Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ഡോക്ടര്‍മാരെ ഇഷ്ടമല്ല, കാരണം ഡോക്ടര്‍മാര്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്.. രാത്രി പന്ത്രണ്ട് മണിയ്ക്ക് വിളിച്ചാലും രണ്ട് മണിയ്ക്ക് വിളിച്ചാലും ബെഡ് റൂമില്‍ നിന്നും എഴുന്നേറ്റ് ഓടും; പക്ഷെ മോനിഷയുടെ മരണശേഷം സംഭവിച്ചത് മറ്റൊന്ന്.. ഇതുവരെ കാണാത്ത വേഷത്തിൽ 505-ാം റൂമിൽ എത്തിയത് മോനിഷയുടെ ആത്മാവ്? ഇപ്പോഴും ഓർക്കുമ്പോൾ പേടിച്ച് വിറയ്ക്കും! അന്ന് രാത്രിയില്‍ സംഭവിച്ചത്... വീണ്ടും ആ വെളിപ്പെടുത്തൽ ആവർത്തിച്ച് മണിയന്‍പിള്ള രാജു

21 JUNE 2022 10:08 AM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി. ആ ഒരൊറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായി മാറിയത്. വലിയ വിടർന്ന കണ്ണുകളും നീണ്ട കാർകൂന്തലും കൊണ്ട് ആരെയും ആകർഷിക്കുന്ന സൗന്ദര്യം. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. അങ്ങനെ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. 1992 ഡിസംബര്‍ അഞ്ചിന് 21മത്തെ വയസ്സിലായിരുന്നു ആ അപകടം. ഇപ്പോഴിതാ നടന്‍ മണിയന്‍പിള്ള രാജു മോനിഷയെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്.

ഒരിക്കല്‍ ഒരു ഡോക്ടറുടെ കല്യാണാലോചനയുമായി മോനിഷയോട് സംസാരിച്ചതിനെ പറ്റിയും മരണശേഷം അവരെ സ്വപ്‌നത്തില്‍ കണ്ടെന്നുമാണ് നടന്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു. ഒരു ചോദ്യത്തിനിടയിലാണ് പെട്ടെന്ന് എന്റെ മനസിലേക്ക് മോനിഷയുടെ ഓര്‍മ്മ വന്നുവെന്ന് മണിയന്‍പിള്ള രാജു പറയുന്നത്.

ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങള്‍ അവസാനമായി അഭിനയിക്കുന്നത്. അന്ന് മോനിഷയ്ക്ക് ഒരു കല്യാണം ആലോചിക്കട്ടേ, നല്ലൊരു ഡോക്ടര്‍ പയ്യന്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. 'എനിക്ക് ഡോക്ടര്‍മാരെ ഇഷ്ടമല്ല, കാരണം ഡോക്ടര്‍മാര്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. രാത്രി പന്ത്രണ്ട് മണിയ്ക്ക് വിളിച്ചാലും രണ്ട് മണിയ്ക്ക് വിളിച്ചാലും ബെഡ് റൂമില്‍ നിന്നും എഴുന്നേറ്റ് ഓടുമെന്നും' മോനിഷ പറഞ്ഞിരുന്നു. അതുകഴിഞ്ഞ് അവര്‍ തിരുവനന്തപുരത്ത് വന്ന് തിരിച്ച് പോവുമ്പോഴാണ് അപകടം ഉണ്ടാവുന്നതും മരിച്ച് പോവുന്നതും. അക്കാലത്ത് 504 എന്നൊരു റൂമിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. പ്രിയദര്‍ശനും എന്റെ കൂടെയാണ്. വിവാഹം കഴിഞ്ഞിട്ടാണ് പ്രിയന്‍ അവിടെ നിന്നും മാറിയത്. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ 504 ല്‍ മുറി ഇല്ല. അങ്ങനെ 505 ല്‍ കിടന്നു. രാത്രി അസമയം ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു. ആ ചേട്ടന്‍ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല. അന്നേരം അവിടെ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ ഞാനാകെ വിയര്‍ത്ത് കുളിച്ചിരുന്നു. വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് മോനിഷ ധരിച്ചിരുന്നത്. പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്. അവിടെ ചെന്ന് ഞാനീ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി. കമലദളം എന്ന സിനിമയുടെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു താമസിച്ചത്. അവര്‍ ആ പരിപാടിയില്‍ ഇതേ വസ്ത്രം ധരിച്ചാണ് വന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പക്ഷേ താന്‍ ആ പരിപാടിയോ അതിലെ മോനിഷയെ കണ്ടിരുന്നില്ലെന്നാണ് മണിയന്‍പിള്ള വ്യക്തമാക്കുന്നത്. ഇക്കാര്യം മോനിഷയുടെ അമ്മയോടും പറഞ്ഞിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (36 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (43 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (50 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends