Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്കാരത്തിന്റെ അർഥം അറിയാത്ത ജാസ്മിൻ റിയാസിന് വേണ്ടി സംസാരിക്കാൻ അർഹതയില്ല; ജാസ്മിന്റെ വായിൽ നിന്നും വരുന്ന വാക്കുകൾ ഉണ്ടല്ലോ 'വെടികളും വടിയും' പുച്ഛം തോന്നുന്നു നിന്നോട്! റിയാസിന്റെ മനസിൽ അശ്ലീലതയുടേയും സംസ്കാരശൂന്യതയുടേയും വിഷം കുത്തിവച്ചത് നീ തന്നെയാണ് ജാസ്മിൻ... അവന് വേണ്ടി ആര് സംസാരിച്ചാലും നിനക്ക് സംസാരിക്കാനുള്ള യോഗ്യത ഇല്ല.. 'ബി​ഗ് ബോസ് ഷോ കഴിഞ്ഞു.. നീ പരാജയപ്പെട്ടു... ജാസ്മിനെതിരെ പൊട്ടിത്തെറിച്ച് ജോൺ ജേക്കബ്

27 JUNE 2022 10:03 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ആരൊക്കെ പുറത്താകുമെന്നകാര്യത്തില്‍ ആര്‍ക്കും പ്രവചിക്കാനാകില്ല. ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് റോൺസോൺ ആയിരുന്നു. കഴിഞ്ഞ ദിവസം ബി​​ഗ് ബോസ് മത്സരാർഥി ധന്യയോട് റിയാസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഭർത്താവ് ജോൺ ജേക്കബ് രം​ഗത്തെത്തിയിരുന്നു. മൂന്നാഴ്ച മുമ്പ് നടന്ന വീക്കിലി ടാസ്ക്കിലെ ചില രംഗങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചാണ് ജോൺ കുറിപ്പ് പങ്കുവെച്ചത്. സംഭവം വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി എത്തി. റിയാസിന്റെ ഉറ്റ സുഹൃത്തുക്കളായ ജാസ്മിനും നിമിഷയും ജോണിനെ വിമർശിച്ചാണ് മറുപടി കൊടുത്ത്. ധന്യയോട് റിയാസ് ഒരിക്കലും മോശമായി പെരുമാറില്ലെന്നും കാര്യങ്ങൾ വളച്ചൊടിക്കേണ്ടതില്ലെന്നുമാണ് ജാസ്മിൻ ജോണിന് മറുപടി നൽകിയത്. കൂടാതെ സുനാമി വന്ന് ലോകത്തിലെ എല്ലാ പെണ്ണുങ്ങളും ഒഴുകിപ്പോയി ധന്യമാത്രം ശേഷിച്ചാലും റിയാസിന്റെ ഭാ​ഗത്ത് നിന്ന് ധന്യയോട് മോശമായ രീതിയിൽ ഒരു സമീപനമുണ്ടാകില്ലെന്നതിനാൽ തനിക്ക് ഉറപ്പുണ്ടെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോൾ വിഷയത്തിൽ ജാസ്മിനുള്ള മറുപടിയുമായി ജോൺ എത്തിയിരിക്കുകയാണ്.

സംസ്കാരത്തിന്റെ അർഥം അറിയാത്ത ജാസ്മിൻ റിയാസിന് വേണ്ടി സംസാരിക്കാൻ അർഹതയില്ലെന്നാണ് ജോൺ കുറിച്ചത്. ബി​ഗ് ബോസിലെ ആദ്യ 30 ദിവസങ്ങളിൽ എനിക്ക് ഇഷ്ടമുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ജാസ്മിൻ. എന്നാൽ താങ്കളുടെ അതിയായ പരിശ്രമവും പ്രകടനവുംകൊണ്ട് ഒട്ടുമിക്ക പ്രേക്ഷകരുടെയും വെറുപ്പ്‌ സമ്പാദിക്കാനായ വ്യക്തിയുമായി മാറി.' 'അത് ജാസ്മിന്റെ കുറ്റമായി ഞാൻ പറയുന്നില്ല. പകരം ശരീരത്തിൽ നിങ്ങൾ ഉണ്ടാക്കിയെടുത്ത ഫിറ്റ്നസ് നിങ്ങളുടെ മനസിനില്ലാത്തതുകൊണ്ടും സംസ്കാരം എന്ന നാല് അക്ഷരങ്ങൾക്ക് പകരം ഇം​ഗ്ലീഷിലുള്ള ഒരു പദത്തിൽ മുറുകെ പിടിച്ചത് കാരണവുമായിരിക്കും.' '100 ദിവസം അവിടെ പിടിച്ച് നിൽക്കാൻ കഴിയാതെ ദാരുണമായി പരാജയപ്പെട്ടുപോയി. ജാസ്മിന്റെ വീഡിയോ കണ്ടപ്പോൾ പ്രതികരിക്കണ്ട എന്നാണ് ആദ്യം കരുതിയിരുന്നത്. കാരണം കടുത്ത മാനസിക തകർച്ചയിൽ നിന്നും താങ്കൾ കരകയറിയോ എന്നുപോലും എനിക്ക് അറിയില്ല.'

പിന്നെ കരുതി ഒരു കാര്യം കുട്ടിയിലുള്ളത് തിരുത്തണമെന്ന്. നാടകം, സിനിമ എന്നിങ്ങനെ ഏത് കലാരംഗത്ത് പെൺകുട്ടികൾ ജോലി ചെയ്യാൻ ആഗ്രഹിക്കുമ്പോഴും അവരുടെ കുടുംബങ്ങളിൽ അവരെ വിലക്കുമായിരുന്നു. കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു സമൂഹത്തിനോടുള്ള ഭയമായിരുന്നു അതിന് കാരണം.' 'എന്നാൽ ഇന്ന് കാലം മാറി സ്വന്തം മകൾ, ഭാര്യ അല്ലെങ്കിൽ അമ്മ ഒരു കലാകാരിയായത്തിൽ അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അങ്ങനെയുള്ള മൂന്ന് സ്ത്രീകളാണ് ഞാൻ ഇപ്പോൾ ചെയ്ത വീഡിയോയിൽ ജാസ്മിന്റെ ഇടത് ഭാഗത്ത് ഇരിക്കുന്നത്.' 'ലക്ഷ്മിയും ദിൽഷയും ധന്യയും. ഒപ്പം കൈയ്യിൽ ഒരു വടിയുമായി ഇരിക്കുന്ന ബ്ലെസ്ലിയേയും കാണാം. ജാസ്മിൻ അപ്പോൾ താങ്കളുടെ വായിൽ നിന്നും വരുന്ന വാക്കുകൾ ഉണ്ടല്ലോ വെടികളും വടിയും. പുച്ഛം തോന്നുന്നു നിന്നോട്. ബ്ലെസ്ലി അതിനെ എതിർക്കുന്ന സമയത്ത് നിങ്ങൾ തിരുത്തുകയും ചെയ്തു.' 'വെടിക്കെട്ടെന്ന് കാരണം നിനക്കറിയാം നീ ആദ്യം പറഞ്ഞ വാക്കിന് മോശമായ ഒരു വ്യാഖ്യാനമുണ്ടെന്ന്.

ഒരു ഇൻഫ്ല്യൂവൻസർ എന്ന പേരിൽ ബി​ഗ് ബോസ് എന്ന വലിയ പ്ലാറ്റ്ഫോമിൽ നിന്ന് നിങ്ങൾ സ്ത്രീ സമൂഹത്തിനെ ഒന്നടങ്കം അവഹേളിക്കുന്ന വാക്കുകളാണ് ഉപയോഗിച്ചത്.' 'തീർച്ചയായും അതിന് താങ്കൾ ലക്ഷ്മിയോടോ ദിൽഷയോടോ ധന്യയോടോ മാത്രമല്ല സ്ത്രീ സമൂഹത്തിനോട് തന്നെ മാപ്പ് ചോദിക്കേണ്ടതാണ്. റിയാസ് ഒരു നല്ല പ്ലയർ തന്നെയായിരുന്നു. ഒരുപക്ഷേ നിന്റെ കൂടെ കൂടിയില്ലായിരുന്നേൽ വേറെ ലെവലിൽ പോകേണ്ടിയിരുന്നവൻ.' 'നിന്റെ കൂടെയുണ്ടായിരുന്നപ്പോൾ മാത്രമാണ് അവന്റെ വായിൽ നിന്നും നീ പറയാറുള്ള അതെ തെറി വാക്കുകൾ വരാറുണ്ടായിരുന്നത്. അവന്റെ മനസിൽ അശ്ലീലതയുടേയും സംസ്കാരശൂന്യതയുടേയും വിഷം കുത്തിവച്ചത് നീ തന്നെയാണ് ജാസ്മിൻ. നീ ഇല്ലായിരുന്നേൽ അവൻ ഇതിലും നന്നായി കളിച്ചേനെ. അവന് വേണ്ടി ആര് സംസാരിച്ചാലും നിനക്ക് സംസാരിക്കാനുള്ള യോഗ്യത ഇല്ല.' 'ബി​ഗ് ബോസ് ഷോ കഴിഞ്ഞു. നീ പരാജയപ്പെട്ടു.... ആ യാഥാർഥ്യം മനസിലാക്കുക. ജീവിതം ബി​ഗ് ബോസാണെന്ന് കരുതി അവിടെ നടന്ന ഡിബേറ്റും ടാസ്ക്കും മനസിലിട്ടുകൊണ്ട് നാട്ടുകാരുടെ മെക്കിട്ടുകേറാൻ വരണ്ട. 'ഒരുപക്ഷെ ഒരു പാവം ധന്യയെ കണ്ട ധൈര്യത്തിലായിരിക്കും നീ അവളുടെ വീട്ടിലുള്ളവരെ വെല്ലുവിളിക്കാൻ ഇറങ്ങിയിരിക്കുന്നത്. നിനക്ക് തെറ്റിപ്പോയി എല്ലാരും അങ്ങനെയല്ല. പിന്നെ നീ പറഞ്ഞില്ലേ നൈസ് മൂവെന്ന്.... ഞാൻ ഏത് വിഷഘട്ടത്തിൽ ആയിരിക്കും അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്ന് നിനക്ക് വിശദീകരിച്ചിട്ടു കാര്യമില്ല.' 'കാരണം നിനക്ക് അതൊന്നും മനസിലാക്കാനുള്ള ബുദ്ധിയും ഹൃദയവും ഇല്ല. കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാവുന്നതുകൊണ്ട് തന്നെ ധന്യ വന്നതിന് ശേഷം അതിന്റെ കാര്യത്തിൽ ഞാൻ അവളുമായി ആലോചിച്ച് ഒരു തീരുമാനമെടുത്തുകൊള്ളാം.' 'നീ ആദ്യം വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണം. അന്തസുണ്ടെങ്കിൽ മാത്രം.. നീ പറഞ്ഞ വാക്കുകളിൽ സ്ത്രീ എന്ന നിലയിൽ നീയും ഉൾപ്പെടും. സെൽഫ് റെസ്പെക്ട് ഉണ്ടെങ്കിൽ മാത്രം മാപ്പ് പറഞ്ഞാൽ മതി. എന്നിട്ടാവാം ബാക്കി' എന്നിങ്ങനെയായിരുന്നു ജോൺ ഫേസ്ബുക്കിൽ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends