Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കേറ്റ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല.. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല.. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്.. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്.. അതുപോലെ നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ഇല്ല! ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചു! പക്ഷെ സംഭവിച്ചത് മറ്റൊന്ന്.. മലയാളികളുടെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ

28 JUNE 2022 04:10 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ വാനമ്പാടിയായ ചിത്രയെ ഹൃദയത്തിൽ ഏറ്റെടുക്കാത്ത ആരും തന്നെയുണ്ടാവില്ല. ഭാഷാ വ്യത്യാസമില്ലാതെയാണ് ചിത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. എന്നാൽ താരത്തിന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല എന്നു തന്നെ പറയാം. മകള്‍ നന്ദനയുടെ വിയോഗം കെഎസ് ചിത്രയെ മാനസികമായി ആകെ തളര്‍ത്തിയിരുന്നു. ഇനിയും പൂര്‍ണ്ണമായി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണവും തുറന്നു പറയുകയാണ് ഇപ്പോൾ ചിത്ര. ഏത് മുറിവും കാലം മായ്ക്കുമെന്നാണല്ലോ പറയുന്നത്. എന്നാല്‍ എനിക്കേറ്റ ആ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും നന്ദന എന്റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടേയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്'. 'എല്ലാവര്‍ക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനില്‍ എന്നെ കൊണ്ട് വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരു ആശ്വാസം തന്നെയാണ് എനിക്ക്. എന്റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് പേര് ചുറ്റിനുമുണ്ട്. ഞാന്‍ പാടണമെന്നും തിരിച്ച് വരണമെന്നുമാണ് ഇവരുടെ ആഗ്രഹം.

എന്റെ സങ്കടങ്ങള്‍ അറിഞ്ഞ് കേട്ട് എന്നെ പോലെ സങ്കടം അനുഭവിക്കുന്ന നിരവധി പേര്‍ അടുത്തെത്താറുണ്ട്. അവരുടെ സങ്കടങ്ങള്‍ എന്നോട് പങ്കുവെയ്ക്കാറുണ്ട്'. 'നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും'; ചിത്ര വ്യക്തമാക്കി. 'ഇനി എന്ത് വലിയ ദുഖം വന്നാലും എനിക്ക് താങ്ങാന്‍ പറ്റും. അത്രത്തോളം ഞാന്‍ താങ്ങിക്കഴിഞ്ഞു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാന്‍ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന തന്നത്. മകളുടെ വിയോഗത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതിന് കാരണമുണ്ട്. 'ഇപ്പോഴും എന്റെ മകള്‍ തന്നെയാണ് മനസില്‍. അവള്‍ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകും. അനിയന്റെ കുഞ്ഞിനെ എടുത്താല്‍ പോലും അവള്‍ ഡിസ്റ്റേര്‍ബ്ഡാകുമായിരുന്നു'. 'ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന്‍ മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

മകളുടെ വിയോഗത്തിന് ശേഷം കുറെനാള്‍ ക്ഷേത്രത്തില്‍ പോയില്ലെന്നും പ്രിയഗായിക പറയുന്നു. അങ്ങനെ അമ്പലങ്ങളിലൊന്നും പോകാന്‍ തോന്നിയില്ല.ഇപ്പോഴാണ് ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും'. 'ഇപ്പോള്‍ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാല്‍ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാനില്ല. വെറുതെ തൊഴുതു നില്‍ക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്നും ചിത്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (14 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (45 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends