Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്‌ബോസ് വീട്ടിൽ മത്സരാർത്ഥികൾക്കിടയിൽ ഉഗ്രൻ ബോംബ് പൊട്ടി! ബ്ലെസ്ലിയെ വള‍ഞ്ഞിട്ട് ആക്രമണം; ത്രികോണപ്രണയം തൂത്ത് വാരി! പരദൂഷണ വീഡിയോകൾ കുത്തിപ്പൊക്കി ബി​ഗ് ബോസ്.. വീട്ടിലെ കൂട്ടയടിയ്ക്ക് പിന്നാലെ പൊട്ടിക്കരച്ചിൽ...

29 JUNE 2022 08:04 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അവസാനിക്കാന്‍ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. മത്സരം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോഴും തുടക്കത്തിലെ അതെ ഗെയിം സ്പരിറ്റോടെ പോരാടുകയാണ് മത്സരാര്‍ത്ഥികള്‍. നിലവില്‍ 6 പേരാണ് ഹൗസിലുള്ളത്. ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ, റിയാസ്, സൂരജ് എന്നിവരാണ് ഫൈനിസ്റ്റുകൾ. ഈ ആഴ്ച അവസാനിക്കും മുമ്പ് ചിലപ്പോൾ ഒരാൾ കൂടി പുറത്തായി ഫൈനൽ ഫൈവായി അം​ഗങ്ങൾ മാറും. രണ്ട് ദിവസങ്ങൾ കൂടി കഴിയുമ്പോൾ ഇതുവരെ സീസൺ ഫോറിൽ നിന്നും പുറത്തായ മത്സരാർഥികൾ വീണ്ടും വീട്ടിലേക്ക് പ്രവേശിക്കും. അതോടെ ഷോ കൂടുതൽ കളറാകും.ഇതുവരെ കാണാത്ത വ്യത്യസ്തമായ വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് അവസാന വീക്കിൽ നൽകിയത്. ദൃശ്യവിസ്മയം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഇത്രയും ദിവസത്തിനുള്ളിൽ വീട്ടിൽ സംഭവിച്ച ചില കാര്യങ്ങളുടെ വീഡിയോകൾ ബി​ഗ് ബോസ് ടിവിയിലൂടെ മത്സരാർഥികളെ കാണിക്കും. ശേഷം ആ വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മത്സരാർഥികളോട് ചോദിക്കും.

ഉത്തരം ആദ്യം കണ്ടെത്തുന്നവർ ബസറടിച്ച ശേഷം ഉത്തരം പറയണം എന്നതായിരുന്നു ടാസ്ക്ക്. എല്ലാവരും ആവേശത്തോടെയാണ് ടാസ്ക്കിൽ പങ്കെടുക്കാൻ പോയത്. എന്നാൽ വലിയൊരു ബോംബ് കൂടി ടാസ്ക്കിനിടയിൽ ബി​ഗ് ബോസ് മത്സരാർഥികൾക്കിടയിൽ പൊട്ടിച്ചു. ഇപ്പോൾ‌ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾ പലപ്പോഴായി സഹമത്സരാർഥികളെ കുറിച്ച് പറഞ്ഞ പരദൂഷണ വീ‍ഡിയോകളും ബി​ഗ് ബോസ് ടാസ്ക്കിനിടയിൽ പ്രദർശിപ്പിച്ചു. ഇതോടെ ധന്യ, ലക്ഷ്മിപ്രിയ, സൂരജ് അടക്കമുളളവരുടെ മുഖം മൂടികൾ‌ അഴിഞ്ഞുവീണു. ധന്യയ്ക്കാണ് ടാസ്ക്കിലൂടെ വലിയ അക്കിടി പറ്റിയത്. റിയാസ്, ദിൽഷ എന്നിവരെയെല്ലാം കുറ്റപ്പെടുത്തി സംസാരിക്കുന്ന ധന്യയുടെ വീഡിയോകൾ പലതവണയായി ബി​ഗ് ബോസ് കാണിച്ചിരുന്നു. താനാരെയും പറ്റി കുറ്റം പറഞ്ഞിട്ടില്ലെന്ന് പറയാറുള്ള ധന്യയുടെ വീഡിയോ കണ്ടതോടെ എല്ലാവരിലും ഞെട്ടലുണ്ടാക്കി. പക്ഷെ ധന്യയുടെ വിഷയം അധികമാരും ചർച്ച ചെയ്തില്ല. പകരം ദിൽഷ-ബ്ലെസ്ലി, റോബിൻ ത്രികോണ പ്രണയകഥയും അതേ ചുറ്റിപറ്റി നടന്ന പ്രശ്നങ്ങളുമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

ധന്യയും ലക്ഷ്മിപ്രിയയും ബ്ലെസ്ലി വിഷയത്തിൽ ദിൽഷയെ കുറ്റപ്പെടുത്തുന്ന വീഡിയോ കാണിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ദിൽഷ ശക്തമായി പ്രതികരിക്കാത്തത് കൊണ്ടാണ് ബ്ലെസ്ലി ദിൽഷയ്ക്ക് പിറകെ പ്രേമമാണന്ന് പറഞ്ഞ് നടന്ന് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് ലക്ഷ്മിപ്രിയയും ധന്യയും തമ്മിൽ പറഞ്ഞത്. വീഡിയോ പ്ലെ ചെയ്ത് തീർന്നതോടെ ദിൽഷ പ്രതികരിക്കാൻ തുടങ്ങി. താൻ പലപ്പോഴായി ബ്ലെസ്ലിയെ വിലക്കുകയും ശാസിക്കുകയും ചെയ്തിരുന്നുവെന്നും പറയാവുന്നതിന്റെ പരിധി വിട്ട് പറഞ്ഞിട്ടും ബ്ലെസ്ലി അതുതന്നെ തുടരുകയാണെന്നും ദിൽ‌ഷ പറഞ്ഞു. ഇതോടെ ലക്ഷ്മിപ്രിയയും റിയാസും ചേർ‌ന്ന് ദിൽഷയെ കുറ്റപ്പെടുത്തി. പറയേണ്ടത് പറയേണ്ടിടത്ത് പറയാൻ ദിൽഷ ശ്രമിക്കുന്നില്ലെന്നും ബ്ലെസ്ലി എപ്പോഴും കൂടെവേണമെന്ന് ആ​ഗ്രഹിക്കുന്നത് കൊണ്ടാകും ശക്തമായി സംസാരിക്കാൻ ദിൽഷ മടികാണിക്കുന്നത് എന്നുമാണ് റിയാസും ‌ലക്ഷ്മിപ്രിയയും പറഞ്ഞത്. ഇതോടെ ബ്ലെസ്ലിയും പ്രതികരിക്കാൻ തുടങ്ങി.

തന്റെ പ്രണയം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ഇതെന്റെ ജീവിതമായതിനാൽ പ്രണയം ഇനി താൻ പറയുമെന്നും പ്രതീക്ഷയും വിശ്വസവുമുണ്ടെന്നും ആരെങ്കിലും പറഞ്ഞതിന്റെ പേരിൽ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും ബ്ലെസ്ലി പറഞ്ഞു. ബ്ലെസ്ലി മനപൂർവം ദിൽഷയെ ഉപദ്രവിക്കുകയാണെന്നും റിയാസ് പറഞ്ഞു. സൂരജ് അടക്കമുള്ളവർ ചേർന്ന് ദിൽഷ-ബ്ലെസ്ലി-റോബിൻ ത്രികോണ പ്രണയകഥ പൊളിച്ചടുക്കുന്നതാണ് പിന്നീട് കണ്ടത്. ശേഷം സങ്കടത്തിലായ ദിൽഷ കരയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (14 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (45 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (54 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends