Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പിടി'യുടെ ആത്മാവ് തലയ്ക്ക് മുകളിൽ! ദിലീപും ഡിജിപിയും ചേർന്ന് കേസ് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ? ദിലീപിന്റെ നെഞ്ചിൽ ബോംബ് പൊട്ടി! പിണറായിയെ വിറപ്പിച്ച് ഉമ.. ബെഹ്റ ഓടിത്തള്ളും അതിജീവിതയുടെ കണ്ണുനീർ വെറുതെയല്ല

27 JUNE 2022 12:53 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളില്‍ കോടതിയില്‍ വാദം തുടരുമ്പോള്‍ മറുവശത്ത് അന്വേഷണവും ശക്തമായ നിലയില്‍ തന്നെ പുരോഗമിക്കുന്നുണ്ട്. നടന്‍ സിദ്ധീഖ് ഉള്‍പ്പടേയുള്ളവരെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റേയും ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചെന്ന റിപ്പോർട്ടും പുറത്ത് വന്നു. ഇപ്പോഴിതാ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് എംഎല്‍എ ഉമ തോമസിന് ആദ്യ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. പിടി തോമസിന്റെ പിന്മാഗിമായി നിയമസഭയിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പ്രിയപത്നി ഉമ തോമസ് ഈ മാസം പതിനഞ്ചിന് തന്നെ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംമ്പറില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ആദ്യ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ചോദ്യം ഉന്നയിക്കാനുള്ള അവസരവും ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എം എല്‍ എ സഭയില്‍ ഉന്നയിക്കുക. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍, അതായത് ആക്രമിക്കപ്പെട്ട നടി ലാലിന്റെ വീട്ടില്‍ എത്തിയത് മുതല്‍ ഈ കേസില്‍ ഇടപെട്ട വ്യക്തിയായിരുന്നു പിടി തോമസ്.

ലാല്‍ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു പിടി തോമസ് ലാലിന്റെ വീട്ടില്‍ എത്തിയതും നടിയെ ആശ്വസിപ്പിക്കുകയും പൊലീസില്‍ കേസ് കൊടുക്കുന്ന നടപടികളിലേക്ക് പോയത്. തുടർന്ന് കേസിന്റെ വിചാരണ വേളയിലും പിടി തോമസ് നടിക്ക് വേണ്ടി ശക്തമായി നിലകൊണ്ടിരുന്നു. പിടി തോമസിന്റെ പിന്മാഗിമായി എത്തുന്ന ഉമ തോമസും ഈ വിഷയത്തില്‍ തന്നെ ആദ്യ ചോദ്യമുന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന നടിയുടെ ആരോപണങ്ങള്‍ അടക്കം ഉമ തോമസ് ഇന്ന് സഭയില്‍ ഉന്നയിക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉമ തോമസിന്റെ ചോദ്യത്തിലുണ്ട്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ് ഉമ തോമസിന്റെ ചോദ്യം.

നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറൻസിക് ലാബ് ജോയിൻറ് ഡയറക്ടർ 29/01/2020 ന് സർക്കാറിനെ അറിയിച്ചിരുന്നോ? എങ്കിൽ ഇതിന്മേൽ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ഉമ തോമസ് ഉന്നയിക്കുന്നത്. കേസിലെ പ്രതിയായ നടൻ മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയെ വിളിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും ഉമ തോമസ് ഉന്നയിക്കുന്ന ചോദ്യങ്ങളിലുണ്ട്. കേസില്‍ അട്ടിമറി നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും അവർ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിൽ ഉന്നയിച്ചിട്ടുണ്ട്. സ്ത്രീ വിഷയങ്ങളില്‍ തന്നെ കൂടുതല്‍ ചോദ്യങ്ങളും ഉമ തോമസ് ഉന്നയിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍, വാളയാർ പോലുള്ള കേസുകളില്‍ രാഷ്ട്രീയം സംരക്ഷണം നല്‍കുന്നുവെന്ന ആക്ഷേപം, മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്ര ഇടങ്ങളിലും കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കുണ്ടോയെന്നും ഉമ തോമസ് ചോദിച്ചിട്ടുണ്ട്. അതേസമയം, ഉമ തോമസിന് പുറമെ വടകര എം എൽ എ കെ കെ രമയും സമാന ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ നേരത്തേയും സജീവമായി ഇടപെട്ട നേതാവാണ് കെ കെ രമ എം എല്‍ എ. നിയമസഭ സമ്മേളനത്തില്‍ തന്നെ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ അവർ ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (11 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (42 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (51 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends