Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് വീട്ടിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആരൊക്കെയാണെന്ന് അറിയാമോ? അവസാന ദിവസം ആ ട്വിസ്റ്റ് പുറത്ത്.. ജൂലൈ 3ന് അത് സംഭവിക്കും

28 JUNE 2022 02:00 PM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ മറ്റൊരു ബി​ഗ് ബോസ് സീസൺ കൂടി അവസാനിക്കാൻ പോകുകയാണ്. ഈ ഒരാഴ്ച്ച അതുകൊണ്ട് തന്നെ വളരെ നിർണായകമാണ്. പതിനേഴ് മത്സരാർഥികളുമായിട്ടാണ് നാലാം സീസൺ ആരംഭിച്ചത്. ആറ് പേർ മാത്രമാണ് ഇപ്പോൾ കപ്പിന് വേണ്ടി വീട്ടിൽ മത്സരിക്കുന്നത്. ഇവരിൽ ഒരാളായിരിക്കും മൂന്നാം തിയ്യതി വിജയിയാകുക. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികളിൽ ഒരാൾ കൂടി ഈ ആഴ്ച പകുതിയാകുമ്പോൾ പുറത്താകും. സൂരജ് ഒഴികെ ബാക്കി എല്ലാവരും ഫൈനലില്‍ എത്തുമെന്നും ഇതുവരെയുള്ള അവരുടെ ഗെയിം തന്ത്രങ്ങള്‍ എങ്ങനെയാണെന്നുമുള്ള രസകരമായ നിഗമനമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നിരിക്കുന്നത്.

പുറത്ത് ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള റോബിന്‍ രാധാകൃഷ്ണനെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള എന്‍ട്രിയാണ് റിയാസിനെ വ്യത്യസ്തനാക്കുന്നത്. റോബിന്‍ മാത്രമല്ല ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മപ്രിയ തുടങ്ങി ഹൗസിലെ പ്രമുഖരൊക്കെ തന്റെ ഡയറക്റ്റ് ടാര്‍ഗറ്റ് ആണെന്ന് പ്രഖ്യാപിച്ചു വ്യക്തമായ ഗെയിം പ്ലാനോട് കൂടി അകത്ത് കയറാന്‍ റിയാസിനായി. പ്രൊവൊക്കിങ് ഗെയിമിലൂടെ ഏറ്റവും ശക്തനായ എതിരാളിയെ പുറത്താക്കാന്‍ റിയാസിന് കഴിഞ്ഞു.കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞവതരിപ്പിക്കാനുള്ള കഴിവ് ഒരു പ്ലസ് പോയിന്റാണ്. റോബിന്‍ പോയാല്‍ ഓണവില്ല് ആകുമെന്ന് പറഞ്ഞ ഹൗസിനെ കണ്ടന്റ് പൂരം ആക്കാന്‍ റിയാസ് വഹിച്ച പങ്ക് ചെറുതല്ല. റിയല്‍ എന്റര്‍ടെയിനര്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് അകത്ത് കയറിയ ദിവസം മുതല്‍ നേരിട്ട മത്സരാര്‍ഥിയില്‍ നിന്ന് ഇന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ ഇഷ്ട്ടം നേടാനായത് റിയാസിന്റെ ഗെയിന്റെ കഴിവാണ്. ടോപ് 3 യില്‍ എത്താന്‍ എന്ത് കൊണ്ടും അര്‍ഹതയുള്ള മത്സരാര്‍ഥി.

ദില്‍ഷ കണ്ടന്റ് ഉണ്ടാക്കില്ല, കണ്ടന്റ് ദില്‍ഷയെ തേടി വരും എന്ന് പറഞ്ഞത് പോലെയാണ് റോബിനും ബ്ലെസ്ലിയും ദില്‍ഷയുടെ അടുത്ത് എത്തിയത്. ആദ്യ ആഴ്ച മുതല്‍ ദില്‍ഷയുടെ ഗെയിം അത് തന്നെയായിരുന്നു. തന്നോട് പ്രേമം ആണെന്ന് പറഞ്ഞു ഒലിപ്പിച്ചു വന്ന രണ്ട് ആണുങ്ങളെ ഒരാളെ ഫ്രണ്ടും മറ്റെയാളെ ബ്രദറും ആക്കി തന്റെ ഭാഗം ക്ലിയറാക്കി. അതിനെ ഗെയിം കൂടിയാക്കാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞു. ടാസ്‌കുകളില്‍ മികച്ച പെര്‍ഫോമന്‍സ് ദില്‍ഷയുടെ പ്ലസ് പോയിന്റ് ആണ്. പ്രത്യേകിച്ച് ഫിസിക്കല്‍ ടാസ്‌കുകള്‍. ബ്ലെസ്ലിയാകട്ടെ പാവ ടാസ്‌കില്‍ കയ്യില്‍ കിട്ടിയ പാവയെ ഡെയ്‌സിക്ക് കൊടുത്ത മണ്ടന്‍ എന്ന ഇമേജില്‍ നിന്ന് ഭാഗ്യപേടകം ടാസ്‌കില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഫാന്‍ബേസ് ഉണ്ടാക്കിയ മത്സരാര്‍ഥിയാണ്. ടോപ് 3 യില്‍ ഉറപ്പായും എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥി. ഫിസിക്കല്‍ ടാസ്‌കുകളിലെ പെര്‍ഫോമന്‍സ് ആണ് ബ്ലെസ്ലിയുടെ പ്ലസ് പോയിന്റ്. നന്മമരം കളി, ഓവര്‍ പൊട്ടന്‍കളി, ദില്‍ഷയുടെ പിന്നാലെയുള്ള നടത്തം- ഇതൊക്കെ സ്വന്തം കുഴി തോണ്ടുന്ന നിലയില്‍ ബ്ലെസ്ലിയുടെ നെഗറ്റീവാണ്.

ഫിനാലെ വീക്ക് സന്ദേശ വീക്ക് ആക്കാനാണ് പ്ലാനെങ്കില്‍ കൂടുതല്‍ കൈയ്യില്‍ നിന്ന് പോകാന്‍ സാധ്യതയുണ്ട്. കൃത്യമായി കണക്കു കൂട്ടി ഓരോ ചുവടും വയ്ക്കുന്ന വളരെ കൗശലക്കാരനായ ഗെയിമര്‍ കൂടിയാണ് ബ്ലെസ്ലി. ഷോ തുടങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ ടോപ് 5 ല്‍ സ്ഥാനം നേടാന്‍ സാധിച്ചത് ബ്ലെസ്ലിയുടെ ഗെയിമിന്റെ കഴിവാണ്. ടോപ് 3 യില്‍ ഉറപ്പായും എത്തുന്ന മത്സരാര്‍ഥി. പരമാവധി 60 ദിവസം എന്നായിരുന്നു ലക്ഷ്മിപ്രിയ കയറിയപ്പോള്‍ തോന്നിയത്. എന്നാല്‍ അതിനെയൊക്കെ മറികടന്നു 100 ദിവസം തികയ്ക്കാന്‍ ലക്ഷ്മിപ്രിയ്ക്ക് കഴിഞ്ഞു എന്നത് അവരുടെ വിജയമാണ്. ബിഗ് ബോസ് സീസണ്‍ 4 ന്റെ കണ്ടന്റ് മേക്കിങ്ങില്‍ ലക്ഷ്മിപ്രിയുടെ തട്ട് താണിരിക്കും. അടുക്കള, അനുഗ്രഹം, ശാപം, പരദൂഷണം, താണ്ഡവം, സ്‌നേഹം, കണ്ണീര്‍, ഗ്രൂപ്പ് ഉണ്ടാക്കല്‍- ഗ്രൂപ്പ് പൊളിക്കല്‍ സപ്പോര്‍ട്ട് ചെയ്യല്‍ -പിന്നീന്ന് കുത്തല്‍ എന്ന് തുടങ്ങി ഹൗസില്‍ ലക്ഷ്മിപ്രിയ കളിക്കാത്ത ഗെയിം ഇല്ല. ലക്ഷ്മിപ്രിയ തരാത്ത കണ്ടന്റും ഇല്ല. ഈ സീസണ്‍ ലക്ഷ്മിപ്രിയക്ക് നല്‍കിയ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കും 'പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു.. ' എന്ന പാട്ട്. നാലോ അഞ്ചോ സ്ഥാനം ലക്ഷ്മിപ്രിയക്ക് കിട്ടും.

ബിഗ് ബോസ് സീസണ്‍ 4 ല്‍ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമര്‍ ധന്യയാണ്. ടാസ്‌കുകളില്‍ ധന്യ പക്ഷേ വളരെ മുന്നില്‍ ആയിരുന്നു തുടക്കം മുതല്‍. ഫൈനല്‍ 5 ല്‍ എത്തിയവരില്‍ രണ്ടു തവണ ക്യാപ്റ്റന്‍ ആയ ഒരേയൊരാള്‍ ധന്യയാണ്. ഒരുപാട് ഇമേജ് പോവുമോന്ന് ഓര്‍ത്ത് പിന്നില്‍ നിന്ന് കളിക്കാന്‍ മാത്രം ഇഷ്ട്ടപെട്ട ഒരാള്‍. നാലോ അഞ്ചോ സ്ഥാനം ഉറപ്പിക്കാം. നിലവില്‍ ഫൈനലില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യക്കും ആയിരിക്കുമെന്നാണ് അറിയുന്നത്. പുറത്ത് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളത് ഇവര്‍ക്കാണ്. ദില്‍ഷയ്ക്ക് ഡി ഫോര്‍ ഡാന്‍സിന് ശേഷം കിട്ടുന്ന ഏറ്റവും നല്ല ഒരു സ്റ്റേജ് ആയിരുന്നു ബിഗ് ബോസ്. സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും ബ്ലെസ്ലിയ്ക്ക് ഏറ്റവും കൂടുതല്‍ ഫെയിം നേടി കൊടുക്കാന്‍ ബിഗ് ബോസിന് സാധിച്ചു. റിയാസിന്റെ ആശയങ്ങള്‍ കേള്‍ക്കാന്‍ ഒരുപാട് പേരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഇവരില്‍ ആരെങ്കിലും ഒരാള്‍ വിജയത്തിലേക്ക് എത്തുമെന്ന കാര്യം ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends