Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അത്രത്തോളം എന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാൻ രണ്ട് ആൺകുട്ടികൾക്കൊപ്പം ചേർന്ന് മോശമായതൊന്നും ഞാൻ‌ ചെയ്തിട്ടില്ല.. പുറംലോകം കാണാൻ പറ്റാത്തതായി ഒന്നും ചെയ്തിട്ടില്ല.. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്തോ തെറ്റ് സംഭവിക്കുന്നുവെന്ന എല്ലാവരുടേയും ചിന്താ​ഗതിയാണ് മാറ്റേണ്ടത്! പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം.. തുറന്നടിച്ച് ദിൽഷ

29 JUNE 2022 01:21 PM IST
മലയാളി വാര്‍ത്ത

ആറ് മത്സരാർഥികളുമായി ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ആരായിരിക്കും ആ വിജയി എന്ന കാത്തിരിപ്പിലാണ് ആരാധകർ. ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, റിയാസ്, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഇപ്പോൾ മത്സരിക്കുന്നത്. ഇപ്പോൾ വീക്കിലി ടാസ്ക്കാണ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ ബി​ഗ് ബോസ് സീസണിലും കാണുന്നത് പോലെ ഈ സീസണിലും പ്രണയം ഒരു വലിയ വിഷയമായി ഉണ്ടായിരുന്നത്. ഇത്തവണത്തെ സീസണിൽ ചർച്ചയായത് റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവർ തമ്മിലുള്ള ത്രികോണ പ്രണയകഥയായിരുന്നു. റോബിനും ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞപ്പോൾ തന്നെ ദിൽഷ നിരസിച്ചിരുന്നു. റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നും ബ്ലെസ്ലി തനിക്ക് സഹോദര തുല്യനാണെന്നുമാണ് ദിൽഷ പറഞ്ഞത്. പക്ഷെ ഇവർ മൂന്നുപേരും ഉറ്റ സുഹൃത്തുക്കളെപ്പോലെയായിരുന്നു. റോബിനൊപ്പം ദിൽഷ സമയം ചെലവഴിക്കുമ്പോൾ‌ പലരും ദിൽഷയെ വിമർശിച്ചിരുന്നു.

വൈൽഡ് കാർഡായി വിനയിയും റിയസും വന്ന ശേഷമാണ് ദിൽഷയ്ക്കെതിരെയുള്ള പ്രശ്നങ്ങൾ കൂടിയതും. ത്രികോണ പ്രണയകഥ എന്ന രീതിയിലാണ് പുറത്ത് ബ്ലെസ്ലി-ദിൽഷ-റോബിൻ പ്രണയം ചർച്ച ചെയ്യുന്നതെന്നും റിയാസ് കുറ്റപ്പെടുത്തിയിരുന്നു. വിനയ് അടക്കമുള്ളവർ ദിൽഷയുടെ ഭാവിപോലും പ്രതിസന്ധിയിലാകുമെന്നുള്ള തരത്തിലും സംസാരിച്ചിരുന്നു. ഇപ്പോൾ ഇതെല്ലാം സംബന്ധിച്ച് വീട്ടുകാർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ദിൽഷ. ഹൗസിൽ വന്ന ശേഷം ഏറ്റവും സങ്കടം തോന്നിയ സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ‌. 'റിയാസും വിനയി ചേട്ടനും വന്ന ശേഷം ത്രികോണ പ്രണയത്തെ കുറിച്ച് പറഞ്ഞ് പ്രശ്നങ്ങൾ‌ സൃഷ്ടിച്ചു.''ശേഷം രണ്ടുദിവസം കഴിഞ്ഞ് ബാത്ത് റൂം ഏരിയയിൽ വെച്ച് പലരും ഈ സംഭവം വീണ്ടും ചർച്ച ചെയ്‌തു. അപ്പോൾ‌ ചിലർ പറ‍ഞ്ഞ സംഭവം എന്നെ വല്ലാതെ വിഷമിപ്പിച്ചു.' 'നമ്മളിങ്ങനെ ഇടയ്ക്കിടെ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്നാൽ ആ പെൺകുട്ടിയുടെ ഭാവിയെയാണ് ബാധിക്കുന്നത്, അവൾക്ക് പുറത്ത് ഒരു ജീവിതമുണ്ട്, ആ കുട്ടിക്ക് അതുണ്ടാകുമോ? ആ കുട്ടിക്ക് ഇതുണ്ടാകുമോ? എന്നെല്ലാം പലരും സംസാരിക്കുന്നത് കേട്ടു.' 'അത്രത്തോളം എന്റെ ഭാവിയെ കുറിച്ച് ആശങ്കപ്പെടാൻ രണ്ട് ആൺകുട്ടികൾക്കൊപ്പം ചേർന്ന് മോശമായതൊന്നും ഞാൻ‌ ചെയ്തിട്ടില്ല. പുറംലോകം കാണാൻ പറ്റാത്തതായി ഒന്നും ചെയ്തിട്ടില്ല. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചിരുന്നാൽ എന്തോ തെറ്റ് സംഭവിക്കുന്നുവെന്ന എല്ലാവരുടേയും ചിന്താ​ഗതിയാണ് മാറ്റേണ്ടത്.' 'അന്ന് അവർ സംസാരിക്കുന്ന കേട്ടപ്പോൾ എനിക്ക് തോന്നിയത് ഞാൻ വളരെ മോശമായ രീതിയിൽ പോകുന്നുവെന്ന് പറയുന്നത് പോലെയാണ്. ഒരു പെൺകുട്ടായാണ് ഞാനെന്ന ചിന്താ​ഗതിയിൽ നിന്നും നിങ്ങളിൽ വന്ന ആകുലതയാണ് അതെങ്കിൽ‌ പെണ്ണെന്ന നിലയിൽ എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends