എന്റെ ഹൃദയം അലിഞ്ഞു' പോയെന്ന് അമല! 'ഈ ചുവട് ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ മറക്കില്ല.. പേളിയ്ക്കും ശ്രീനിഷിനും നടുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആദ്യമായി പിച്ചവയ്ക്കുന്ന വീഡിയോ പകര്‍ത്തി ശ്രീനിഷ്...

മലയാള ടെലിവിഷനിലെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിള്‍സ് ആണ് ഇപ്പോള്‍ പേളിയും ശ്രീനിഷും, ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടക്കത്തില്‍ അത് ഗെയിമിന്റെ സ്ട്രാറ്റജിയാണ് എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും അതല്ല എന്ന് ഇരുവരും പിന്നീട് ജീവിതം കൊണ്ട് തെളിയിച്ചു. യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് പേളിയും ശ്രീനിയും വലിയൊരു കൂട്ടം ആരാധകരെ നേടിയെടുത്തത്. പേളിയുടെ യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ കുടുംബ വിശേഷങ്ങള്‍ മാത്രമല്ല, സിനിമ പ്രമോഷന്റെ ഭാഗമായുള്ള സെലിബ്രിറ്റി അഭിമുഖങ്ങളും നടക്കാറുണ്ട്. പേളിമാണി ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ മകള്‍ നിലയ്ക്ക് ഒരു വയസ്സും മാസങ്ങളും മാത്രമേ പ്രായമായിട്ടുള്ളൂ എങ്കിലും, ഇപ്പോള്‍ തന്നെ ഒരു കൊച്ചു സെലിബ്രിറ്റിയാണ് കുഞ്ഞ്.
നില ജനിയ്ക്കുന്നതിന് മുന്‍പേ തുടങ്ങിയതാണ് പേളിയും ശ്രീനിയും കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍. ജനിച്ചതിന് ശേഷം നില ബേബിയുടെ ഓരോ കുഞ്ഞു കഞ്ഞു കാര്യവും സോഷ്യല്‍ മീഡിയയിലൂടെ താര ദമ്പതികള്‍ അറിയിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴിതാ ഏറ്റവും സന്തോഷമുള്ള ഒരു കാര്യമാണ് ശ്രീനിഷ് അരവിന്ദ് പങ്കുവച്ചിരിയ്ക്കുന്നത്. അതെ, നില ബേബി പിച്ചവയ്ക്കാന്‍ തുടങ്ങി. മകള്‍ ആദ്യമായി പിച്ചവയ്ക്കുന്ന വീഡിയോ പകര്‍ത്തി പങ്കുവയ്ക്കാനും ശ്രീനിഷ് മറന്നില്ല. മനോരഹമായ ഒരു തമിഴ് താരാട്ട് പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. പേളിയ്ക്കും ശ്രീനിഷിനും നടുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പിച്ച വയ്ക്കുകയാണ് നില. വീഡിയോ പേളിയെയും ടാഗ് ചെയ്തുകൊണ്ടാണ് ശ്രീനിഷ് പങ്കുവച്ചിരിയ്ക്കുന്നത്. 'ഈ ചുവട് ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ മറക്കില്ല' എന്നാണ് ശ്രീനിഷ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഷിയാസ് കരീം, അമല പോള്‍, ദീപ്തി സതി, കനിഹ, ശിവദ, തുടങ്ങി നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് എഴുതിയിരിയ്ക്കുന്നത്. 'എന്റെ ഹൃദയം അലിഞ്ഞു' എന്നാണ് അമല കമന്റ് എഴുതിയിരിയ്ക്കുന്നത്. 'വിലമതിക്കാന്‍ കഴിയാത്തത്' എന്ന് കനിഹയും പറയുന്നു. കമന്റ് എഴുതിയവരോട് എല്ലാം സ്‌നേഹം അറിയിച്ച് കമന്റ് ബോക്‌സില്‍ പേളിയും എത്തി.
https://www.facebook.com/Malayalivartha