Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയും ഛായാഗ്രാഹകനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോൾ ഉള്ളിലെവിടെയോ സ്പാർക്ക്; നടി ജാഡയായിരിക്കുമെന്ന് കരുതിയെങ്കിലും ഒറ്റ ദിവസം കൊണ്ട് തെറ്റിധാരണകൾ മാറ്റിയെടുത്തു; സൗഹൃദത്തിനടിയിൽ പ്രണയം മൊട്ടിട്ടു; ഇരുവരുടെയും ബന്ധമറിഞ്ഞപ്പോൾ അമ്മയുടെ അഭിപ്രായം ഞെട്ടിച്ചു! അതും മറി കടന്ന് വിവാഹത്തിലേക്ക്; 7 വർഷത്തെ ദാമ്പത്യത്തിനിടയിൽ ആനും ജോമോനും വേർപിരിഞ്ഞത്? വിവാഹ ജീവിതം തകർന്നടിഞ്ഞതിന്റെ കാരണം...

25 JUNE 2022 04:33 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ താരങ്ങളുടെ വിവാഹവും അവരുടെ വിശേഷങ്ങളും അറിയാനും കേൾക്കാനും ഒക്കെ മലയാളികൾക്ക് വളരെയധികം ആകാംക്ഷയാണ്. താരങ്ങൾ പരസ്പരം വിവാഹം കഴിക്കുന്നതും ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നതും ഒക്കെ നാം കണ്ടിട്ടുണ്ട്. മാത്രമല്ല വിവാഹജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് വേർപിരിഞ്ഞ് വീണ്ടും സിനിമകളിലേക്ക് തിരിച്ച് വരുന്ന കാഴ്ച്ചകളും നാം കാണുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരുആളാണ് ആൻ അഗസ്റ്റിൻ.

വിവാഹം കഴിഞ്ഞ ആൻ അഗസ്റ്റിനെ പറ്റി നമ്മൾ ആരും ഒന്നും കേട്ടതും അറിഞ്ഞതുമില്ല. പക്ഷേ പെട്ടെന്നൊരു സുപ്രഭാതത്തിൽ ആൻ വിവാഹ മോചിതയാകുന്നു എന്ന വിവരമാണ് നാം അറിഞ്ഞത്. എന്താണ് ആനിന്റെ ജീവിതത്തിൽ സംഭവിച്ചത്? എന്തുകൊണ്ട് താരം വിവാഹമോചനം നേടി. കൃത്യമായ ഉത്തരങ്ങൾ നൽകിയിട്ടില്ലെങ്കിലും പ്രതികരണങ്ങളിൽ നിന്നും ചില ഊഹാപോഹങ്ങൾ നമുക്ക് കിട്ടുന്നില്ലേ. അതെന്താണെന്ന് നമുക്ക് പരിശോധിക്കാം.

ആദ്യത്തെ കണ്ടുമുട്ടലും പ്രണയവും

ആൻ അഗസ്റ്റിൻ വിവാഹം കഴിച്ചത് പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും തമ്മിൽ കണ്ടു മുട്ടുമ്പോൾ ആനിന്റെ ഒരു സിനിമ പോലും ജോമോൻ കണ്ടിട്ടില്ലായിരുന്നു. ആദ്യം ആനിനെ കണ്ടപ്പോൾ ജാഡ ഉള്ള വ്യക്തിയാകും എന്നാണ് കരുതിയതെന്ന് ജോമോൻ പറഞ്ഞിരുന്നു. ആദ്യമായി കണ്ടതു മുതൽ മുൻധാരണ ഒക്കെ ആൻ മാറ്റി. ആദ്യ ദിവസം നന്നായി തന്നെ സംസാരിച്ചു.

മൂന്നാം ദിവസം തങ്ങൾക്ക് പറ്റിയ ആൾകാർ ആണ് എന്ന് ഇരുവർക്കും തോന്നി. അങ്ങനെ കണ്ടതിന്റെ മൂന്നാം ദിവസം ഇരുവരും ഒരുമിച്ചു ജീവിക്കുക എന്ന തീരുമാനത്തിലെത്തി. അത് കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞപ്പോൾ ജോമോൻ ആനിന്റെ അമ്മയെ പോയി കാണുകയുണ്ടായി. മൂന്നാഴ്ച കൊണ്ട് ഒരു പ്രണയവും കല്യാണത്തിലേക്ക് എത്തിക്കാൻ നമ്മുക്ക് സാധിക്കില്ലെന്നും നിങ്ങൾ കുറച്ചുകൂടി കാത്തിരിക്കെന്നും അമ്മ പറഞ്ഞു. അമ്മയുടെ ഉപദേശ പ്രകാരം നല്ല സുഹൃത്തുക്കളായി ഏറെകാലം മുന്നോട്ട് പോയി. അവസാനം ഒന്നിച്ച് ജീവിക്കുക എന്ന തീരുമാനം ദൃഢമാക്കി.

വിവാഹവും വേർപിരിയലും

അങ്ങനെ എല്ലാവരുടെയും ആശീർവാദത്തോടെ ഇരുവരും 2014 ല്‍ വിവാഹിതരായി. വിവാഹത്തിന് ശേഷം രണ്ടു സിനിമ മാത്രമേ ആൻ ചെയ്തുള്ളു. പക്ഷേ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആൻ സിനിമയിലേക്ക് തിരിച്ചെത്തി. തൊട്ടു പിന്നാലെ ആനും ജോമോനും പിരിയുന്നു എന്ന വാർത്ത കൂടെ വന്നു. ഏഴു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇരുവരും പിരിഞ്ഞു . ജോമോൻ ആണ് പിരിയണം എന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.

ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്.

ആൻ എന്ന പെൺകുട്ടി

ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (30 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (39 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends