എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല... കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളുടെ ഏത് തരത്തിലുള്ള പ്രകോപനത്തോടും പ്രതികരിക്കില്ല.. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു! അവസാനം സത്യം ജയിക്കുമെന്ന് വിജയ് ബാബു...

പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസിലെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തെത്തിയിരുന്നു. നിശ്ശബ്ദതയാണ് എന്റെ ഏറ്റവും നല്ല മറുപടി. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും കുറിപ്പിലൂടെ വിജയ് ബാബു പറയുകയാണ്..
വിജയ് ബാബുവിന്റെ പോസ്റ്റ് ഇങ്ങനെ..
എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളുടെ ഏത് തരത്തിലുള്ള പ്രകോപനത്തോടും പ്രതികരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
അതേസമയം യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നല്‍കി. ഇതിന് പിന്നാലെ വിജയ് ബാബുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















