Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു! അഭിനയത്തിൽ 30 വർഷം പൂർത്തിയാക്കി കിംഗ് ഖാൻ.. ഒരു തോക്കും കൈയിലേന്തി ഷാരൂഖ് ഖാൻ, പോസ്റ്റർ വൈറൽ

25 JUNE 2022 04:04 PM IST
മലയാളി വാര്‍ത്ത

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. 2023 ല്‍ താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കൈ നിറയെ ചിത്രത്തിനൊപ്പം കൈ നിറയെ വരുമാനവും താരത്തിനുണ്ട്. ഇപ്പോഴിതാ തൻ്റെ അഭിനയ ജീവിതത്തിലെ 30 വർഷം തികയുകയാണ്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ്റെ പുതിയ ചിത്രം ‘പത്താന്റെ’ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഷാരൂഖ് ഖാൻ ഒരു തോക്കും കൈയിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. താരവും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. 30 വർഷവും നിങ്ങളുടെ സ്നേഹവും പുഞ്ചിരിയും അനന്തമായിരുന്നു. പത്താനിലൂടെ അത് തുടരുകയാണ്’, എന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ‘പത്താനാ’യി കാത്തിരിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം എത്തുക. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

അതേസമയം 'ജവാൻ' എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (30 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends