മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിച്ച് നില! നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറൽ.. ഏറ്റെടുത്ത് ആരാധകർ...

താരങ്ങളുടെ മക്കളും അവരെ പോലെ സെലിബ്രിറ്റികൾ തന്നെയാണ് താരങ്ങളുടെ മക്കളും. ഇപ്പോഴിതാ പേളിയെ പോലെ തന്നെ ആരാധകർ ഏറെയുള്ള സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് മകൾ നിലയും. കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപിലെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിക്കുന്ന നിലയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പേളി നിലയോട് ഓരോരുത്തരുടെ പേരു പറയുമ്പോൾ അതിനനുസരിച്ചുള്ള ആക്ഷനുകൾ കാണിച്ചാണ് നില ഓരോരുത്തരെയും അനുകരിക്കുന്നത്. മോഹൻലാൽ എന്ന് പറയുമ്പോൾ തലചരിക്കുകയും മമ്മൂട്ടി എന്ന് പറയുമ്പോൾ കൈപ്പത്തി വിടർത്തി മുന്നോട്ട് കാണിക്കുകയും സുരേഷ് ഗോപി എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം.
സുരേഷ് ഗോപിയുടെ ‘ഷിറ്റ്’ എന്ന ആക്ഷൻ ശരിയാക്കാൻ പേളി പറഞ്ഞുകൊടുക്കുമ്പോൾ നില ഒരു ക്യൂട്ട് ചിരി നൽകുന്നതും വീഡിയോയിൽ കാണാം. ‘ഞങ്ങളുടെ രാവിലത്തെ എന്റെർറ്റൈന്മെന്റ്സ്’ എന്ന് കുറിച്ച് പേളി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha