Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജുഡീഷ്യൽ കസ്റ്റഡയിൽ ഉള്ള മെമ്മറി കാർഡ് രാത്രി എടുക്കണമെങ്കിൽ അതിന്റെ പിന്നിലെ ഉദ്ദേശം എന്താണ്? 'ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള സാധനം തുറന്ന് ദൃശ്യങ്ങൾ എടുത്തവൻ ആരായാലും അവനെയാണ് വെളിച്ചത്ത് കൊണ്ടുവരേണ്ടത്... ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്.. പിന്നാലെയാണ് ദിലീപും കൂട്ടരും ഈ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത്' നടുക്കുന്ന വെളിപ്പെടുത്തലുമായി ബൈജു കൊട്ടരക്കര

07 JUNE 2022 08:38 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ഇനി എങ്ങോട്ട് നീങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ദിലീപിന്റെ അഭിഭാഷകരെ അടക്കം ഇനി ചോദ്യം ചെയ്യാനുണ്ട്. ഇനി അത് നടക്കുമോ എന്ന് പോലും ഉറപ്പില്ല. കേസിൽ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ചതിനാല്‍ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. അന്വേഷണ സംഘം സമര്‍പ്പിച്ച പല തെളിവുകളും കേസിന് ബലം നല്‍കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇപ്പോഴിതാ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ആക്സസ് ചെയ്തത് ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. എന്നാൽ അക്കാര്യത്തിൽ മാത്രം യാതൊരു അന്വേഷണവും നടക്കുന്നില്ല. ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

ദൃശ്യങ്ങൾ ചോർന്നുവെന്ന് എഫ്എസ്എൽ ലാബ് കൊടുത്ത റിപ്പോർട്ട് കോടതി അനക്കാതെ വെച്ചത് രണ്ട് വർഷമാണ്. എന്തുകൊണ്ടാണ് ആ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്നത് ഏറെ പ്രധാന്യം അർഹിക്കുന്ന ചോദ്യമാണ്. ഒരു സ്ത്രീയുടെ പ്രൈവസിയാണ് ആ മെമ്മറി കാർഡിൽ ഉള്ളത്. ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്. മുൻ എഫ്എസ്എൽ ഉദ്യോഗസ്ഥനാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതിനെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്'. ഈ ദൃശ്യങ്ങൾ സെഷൻസ് കോടതിയിൽ വെച്ച് ഉച്ചയ്ക്കും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് രാത്രി 9.58 നുമാണ് ആക്സസ് ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ജുഡീഷ്യൽ കസ്റ്റഡയിൽ ഉള്ള മെമ്മറി കാർഡ് രാത്രി എടുക്കണമെങ്കിൽ അതിന്റെ പിന്നിലെ ഉദ്ദേശം എന്താണ്? എക്സ്പേർട്സിന്റെ സാന്നിധ്യത്തിൽ മാത്രമേ ഇവ തുറക്കാവൂ എന്ന് നിയമം ഉള്ളിരിക്കേയാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തിരിക്കുന്നത്. എന്നിട്ടും പലരും ചോദിക്കുകയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടല്ലേ ഉള്ളൂവെന്നാണ്'. 'മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ കോപ്പി ചെയ്തില്ലേങ്കിലും മറ്റൊരു ഡിവൈസിലിട്ട് ദൃശ്യങ്ങൾ വേറൊരു മൊബൈൽ ഉപയോഗിച്ച് പകർത്തിയാലും അത് കോപ്പി എടുക്കൽ തന്നെയല്ലേ?

അങ്ങനെ ചെയ്തെങ്കിൽ മെമ്മറി കാർഡിലെ വിഷ്വൽസിന്റെ ഹാഷ് വാല്യു മാറില്ലല്ലോ? ഇതിൽ ഒരുപാട് കുതന്ത്രം ആണ് നടത്തിയിട്ടുള്ളത് എന്ന് വേണം കരുതാൻ'. 'ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള സാധനം തുറന്ന് ദൃശ്യങ്ങൾ എടുത്തവൻ ആരായാലും അവനെയാണ് വെളിച്ചത്ത് കൊണ്ടുവരേണ്ടത്. എന്നാൽ അക്കാര്യത്തിൽ മാത്രം യാതൊരു അന്വേഷണവും നടക്കുന്നില്ല. എവിടെയാണ് നീതി കിട്ടും എന്ന് നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കുക. കോടതി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. പ്രതിഭാഗം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോൾ കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നത്'. 'കോടതിയുടെ അനുമതിയോടെ ഈ ദൃശ്യങ്ങൾ കാണണമെന്നുണ്ടെങ്കിൽ അതിനായി റൈറ്റ് ബ്ലോക്ക് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കാണേണ്ടത്.

എന്നാൽ ഇത് ഉപയോഗിക്കാതെയാണ് ആ ദൃശ്യങ്ങൾ കണ്ടത്. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങൾ കാമറയിലോ മൊബൈലിലോ പകർത്തിയിട്ടുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്. അത്തരത്തിലുള്ള ദൃശ്യങ്ങൾ വെച്ചാകാം ദിലീപും കൂട്ടരും ഈ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത്'. 'തൃശ്ശൂർ മുതൽ എറണാകുളം വരെ യാത്ര ചെയ്ത് കോടതിയുടെ കൈയ്യിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതേപടി പുനരാവിഷ്കരിച്ചു. ശബ്ദം മാറിയത് നമ്മൾ പല തവണ പറഞ്ഞതാണ്. ഇത് മാറ്റിയിരിക്കുന്നത് മറ്റൊന്നിനുമല്ല. ഒരു സ്ത്രീയുടെ ശബ്ദവും നിർത്തിയിട്ട വണ്ടിയിൽ വെച്ചാണ് ഇത് സംഭവിച്ചതെന്നും അവിടെ പക്ഷികളുടെ ശബ്ദമുണ്ടായെന്നുമുള്ള കാൽക്കുഷേനിൽ നിന്ന് വളരെ വ്യക്തമായി മനസിലാകുന്നത് സ്റ്റുഡിയോയിൽ വെച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമായിരിക്കാം ഇപ്പോൾ അവർ ദൃശ്യങ്ങളിലേക്ക് ഇൻജക്റ്റ് ചെയ്തിരിക്കുന്നതെന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല'. 'മെമ്മറി കാർഡിൽ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും പക്ഷികളുടെ ശബ്ദം കേൾക്കുന്നുവെന്നൊക്കെ പറഞ്ഞ് പ്രതിഭാഗം വന്നത് ഈ കാര്യങ്ങൾ അവസാനം വിചാരണ സമയത്ത് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്നുള്ളതിൽ സംശയമില്ല. ദൃശ്യങ്ങൾ ആക്സസ് ചെയ്തവെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്താനുള്ള അനുമതി വിചാരണ കോടതി നൽകിയാലേ അന്വേഷണം മുന്നോട്ട് പോകൂ. ഇതാണ് കേരളത്തിലെ 99 ശതമാനം പേരും വിശ്വസിക്കുന്നതെന്നും ബൈജുകൊട്ടാരക്കര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends