാനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അനുകൂലമായ ഒരു നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍. പക്ഷെ ആ പ്രതീക്ഷ കൈവിട്ട് പോയാല്‍, സാധാരണക്കാര്‍ രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. അതിശക്തമായ പോരാട്ടത്തിലേക്ക് പോയിരിക്കുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends