Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുക എന്നുള്ളത് വളരെ അപകടകരമായ ഒരു കാര്യമാണ്... അന്വേഷണത്തില്‍ ഇടപെടാനുള്ള അവസരം ആർക്കും കൊടുക്കാന്‍ പാടില്ല! അത് കോടതിക്കും കൊടുക്കാന്‍ പാടില്ല.. അന്വേഷണത്തിന്റെ സ്വതന്ത്ര നിലപാട് നിലനിർത്തേണ്ടത് ഈ നാട്ടിലെ നീതി ന്യായത്തിന് വളരെ അത്യാവശ്യമാണ്.. തുറന്ന് പറഞ്ഞ് അഡ്വ. ആശാ ഉണ്ണിത്താന്‍

22 JUNE 2022 01:52 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന എട്ടാ പ്രതി ദിലീപിന്റെ ആവശ്യത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ ചർച്ചകൾ കൊഴുക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറസന്‍സിക് പരിശോധനയില്‍ പ്രതിഭാഗത്തിന്റെ കൂടി ഭാഗം കേള്‍ക്കുന്ന നിലപാടില്‍ രൂക്ഷ വിമർശനവുമായി അഡ്വ. ആശാ ഉണ്ണിത്താന്‍ രംഗത്തെത്തിയിരിക്കുകയാണ്. അത്തരമൊരു റിപ്പോർട്ടിന് അയക്കുന്നതിന് പ്രതിയുടെ അനുവാദം വേണം അല്ലെങ്കില്‍ പ്രതിഭാഗത്തെക്കൂടി കേള്‍ക്കണം എന്ന് പറയുന്നത് നാളിതുവരെ കാണാത്ത കീഴ്വഴക്കമാണ്. നമ്മുടെ ഭരണഘടന തീർച്ചയായും പ്രതികള്‍ക്കും ഒരുപാട് അവകാശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും ബാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. അന്വേഷണത്തില്‍ ഇടപെടാന്‍ പ്രതികള്‍ക്ക് അവസരം നല്‍കുക എന്നുള്ളത് വളരെ അപകടകരമായ ഒരു കാര്യമാണെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു. അന്വേഷണത്തില്‍ ഇടപെടാനുള്ള അവസരം ആർക്കും കൊടുക്കാന്‍ പാടില്ല. അത് കോടതിക്കും കൊടുക്കാന്‍ പാടില്ല. അന്വേഷണത്തിന്റെ സ്വതന്ത്ര നിലപാട് നിലനിർത്തേണ്ടത് ഈ നാട്ടിലെ നീതി ന്യായത്തിന് വളരെ അത്യാവശ്യമാണ്. ആ സ്വാതന്ത്രത്തെയാണ് ഇവിടെ പ്രതിയുടെ അവകാശം എന്ന് പറഞ്ഞ് പുതുതായി കൊണ്ടുവരുന്നത്.

ഇത്തരം സാഹചര്യം വന്ന് കഴിഞ്ഞാല്‍ ഇനി വരുന്ന ഓരോ പ്രതികള്‍ക്കും ഈ ആനുകൂല്യം ലഭിച്ചും. അല്ലെങ്കില്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ഒരുപാട് കീഴ്വഴക്കള്‍ കോടതി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതും കൂടിയായാല്‍ ഇനി വരുന്ന കേസുകളെ ഇത് വളരെ പ്രതിലോമകരമായി ബാധിക്കും. പീഡനകേസുകളില്‍ സ്ത്രീകളുടെ മൊഴി മാത്രം മത്രി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനെന്ന് പറഞ്ഞ് വന്നിട്ടുള്ള കീഴ്വഴക്കത്തിനുള്ളിലാണ് ഗൂഡാലോചന വിഷയം കണ്ടെത്താനും ജുഡീഷ്യറിയുടെ സുതാര്യത കണ്ടെത്താനുമുള്ള അന്വേഷണമെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാകുന്നു. ഇനി രണ്ടും പോട്ടെ, ജുഡീഷ്യറിയുടെ സുതാര്യത നമുക്ക് വിഷയമല്ല, അല്ലെങ്കില്‍ ഗൂഡാലോചനയുണ്ടോ, അതോ കൃത്രിമത്വം നടന്നോ എന്നതൊക്കെ മാറ്റിനിർത്താം. ഒരു മനുഷ്യന് ആത്യന്തികമായി ജീവിക്കാന്‍ അവകാശം ഇല്ലേ. ഇവിടെ മെറ്റീരിയല്‍ ഒബ്ജക്ടിനെ വീണ്ടും വീണ്ടും പരിശോധിക്കുന്നതില്‍ തടസ്സം പറയുന്നതില്‍, ആ പരിശോധനയുടെ ഭാഗമായി ഇത് എത്ര തവണ ആക്സസ് ചെയ്യപ്പെട്ടു, കോപ്പി ചെയ്യപ്പെട്ടു എന്നത് വ്യക്തമാവും. ആക്സസ് ചെയ്താലും കോപ്പി ചെയ്താലും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറില്ലെന്ന കാര്യം വളരെ വ്യക്തമായി ഒരുപാട് സൈബർ വിദഗ്ധ പറഞ്ഞിട്ടുള്ള കാര്യമാണ്. തന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന രീതിയിലുള്ള വീഡിയോ ചിത്രീരണം ഇരിക്കുന്ന ഒബ്ജക്ട് ആര് എത്ര തവണ ആക്സസ് ചെയ്തുവെന്ന് എ നിക്ക് അറിയണമെന്നാണ് നടി പറയുന്നത്. നടിക്ക് വേണ്ടി അത് പറയുന്നത് സർക്കാരാണ്. അതുകൊണ്ട് തന്നെ ഇതില്‍ വ്യക്തത വരുത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. കുത്തുകൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന ഒരു ഇരയെ പിന്നേയും പിന്നെയും കുത്തുകയും അവരെ കൊല്ലുന്നതിനും സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. ജീവിക്കാനുള്ള അവകാശത്തേയും ആത്മാഭിമാനത്തേയും ബാധിക്കുന്ന തരത്തില്‍ ഈ ദൃശ്യങ്ങള്‍ പുറത്തേക്ക് പോയിട്ടുണ്ടെങ്കില്‍ നാളെ വരുന്ന ഇത്തരത്തിലുള്ള ഒരോ കേസിലെ ഇരകളും സമാനമായ സാഹചര്യം നേരിടേണ്ടി വരും. ഏറ്റവും അപകടകരമായ ഒരു കാര്യമാണ് അത്. കേവലം ഒരു തുടരന്വേഷണം എന്നതിനപ്പുറം ഭരണഘടനാ മാനമുള്ള വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇതെന്നും ആശാ ഉണ്ണിത്താന്‍ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends