ഞാനും റോബിനും ഒറ്റയ്ക്കിരുന്ന് സംസാരിച്ചാൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കുമെന്നും അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമെന്നും ചേച്ചി എന്നോട് പറഞ്ഞില്ലേ?.' 'ആണും പെണ്ണും ഒരിടത്ത് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തന്നെ തെറ്റിദ്ധരിക്കപ്പെടുമെന്ന് ചിന്തിക്കണമെങ്കിൽ ചേച്ചിയുടെ മനസ് എത്ര ദുഷിച്ചതാണ്... ധന്യയ്ക്കെതിരെ പൊട്ടിതെറിച്ച് ദിൽഷ

വീണ്ടുമൊരു നോമിനേഷന് കൂടി ബിഗ് ബോസ് വീട് ഇന്ന് സാക്ഷ്യം വഹിക്കുകയുണ്ടായി. നോമിനേഷന് പിന്നാലെ നടന്ന സംവാദത്തില്‍ പൊരിഞ്ഞ അടി തന്നെയായിരുന്നു കഴിഞ്ഞ ദിവസവും നടന്നത്. എല്ലാവരു ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമെതിരെയാണ് കളിക്കുന്നത്. ദിൽഷയാണ് ധന്യയെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിച്ചത്. താനും റോബനും തമ്മിലുള്ള സൗഹൃദം വരെ ദുഷിച്ച മനസോടെ നോക്കയെന്ന് ആരോപിച്ചാണ് ദിൽഷ ധന്യയ്ക്കെതിരെ രംഗത്തെത്തിയത്. കുറ്റങ്ങൾ മുഖത്ത് നോക്കി പറയാതെ മാറി നിന്ന് ചർച്ച ചെയ്യുന്ന ധന്യയുടെ രീതിയേയും ദിൽഷ കുറ്റപ്പെടുത്തി. 'ഞാനും റോബിനും ഒറ്റയ്ക്കിരുന്ന് സംസാരിച്ചാൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കുമെന്നും അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമെന്നും ചേച്ചി എന്നോട് പറഞ്ഞില്ലേ?.' 'ആണും പെണ്ണും ഒരിടത്ത് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തന്നെ തെറ്റിദ്ധരിക്കപ്പെടുമെന്ന് ചിന്തിക്കണമെങ്കിൽ ചേച്ചിയുടെ മനസ് എത്ര ദുഷിച്ചതാണെന്ന് മനസിലാക്കൂ. മാറേണ്ടത് നിങ്ങളുടെ ചിന്താഗതിയാണ്.'
'ചേച്ചിയോട് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട് മാറിയിരുന്ന് കുറ്റം പറയരുത് തെറ്റ് കണ്ടാൽ മുഖത്ത് നോക്കി പറയണമെന്ന്. പക്ഷെ ചേച്ചി എപ്പോഴും പുറകിൽ നിന്ന് സംസാരിക്കുകയാണ് ചെയ്യാറുള്ളത്' ദിൽഷ പറഞ്ഞു. ധന്യയോട് ദിൽഷ ചോദ്യങ്ങൾ ചോദിക്കുമ്പോൾ റിയാസ്, ബ്ലെസ്ലി എന്നിവരെല്ലാം സഹായിക്കുന്നുണ്ടായിരുന്നു. തന്റെ സേഫ് ഗെയിം മറ്റുള്ളവർ മനസിലാക്കിയ വെപ്രാളത്തിലാണ് ധന്യ. റിയാസ് തന്നെ ഇതേ കുറിച്ച് നോമിനേഷനിടയിൽ സംസാരിക്കുന്നുണ്ടായിരുന്നു. പന്ത്രണ്ടാം ആഴ്ചയിൽ നോമിനേഷനിൽ വന്ന ശേഷമാണ് ധന്യ അഭിപ്രായങ്ങളും ചേർച്ചയില്ലായ്മയും പരസ്യമായി കാണിച്ച് തുടങ്ങിയത്. അതിന് മുമ്പ് ആരുടേയും വെറുപ്പ് സമ്പാദിക്കാതിരിക്കാനും നോമിനേഷനിൽ വരാതിരിക്കുന്നതിനും ഒന്നും വെളിച്ചത്ത് വന്ന് സംസാരിക്കുമായിരുന്നില്ല. അന്നും ഇന്നും ഒരുപോലെ വീട്ടിൽ അഭിപ്രായങ്ങളും ഇഷ്ടമില്ലായ്മയും ഉച്ചത്തിൽ വിളിച്ച് പറയുന്ന വ്യക്തി ലക്ഷ്മിപ്രിയ മാത്രമാണ്.
https://www.facebook.com/Malayalivartha























