ഭർത്താവിന്റെ പിറന്നാളിന് ശ്വേതാ മേനോൻ സമ്മാനിച്ച കാർ കണ്ടോ? അറുപതിൽ അധികം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിന്റെ വില . 32.40 ലക്ഷം, ഇത്തവണ പിറന്നാളിന് കുറച്ച് വിലകൂടിയ സമ്മാനമാണ് നൽകുന്നതെന്ന് താരം

പിറന്നാൾ ദിനത്തിൽ ഭർത്താവ് ശ്രീവത്സൻ മേനോന് ജീപ്പ് മെറിഡിയൻ സമ്മാനമായി നൽകി നടി ശ്വേതാ മേനോൻ. 32.40 ലക്ഷം രൂപ വരുന്ന വാഹനമാണിത്. അറുപതിൽ അധികം സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ജീപ്പ് മെറിഡിയൻ. ഇതിന്റെ ഡെലിവറി ചിത്രങ്ങൾ അടക്കം
താരം പുറത്തുവിട്ടിട്ടുണ്ട്.
പ്രീമിയം ലുക്കിൽ വിട്ട് വീഴ്ചയില്ലാത്ത വാഹനം ഡീസൽ എഞ്ചിനുമായാണ് എത്തിയത്. ഏത് റോഡിലും യാത്രാസുഖം നൽകുന്ന നിർമ്മാണ നിലവാരമാണ് ജീപ്പ് മെറിഡിയൻ കാഴ്ചവെക്കുന്നത്.കൊച്ചിയിലെ ജീപ്പ് വിതരണക്കാരായ പിനാക്കിൾ ജീപ്പിൽ നിന്നാണ് ശ്വേത വാഹനം ഭർത്താവിന് വേണ്ടി സ്വാന്തമാക്കിയത്.
എല്ലാ പിറന്നാൾ ദിനത്തിലും എന്തെങ്കിലുമൊക്കെ ഗിഫ്റ്റ് ഭർത്താവിന് നൽകാറുണ്ടെന്നും അത് പോലെ തന്റെ പിറന്നാളിനും അദ്ദേഹം ഗിഫ്റ്റ് നൽകാറുണ്ടെന്നും ശ്വേതാ മേനോൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറയുന്നു .അദ്ദേഹം നല്ലൊരു ഭർത്താവുമാണ് നല്ലൊരു ഡ്രൈവറുമാണ് അതുകൊണ്ട് ഇത്തവണ കുറച്ച് വിലകൂടിയ സമ്മാനമാണ് നൽകുന്നതെന്നും താരം കുറിച്ചു.
https://www.facebook.com/Malayalivartha