Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപാടെ തന്നെ സ്‌കൂളില്‍ നിന്നും കല്യാണം കല്യാണം കഴിക്കാന്‍ വേണ്ടി ആരുമറിയാതെ ശാസ്തമംഗലത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ പോയി; എന്നെ കണ്ടതും എസ്എസ്എല്‍സി ബുക്ക് കാണിക്കാന്‍ പറഞ്ഞതോടെ കള്ളം പൊളിഞ്ഞു; പിന്നാലെ സംഭവിച്ചത്.. വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ

29 JUNE 2022 11:29 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് ഷോ അവസാനിക്കാന്‍ ഇനി കേവലം ഒരാഴ്ച കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. മത്സരം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോഴും തുടക്കത്തിലെ അതെ ഗെയിം സ്പരിറ്റോടെ പോരാടുകയാണ് മത്സരാര്‍ത്ഥികള്‍. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥിയായി വന്നതിന് പിന്നാലെ നടി ലക്ഷ്മിപ്രിയയെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ലക്ഷ്മി ബിഗ്‌ബോസ് വീട്ടിൽ എത്തുന്നതിന് മുൻപ് ഭാഗ്യലക്ഷ്മി അവതാരകയായിട്ടെത്തിയ ഒരു ഷോയിൽ ഭര്‍ത്താവ് ജയേഷിനൊപ്പം ലക്ഷ്മിപ്രിയ എത്തിയപ്പോൾ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും പ്രണയകഥ പറയുന്നതിനിടയിലാണ് പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കല്യാണം കഴിക്കാന്‍ പോയതിനെ പറ്റി ലക്ഷ്മി പറഞ്ഞത്. ജയേഷിന്റെ അച്ഛനുമായിട്ടാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. പഴയ പാട്ടുകള്‍ പാടുന്നതിന് വേണ്ടി അച്ഛന്‍ വന്നപ്പോഴാണ് ആദ്യം കണ്ടത്. പരിചയപ്പെട്ടപ്പോള്‍ നിന്നെ പുറത്ത് നിന്നുള്ള കുട്ടിയാണെന്ന് തോന്നുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടയ്ക്ക് എന്റെ രണ്ട് ആണ്‍മക്കളില്‍ ആരെയെങ്കിലും കൊണ്ട് നിന്നെ കെട്ടിക്കുമെന്നും പുള്ളി പറഞ്ഞിരുന്നതായി ലക്ഷ്മി പറഞ്ഞു. തന്റെ ചേട്ടനെ കൊണ്ട് കെട്ടിക്കാനാണ് അച്ഛന്‍ ആഗ്രഹിച്ചത്. പക്ഷേ അതിന് മുന്‍പ് ഞാന്‍ അങ്ങേട്ട് കേറി ചെന്നത് കൊണ്ട് അത് മാറിയെന്ന് ജയേഷ് പറയുന്നു. കല്യാണത്തിന് മുന്‍പും കല്യാണത്തിന് ശേഷവും ലക്ഷ്മിപ്രിയയെ പറ്റി അറിഞ്ഞത് ഒരേ കാര്യമാണ്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതായിട്ടൊന്നും തോന്നിയിട്ടില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമാണ് ലക്ഷ്മിയോട് ഇഷ്ടം തോന്നാല്‍ കാരണമെന്ന് ജയേഷ് പറഞ്ഞു. നേരില്‍ കാണുന്നതിന് മുന്‍പ് ഫോണില്‍ സംസാരിച്ചിരുന്നു. ജയേഷേട്ടന്റെ അച്ഛന്‍ ഫോണ്‍ വിളിച്ച് തന്നു. തന്റെ മക്കള്‍ നല്ല കഴിവുള്ളവരാണെന്ന് അച്ഛന്‍ പറഞ്ഞ് അറിയാം.

ഒരു പാട്ട് പാടി തരുമോന്ന് ചോദിച്ചപ്പോള്‍ പുള്ളി ഫോണിലൂടെ പാട്ട് പാടി തന്നു. എന്റെ മനസില്‍ ഭര്‍ത്താവ് എന്ന് പറയുന്നത് ഒരു ഗുണ്ട ഇമേജാണ്. പക്ഷേ നേരിട്ട് ജയേഷേട്ടനെ കണ്ടപ്പോള്‍ പാവമായിട്ടും ഭയങ്കര കെയറിങ് ഉള്ള ആളായി തോന്നി. അങ്ങനെ ഇഷ്ടത്തിലായി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ പാടെ തന്നെ കല്യാണം കഴിഞ്ഞെന്നാണ് ലക്ഷ്മി പറയുന്നത്. ശാസ്തമംഗലത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ പോയി ആരുമറിയാതെ രജിസ്റ്റര്‍ ചെയ്തു. സ്‌കൂളില്‍ നിന്നുമാണ് കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ വന്നത്. എന്നെ കണ്ടതും എസ്എസ്എല്‍സി ബുക്ക് കാണിക്കാന്‍ പറഞ്ഞു. അത് കൊടുത്തപ്പോള്‍ എനിക്ക് പ്രായമായിട്ടില്ല. അങ്ങനെ തിരിച്ച് പോയി. ശേഷം ആറേഴ് മാസം കഴിഞ്ഞാണ് പിന്നെ വന്ന് വിവാഹം കഴിച്ചതെന്നും ലക്ഷ്മി പറയുന്നു. അതേ സമയം പെട്ടെന്ന് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണെന്നും നടി പറഞ്ഞു. 'അച്ഛന് ഇഷ്ടമുണ്ടായിരുന്നെങ്കിലും എന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ അച്ഛനത് കാര്യമാക്കിയില്ല. പിന്നെ ഞാന്‍ ചെറിയ കുട്ടിയാണ്. ഇതോടെ രഹസ്യമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (15 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (46 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends