Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളോട് എനിക്ക് ഒരു തരത്തിലുളള ദേഷ്യവും ഇല്ല...' 'അവളെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്... ഇന്ന് കാണുന്ന തരത്തിൽ അവൾ എത്തിയിട്ടുണ്ടെങ്കിൽ അത്ര മാത്രം അവളുടെ മനസ് കട്ടിയുള്ളതായിട്ടുണ്ടെങ്കിൽ രണ്ട് വിവാഹത്തിലൂടെയും അവൾ അനുഭവിച്ച യാതനകളാണ് കാരണം..' 'മരണത്തിന്റെ വക്കിൽ നിന്നാണ് ഞങ്ങൾ അവളെ തിരിച്ചുകൊണ്ടുവന്നത്.. ജാസ്മിന്റെ ഉമ്മയുടെ വെളിപ്പെടുത്തൽ..

22 JUNE 2022 08:23 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ. ബോഡി ബില്‍ഡറായ ജാസ്മിന്‍ ജീവിതത്തിലെ ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് വിജയിച്ചയാളാണ്. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ എം മൂസയുടെ ജീവിതം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. രണ്ടുതവണ വിവാഹം കഴിച്ച ജാസ്മിന്റെ ജീവിതം നരക തുല്യമായിരുന്നു. എന്നാൽ ഇതെല്ലം അതിജീവിച്ച് ജാസ്മിൻ എന്ന പെൺകരുത്ത് പുറത്തുവരുകയായിരുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിന്‍.

ബി​ഗ് ബോസിൽ നിന്നും തിരികെ എത്തിയിട്ടും ജാസ്മിൻ ഉമ്മയെ കാണാൻ പോയിട്ടില്ല. ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് താരത്തിന്റെ ഉമ്മ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'മകളോട് എനിക്ക് ഒരു തരത്തിലുളള ദേഷ്യവും ഇല്ല.' 'അവളെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്. അവൾ ഇങ്ങനെയൊക്കെ ആവാൻ കാരണം ഒരു പരിധിവരെ ഞാൻ കൂടിയാണ്. അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലാക്കാൻ ഞാൻ തയ്യാറായില്ലായിരുന്നു. ഒരു ഉമ്മയുടെ ആശങ്കയും സ്വാർഥതതയും മാത്രം വെച്ചാണ് ഞാൻ അവളോട് പെരുമാറിയത്.' 'ഒരിക്കലും ആളുകൾ അവളെ മോശക്കാരിയാക്കി വിലയിരുത്തത്.

ഇന്ന് കാണുന്ന തരത്തിൽ അവൾ എത്തിയിട്ടുണ്ടെങ്കിൽ അത്ര മാത്രം അവളുടെ മനസ് കട്ടിയുള്ളതായിട്ടുണ്ടെങ്കിൽ രണ്ട് വിവാഹത്തിലൂടെയും അവൾ അനുഭവിച്ച യാതനകളാണ് കാരണം.' 'മരണത്തിന്റെ വക്കിൽ നിന്നാണ് ഞങ്ങൾ അവളെ തിരിച്ചുകൊണ്ടുവന്നത്. അവൾ രണ്ടാം വിവാഹം ചെയ്തപ്പോൾ ഭർത്താവ് നന്നായി ഉപദ്രവിച്ചു. ഈ ചെറുപ്രായത്തിൽ ഒരു പെൺകുട്ടി അനുഭവിക്കാൻ പാടില്ലാത്തതെല്ലാം അവൾ അനുഭവിച്ചു.' 'പലതും ഞങ്ങളെ പേടിച്ച് അവൾ പറഞ്ഞില്ല. വാഹനത്തിൽ നിന്ന് വരെ അവളെ അവളുടെ ഭർത്താവ് തള്ളിയിട്ടിരുന്നു. അവൾ ആരെയും വേദനിപ്പിക്കുന്ന കുട്ടിയില്ല. എല്ലാം വെട്ടിതുറന്ന് പറയുന്ന പ്രകൃതമാണ്. 'ആരായാലും അവൾക്ക് പറയാനുള്ളത് പറയാൻ അവൾ മടികാണിക്കില്ല. അവളഉടെ സംസാര രീതിയിൽ വന്ന വ്യത്യാസം അവളുടെ ജീവിത സാഹചര്യത്തിന്റേതാണ്. സ്കൂളിൽ നന്നായി പഠിച്ചിരുന്ന കുട്ടിയാണ്.' അന്ന് വലിയ സാമ്പത്തീകയ ശേഷിയില്ലാതിരുന്നതിനാൽ ‍ഞങ്ങൾക്ക് അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല.

യാതനകൾ സഹിച്ച് മടുത്തശേഷമാണ് അവൾ നാടുവിട്ട് പോയത്. അവസാനം വീട്ടിൽ ഒരു മരണം നടന്നപ്പോൾ ജാസ്മിൻ വന്നിരുന്നു. അവൾ എപ്പോൾ തിരിച്ച് വന്നാലും ഞങ്ങൾ സ്വീകരിക്കും.' 'എന്റെ വീട് അവളുടേയും എന്റേയും പേരിലാണ്. അവൾക്ക് ഈ വീട്ടിൽ അവകാശങ്ങളുണ്ട്. അവൾ രക്ഷപ്പെട്ട് കാണാനും സന്തോഷത്തോടെ ജീവിക്കാനും ഞാൻ എന്നും പ്രാർഥിക്കുന്നുണ്ട്. മക്കളെ വെറുക്കാൻ ഉമ്മമാർക്ക് കഴിയില്ലല്ലോ. റോബിനുമായി വലിയ വഴക്ക് ജാസ്മിനില്ല. ആ സാഹചര്യം കൊണ്ട് അങ്ങനെയൊക്കെ പെരുമാറുന്നതാകണം. രണ്ടുപേർക്കും പരസ്പരം സ്നേഹമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.' 'എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന പ്രകൃതമാണ് ജാസ്മിന്റേത്' ജാസ്മിന്റെ ഉമ്മ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (8 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (42 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (51 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (58 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends