Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നി! ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം..' 'ഞാനൊരു കാട്ടുകോഴിയാണെന്നത്.. എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല! ദിൽഷയോട് ക്രഷ് തോന്നിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് വിനയ് മാധവ്

22 JUNE 2022 12:38 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ നിര്‍ണായക ഘട്ടത്തിലാണ്. ഫൈനലിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അപ്രതീക്ഷിതമായി പലരും മത്സരത്തില്‍ നിന്ന് പുറത്തായി. ഫൈനല്‍ 5 ല്‍ ഉണ്ടാകുമെന്ന് വിചാരിച്ചവരില്‍ പലരുമാണ് പുറത്തായത്. അവസാനമായി ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് വിനയ് ആണ്. വീട്ടിലേക്ക് കയറിയപ്പോൾ തന്നെ തനിക്ക് അവിടെയുള്ള സ്ത്രീകളിലൊരാളോട് ക്രഷ് തോന്നിയതായി വിനയ് മോഹൻലാലിന് മുമ്പിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിനയിയുടെ പേരിനോട് ചേർന്ന് പിന്നീട് നിമിഷ, സുചിത്ര, ദിൽഷ തുടങ്ങിയവരുടെ പേരുകളും പിന്നീട് കേൾക്കാൻ തുടങ്ങി. നിമിഷയെ ഇഷ്ടമാണെന്ന് വിനയ് തുറന്ന് പറയുകയും ചെയ്തിരുന്നു. ദിൽഷയോട് ക്രഷുള്ളതായും സംസാരം വന്നിരുന്നു. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ വിനയ് മാധവ്. ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് ദിൽഷയോട് തോന്നിയ ക്രഷിനെ കുറിച്ച് വിനയ് മാധവ് വെളിപ്പെടുത്തിയത്. 'എനിക്ക് വീട്ടിലൊരാളോട് ക്രഷുണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഹൗസിൽ നിന്നും പുറത്ത് വന്നപ്പോഴാണ് ഞാൻ പറഞ്ഞ ക്രഷ് എന്ന വാക്ക് ചേർത്ത് ആരുടെയൊക്കെ പേരുകളാണ് ആളുകൾ പറഞ്ഞതെന്ന് മനസിലായത്.' 'സുചിത്ര, നിമിഷ, ദിൽഷ തുടങ്ങിയവരുടെ പേരുകളെല്ലാം കാണാമായിരുന്നു. ഞാനൊരു സൗന്ദര്യ ആരാധകനാണ്.

എല്ലാവർക്കും തോന്നുന്നപ്പോലെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ എനിക്കും അവരുടെ സൗന്ദര്യത്തോട് ആരാധന തോന്നിയെന്ന് മാത്രം. അല്ലാതെ ഞാൻ അവിടെയുള്ള ആരോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല.' 'അത് വളച്ചൊടിച്ചതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഹൗസിനുള്ളിൽ മാത്രം സൗന്ദര്യം ആസ്വദിക്കുന്നത് പുറത്ത് ചെയ്യാറുള്ള കാര്യമാണ്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഭാര്യയ്ക്ക് അറിയാം എന്റെ സ്വഭാവം.' 'ഞാനൊരു കാട്ടുകോഴിയാണെന്നത്. എന്നെ കൊണ്ടുനടക്കുക എന്നത് ചെറിയ കാര്യമല്ല. വലിയ റിസ്ക്കാണ്. അത് ഭാര്യയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ആരോടും ക്രഷ് തോന്നിപ്പോവില്ലെന്നും ഭാര്യയ്ക്ക് അറിയാം. ദേഷ്യമൊക്കെ വരുന്ന വ്യക്തിയാണ് ഞാൻ.' 'പക്ഷെ കൃത്യമായ കാരണമില്ലാതെ ഞാൻ വഴക്കുണ്ടാക്കാറില്ല. ഹൗസിനുള്ളിൽ പോലും ഞാൻ വെറുതെ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ പേര് കൂടി പരാമർശിക്കപ്പെടുമ്പോഴാണ് ഞാൻ ഇടപെടുന്നത്' വിനയ് പറയുന്നു. വിനയ് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് റോൺസണായിരുന്നു. ജാസ്മിനും നിമിഷയും പോയശേഷം റോൺസൺ സൗഹൃദം സൂക്ഷിക്കുന്ന ഏക വ്യക്തി വിനയ് മാധവായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends