Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോളെ അത് ശരിക്കും മമ്മൂട്ടിയായിരുന്നു.... ഒരു ഫോണ്‍ കോളിലൂടെ വന്ന പ്രശ്‌നം?

28 JUNE 2022 07:36 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് രമ്യ നമ്ബീശന്‍. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും ഗായികയും മോഡലും കൂടിയാണ് താരം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയവേഷങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിട്ടായിരുന്നു രമ്യ തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യ നമ്ബീശന്‍ വെള്ളിത്തിരയിലെത്തുന്നത്.

ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. നടന്‍ മമ്മൂട്ടി തന്നെ അഭിനന്ദിച്ച് ഫോണ്‍ വിളിച്ചപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് പറയുകയാണ് താരം. വ്യാജ കോളുകള്‍ സര്‍വ്വസാധാരണമായ ഇക്കാലത്ത് സെലിബ്രിറ്റികളുടെ പേരില്‍ ആരോ വിളിച്ച് തന്നെ പറ്റിക്കാന്‍ ശ്രമിച്ചെന്നായിരുന്നു രമ്യ കരുതിയത്. എന്നാല്‍ വിളിച്ചത് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി തന്നെയായിരുന്നു. 

പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ 'ആണ്ടേ ലോണ്ടേ' എന്ന ഗാനം ആലപിച്ച് രമ്യ നമ്ബീശന്‍ ഹിറ്റായ സമയം. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ആ സമയത്താണ് രമ്യ ഡ്രൈവിങ് പഠിക്കുന്നത്.

വളരെ ആശങ്കയില്‍ ക്ലച്ചും ഗിയറുമൊക്കെ മാറ്റി കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്‌ബോഴാണ് ഒരുദിവസം രമ്യക്ക് ഒരു കോള്‍ വന്നത്. 'ഹലോ, ഞാന്‍ മമ്മൂട്ടിയാണ്'. എന്നാല്‍ ഇങ്ങനെയുള്ള ധാരാളം വ്യാജ കോളുകള്‍ ലഭിച്ചിട്ടുള്ളതിനാലും ഡ്രൈവിങ്ങിന്റെ ടെന്‍ഷനില്‍ നിന്നതിനാലും രമ്യ നമ്ബീശന്‍ പ്രതികരിച്ചത് ' ഒന്ന് വെച്ചിട്ട് പോടോ' എന്നായിരുന്നു.

അല്പസമയത്തിന് ശേഷം മമ്മൂട്ടിയുടെ സുഹൃത്ത് ജോര്‍ജ് വിളിച്ചിട്ട് പറഞ്ഞു, മോളെ അത് ശരിക്കും മമ്മൂട്ടിയാണ്. അപ്പോഴുണ്ടായ അവസ്ഥ വിവരിക്കാന്‍ പറ്റില്ലെന്നാണ് രമ്യ പറയുന്നത്. പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ലെന്നും ഇനി സംസാരിക്കേണ്ട എന്ന് പറഞ്ഞെന്നും രമ്യ പറയുന്നു.

'പിന്നീട് ഒരിക്കല്‍ ഒരു മീറ്റിങ്ങിന് പോയപ്പോള്‍ മമ്മൂക്കയെ കണ്ട് സോറിയൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം ആ.സാരമില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചെങ്കിലും ഞാന്‍ ശരിക്കും ചമ്മിപ്പോയതു പോലെയായിരുന്നു. പക്ഷെ, അദ്ദേഹത്തിന് ആ സംഭവത്തില്‍ എന്നോട് ചെറിയൊരു ദേഷ്യം തോന്നിയിരുന്നു എന്ന് തോന്നുന്നു'. രമ്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (14 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (45 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends