Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെൻട്രൽ ലാബിലേക്ക് അയക്കുന്നതിനെ എതിർക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ്, ഇത് ദൗർഭാഗ്യകരമാണ്'. 'പോലീസിന്റെ സാന്നിധ്യത്തിൽ ഉളള ലാബിൽ കൃത്രിമം നടക്കുമോയെന്ന സംശയമാണ് ദിലീപിനുള്ളത്..' നേരത്തേ ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ട് എന്താണ് കണ്ടെത്തിയത്? 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് അതെന്തായി? തുറന്നടിച്ച് ദിലീപ് അനുകൂലി രാഹുൽ ഈശ്വർ

22 JUNE 2022 03:32 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണം വിചാരണ കോടതിയെ അപമാനിക്കാനാണ് എന്നാണ് ദിലീപ് അനുകൂലികളുടെ വാദം. ഇപ്പോഴിതാ എന്തിനാണ് ദിലീപ് വിരോധികൾ ഇത് ചണ്ഡീഗഢിലെ ലാബിലേക്ക് അയക്കുന്നത് എതിർക്കുന്നതെന്ന് ചോദിക്കുകയാണ് 'ദിലീപ് അനൂകൂലി'യായ രാഹുൽ ഈശ്വർ. ആ വാക്കുകൾ ഇങ്ങനെയായിരുന്നു...

മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത് പോലെ പോലീസിന് മാനിപ്പുലേറ്റ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ എന്തിനാണ് ചണ്ഡീഡിലെ ലാബിലേക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ വാദിഭാഗം എതിർക്കുന്നത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന് പറയുന്ന ആവശ്യം നടന്നാൽ പോരെ? അതിന് എന്തിനാണ് തടസം നിൽക്കുന്നത്'.'ശ്രീലേഖ ഐപിഎസിന്റെ വാക്കുകൾ അനുസരിച്ച് ഫോറൻസിക് മാനിപുലേറ്റ് ചെയ്യും, കോടതിയെ തെറ്റിധരിപ്പിക്കും പോലീസുകാർ തങ്ങളെടുത്ത നിലപാട് ന്യായീകരിക്കാൻ ഏതറ്റം വരേയും പോകും എന്നാണ്. പോലീസിന്റെ തലപ്പത്ത് ഇരുന്ന ആൾ തന്നെയാണ് ഇതൊക്കെ പറഞ്ഞത് എന്ന സാഹചര്യം കാണാതിരുന്നുകൂട'. 'സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക അധികാരം വെച്ച് ദൃശ്യങ്ങൾ സെൻട്രൽ ലാബിലേക്ക് അയക്കാമല്ലോ.

സെൻട്രൽ ലാബിലേക്ക് അയക്കുന്നതിനെ എതിർക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ്, ഇത് ദൗർഭാഗ്യകരമാണ്'. 'പോലീസിന്റെ സാന്നിധ്യത്തിൽ ഉളള ലാബിൽ കൃത്രിമം നടക്കുമോയെന്ന സംശയമാണ് ദിലീപിനുള്ളത്. കേരള പോലീസിൽ ചില പുഴക്കുത്തുകളുണ്ട്. അവർ ദിലീപിനെതിരെ മനപ്പൂർവ്വം തെളിവുകൾ മാനിപ്പുലേറ്റ് ചെയ്യുകയുമാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ രാമൻപിള്ള തന്നെയാണ് നേരത്തേ കോടതിയിൽ പറഞ്ഞത്'. 'നേരത്തേ ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ട് എന്താണ് കണ്ടെത്തിയത്? 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് അതെന്തായി? ആ ചാറ്റുകളിൽ രഹസ്യം ഉണ്ടെന്നും അക്കൂട്ടത്തിലൊരു നടിയുണ്ടെന്നുമൊക്കെയായിരുന്നില്ലേ പറഞ്ഞിരുന്നത്', രാഹുൽ ഈശ്വർ ചോദിച്ചു. 'സിദ്ധിഖിനെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് നടപടിയിലും രാഹുൽ ഈശ്വർ പ്രതികരിച്ചു. സിദ്ധിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം സന്ദർഭം മാറ്റി ദിലീപിന് ഒരബദ്ധം പറ്റിയെന്ന് പ്രചരിപ്പിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. പൾസർ സുനിയുടെ അമ്മ ശോഭന അടക്കം അവകാശപ്പെടുന്നത് ആലുവയിൽ ഉള്ള സിദ്ധിഖ് കൂടി ഗൂഢാലോചനയിൽ പങ്കാളിയായി എന്നൊക്കെയാണ്. ദിലീപ് വിരോധം കാരണം സിദ്ധിഖിനെ പോലൊരു നടനെയൊന്നും കേസിലേക്ക് വലിച്ചിഴയ്ക്കരുത്. ദിലീപ് വിരോധം കാരണം അവസാനം സിദ്ധിഖിനെ കൂടി കേസിൽ പ്രതിയാക്കണമെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (9 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (43 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (52 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (59 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends