Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്

16 MAY 2022 09:54 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്യയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പോലും മാറിമറിയുകയാണ്. എന്നാലിപ്പോഴിതാ കേസിൽ തുടരന്വേഷണത്തിന് വീണ്ടും കൂടുതൽ സമയം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അന്വേഷണ സംഘത്തിൻറെ നിർണായക നീക്കം. എന്നാൽ അതിനിടയിൽ പുറത്ത് വരുന്നത് നിസാരകാര്യങ്ങൾ അല്ല. കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നേരത്തെ ഉയർന്ന് വന്നിരുന്നത്. ഡി ജി പിയുടെ ഇടപെടലുകള്‍ കാരണം കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ സേനയ്ക്ക് അകത്ത് നിന്ന് തന്നെ ഉണ്ടായി.

ഇതിന് പിന്നാലെ ദിലീപും ബെഹ്റയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നു. ഇരുവരും തമ്മില്‍ 50 ലേറെ തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നത് അടക്കമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പൊതുജനമധ്യത്തിലുള്ളത്. ഡി ജി പിയുമായി ദിലീപിനുള്ള ഈ ബന്ധം വളരെ പ്രധാനപ്പെട്ട കാര്യമെന്നാണ് അഡ്വ. മിനി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. 16/4/2017 ല്‍ ദിലീപും മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയും ദിലീപിന്റെ പുതിയ ചിത്രമായ ഡിങ്കന്റെ പൂജയില്‍ പങ്കെടുത്തിരുന്നു. ഈ തിയതിയില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡി ജി പി ഒരു നിർദേശം കൊടുത്തിട്ടുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. അത് അനുസരിച്ചാണ് 17/4 ന് ആദ്യത്തെ ചാർജ് ഫയല്‍ ചെയ്യുന്നതെന്നും അഡ്വ. മിനി വ്യക്തമാക്കുന്നു. തലേ ദിവസം മുന്‍ ഡി ജി പി ദിലീപുമായി ഡിങ്കന്റെ സെറ്റില്‍ വെച്ച് സംസാരിക്കുന്നു. ഡിങ്കന്റെ പൂജാ വേളയിലേക്ക് ഡി ജി പി എത്തിയത് നമുക്ക് പ്രശനമുള്ള കാര്യമല്ല.

നമ്മുടെ വിഷയം എന്ന് പറയുന്നത് അതും ഈ കേസും തമ്മിലുള്ള ബന്ധമാണ്. ദിലീപുമായി ഡി ജി പി സംസാരിച്ചതിന്റെ പിറ്റേ ദിവസം ചാർജ് കൊടുക്കുന്നതിനും മുന്നോടിയായി കുറേസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ഒരു കത്ത് വിഷ്ണു വഴി ദിലീപിന് കൊടുക്കാന്‍ വേണ്ടി കൊണ്ടുവരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഡി ജി പി ദിലീപുമായി കാണുന്നത്. ആ സമയത്ത് എ ഡി ജി പി ബി സന്ധ്യക്കായിരുന്നു അന്വേഷണത്തിന്റെ ഓവറോള്‍ ചുമതലുണ്ടായിരുന്നത്. എന്നാല്‍ അവർ അറിയാതെ മറ്റൊരു ഉദ്യോഗസ്ഥന്‍ വഴി 17/4 ന് ചാർജ് കൊടുക്കാന്‍ ബെഹ്റ നിർദേശിക്കുകയായിരുന്നുവെന്നും ടിബി മിനി അവകാശപ്പെടുന്നു. കേസ് അന്വേഷണത്തില്‍ 60 ദിവസം തികയുന്ന ദിനമാണ്. അന്ന് 60 ദിവസത്തിനുള്ള കുറ്റചാർജ് കോടതിയില്‍ ഫയല്‍ ചെയ്യണം എന്നൊരു നിയമം ഇല്ല. അന്ന് 90 ദിവസം വരെ സമയമുണ്ട്.

പിന്നീടാണ് 60 ദിവസം എന്നതിലേക്ക് നിയമം മാറിയത്. എന്നാല്‍ അന്വേഷണം ദിലീപിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഊഹം കൊണ്ടായിരിക്കാം 17/4 ന് ചാർജ് കൊടുപ്പിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായത്. ഈ കാര്യം റിപ്പോർട്ടർ ചാനലിലൂടെ തന്നെ മുന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ വിഷയത്തില്‍ എന്തുകൊണ്ട് സർക്കാർ അന്വേഷിക്കുന്നില്ല. കേസില്‍ നിർണ്ണായകമായ തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമാവുന്ന പരിശോധന വൈകിപ്പിച്ചെന്നാണ് ഡി ജി പിക്കെതിരായ പ്രധാന ആരോപണം. ഇതില്‍ നിന്ന് തന്നെ അദ്ദേഹം കേസില്‍ ഇടപെട്ടുവെന്ന കാര്യം വ്യക്തമാണ്. ജയിലില്‍ വെച്ച് പള്‍സർ സുനി നാദിർഷ ഉള്‍പ്പടെയുള്ളവരെ വിളിക്കുന്നുണ്ട്. ഇക്കാര്യം ദിലീപിന് അയച്ച കത്തിലും പള്‍സർ സുനി പറയുന്നുണ്ട്. 'നാദിർഷയെ വിളിച്ചിരുന്നു, കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു, അവിടുന്നും എനിക്ക് മറുപടിയൊന്നും വന്നില്ല' എന്നാണ് പറയുന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ചാർജ് കൊടുക്കാനുള്ള നീക്കമുണ്ടായത്. ഏതെങ്കിലും തരത്തില്‍ ഒരു ക്രൈം രജിസ്റ്റർ ചെയ്ത് ഈ വിഷയത്തില്‍ ഒരു അന്വേഷണം നടത്തേണ്ടതല്ല. ഇത് സംബന്ധിച്ച രേഖകളെല്ലാം നമ്മുടെ കയ്യിലുണ്ട്. അന്വേഷണം വന്നാല്‍ അതൊക്കെ കൈമാറുകയും ഇതിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ കഴിയുമല്ലോയെന്നും അഡ്വ.ടിബി മിനി ചോദിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends