വളരെ വൈകാരികമായ കൂടിക്കാഴ്ച! നീരജയെ മുംബൈ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തി റോൺസൺ.. 95 ദിവസങ്ങൾക്ക് ശേഷം ഞാനെന്റെ ക്വീനിനെ കണ്ടു... നാളുകൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച കണ്ടിരിക്കാൻ തന്നെ മനോഹരമായിരുന്നുവെന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്നും അവസാനത്തെ മത്സരാർത്ഥിയായി റോൺസണും കഴിഞ്ഞ ദിവസം പുറത്തതായിരിക്കുകയാണ്. ഷോയുടെ 92-ാമത്തെ എപ്പിസോഡിലാണ് റോൺസൺ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുന്നത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസിൽ നിന്നയാൾ എന്നാണ് റോൺസണെ മോഹൻലാൽ വിശേഷിപ്പിച്ചത്. അതു തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെയും റോൺസന്റെ റോൾ. ഭാര്യയെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും ഇടയ്ക്കിടെ റോൺസൺ പറയാറുണ്ടായിരുന്നു. മത്സരത്തിൽ നിന്നും പുറത്തായെങ്കിലും റോൺസൺ തിരികെ വീട്ടിലേക്ക് പോയിട്ടില്ല. മുംബൈയിൽ തന്നെയാണുള്ളത്. ഗ്രാന്റ് ഫിനാലെ കഴിഞ്ഞ ശേഷമെ തിരികെ വീട്ടിലേക്ക് മടങ്ങു. അതിന് മുമ്പ് ഹൗസിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം ഒരിക്കൽ കൂടി ഈ ആഴ്ച തീരുംമുമ്പ് വീട്ടിലേക്ക് ഫൈനലിസ്റ്റുകളായ മത്സരാർഥികൾക്കൊപ്പം താമസിക്കാൻ ഒരിക്കൽ കൂടി എത്തും.
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയതിന്റ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് ഫിനാലെ വരെ മുംബൈയിൽ തുടരുന്ന റോൺസണെ കാണാൻ ഭാര്യ നീരജ എത്തിയതാണ് വീഡിയോയിലുള്ളത്. വളരെ വൈകാരികമായ കൂടിക്കാഴ്‍ചയുടെ വീഡിയോ റോൺസൺ തന്നെ പങ്കുവച്ചിട്ടുണ്ട്. മൂന്നു മാസങ്ങൾക്കു ശേഷം നേരിൽ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് റോൺസൺ. നീരജയെ മുംബൈ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിത്. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങൾക്ക് ശേഷം കാണുന്നതിനാൽ വലിയ ത്രില്ലിലായിരുന്നു റോൺസണും. തൊണ്ണൂറ്റിയഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ ക്വീനിനെ കാണുന്നുവെന്നാണ് വീഡിയോയിൽ റോൺസൺ പറയുന്നത്. ഇരുവരുടേയും നാളുകൾക്ക് ശേഷമുള്ള കൂടിക്കാഴ്ച കണ്ടിരിക്കാൻ തന്നെ മനോഹരമായിരുന്നുവെന്നാണ് പ്രേക്ഷകരും വീഡിയോയ്ക്ക് കമന്റായി കുറിച്ചത്.
https://www.facebook.com/Malayalivartha
























