Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തലുമായി റിമി! ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്ന് മാത്രമാണത്; അന്ന് എന്നെ എല്ലാവരും വിചാരണ ചെയ്തു.. പക്ഷെ സംഭവിച്ചത്; തുറന്ന് പറഞ്ഞ് റിമി

27 JUNE 2022 09:29 AM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. പ്രിയപ്പെട്ട ഗായിക മാത്രമല്ല ചാനലുകളില്‍ ഊര്‍ജ്ജ്വലതയുടെ പര്യായമെന്ന പോലെയുള്ള ആങ്കറുമാണ് മലയാളികള്‍ക്ക് റിമി ടോമി. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സ്‌കൂള്‍ ജീവിതത്തെക്കുറിച്ചും വാചാലയാവുകയാണ് റിമി ടോമി ഇപ്പോള്‍. മുന്‍പ് കൈരളി ടിവിയിലെ ജെ.ബി. ജങ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു റിമി തന്റെ പഴയകാല അനുഭവങ്ങളെ ഓര്‍ത്തെടുത്തത്. 'പത്രം, ന്യൂസ്, സ്‌പോര്‍ട്‌സ്, പുസ്തകവായന ഇതൊന്നും ഇഷ്ടമല്ല. പക്ഷ, ഞാന്‍ കുട്ടികള്‍ക്ക് ദുര്‍മാതൃകയാവുകയല്ല ചെയ്യുന്നത്. എനിക്ക് അതൊന്നും താത്പര്യമില്ലാത്ത കാര്യങ്ങളാണ്. ഇനിയെങ്ങാനും ഞാന്‍ വായിച്ച് സീരിയസാവുകയോ എന്റെ സംസാരം മാറിപ്പോവുകയോ ചെയ്താലോ എന്ന പേടി കൊണ്ടല്ല, എനിക്ക് വായിക്കാന്‍ തോന്നാത്തതു കൊണ്ടാണ്. ഒരുപക്ഷെ, ഞാന്‍ പഠിച്ച പാലാ അല്‍ഫോന്‍സ കോളെജില്‍, ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന് ഉറങ്ങിയിരിക്കുന്നത് ഞാനായിരിക്കും. കാരണം തലേദിവസം രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞിട്ടായിരിക്കും ക്ലാസ്സില്‍ പോവുക.

പക്ഷെ, എന്നിട്ടും പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. അപ്പോള്‍ ടീച്ചര്‍മാര്‍ വിചാരിച്ചുകാണും ഞാന്‍ ക്ലാസ്സില്‍ വന്നില്ലെങ്കിലും പഠിക്കുമായിരുന്നുവെന്ന്. എസ്.എസ്.എല്‍.സിയ്ക്കും മാര്‍ക്കുണ്ടായിരുന്നു. മാത്രമല്ല സ്‌കൂളിലും കോളെജിലും എന്ത് പരിപാടിയിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. എന്റെ ഈ സംസാരവും ഈ കുസൃതിയുമൊക്കെ പണ്ടു മുതലേ ഉള്ളതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു സിപ്പ് അപ്പും കഴിച്ച് വീട്ടിലേക്ക് പോകാന്‍. അതാണ് ഇന്നേറ്റവും മിസ് ചെയ്യുന്നത്. ഒരിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരിയോടൊപ്പം സ്റ്റുഡിയോയില്‍ പോയി തനിയെ ഫോട്ടോയെടുക്കാന്‍ പോയത് വലിയ വിഷയമായിരുന്നു. സ്‌കൂള്‍ സമയത്ത് ടീച്ചര്‍മാരുടെ അനുവാദമില്ലാതെ അങ്ങനെ പോകാന്‍ പാടില്ലല്ലോ. അതിന്റെ പേരില്‍ അന്ന് കുറേ വഴക്ക് കിട്ടി. അത് ഞാന്‍ ചെയ്ത തെറ്റുകളില്‍ ഒന്നുമാത്രമാണത്. എന്നെ പഠിപ്പിച്ച ടീച്ചര്‍മാര്‍ക്കെല്ലാം എന്നെ നന്നായിട്ടറിയാമായിരുന്നു. അന്നുമുതലേ ഞാന്‍ വായാടിയും കുസൃതിയുമൊക്കെ ആയിരുന്നെന്നും പറയുകയാണ് റിമി ടോമി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends