Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ബൗണ്ടറി ക്ലോസ് ചെയ്തു, എന്നാല്‍ നീ നല്ല കുട്ടിയായത് കൊണ്ട് തിരിച്ച് പറഞ്ഞില്ല... ഇത് ശരിയല്ല, ബ്രില്യന്റ് ഗെയിമര്‍ എന്ന് പറയുന്ന ആളില്‍ നിന്നും വരുന്നത് ഇതുപോലെത്തെ കാര്യമാണ്... ഒരാളെ മാത്രം കുറ്റം പറയരുത്, ഇത് കുട്ടികള്‍ കാണുന്ന ഷോയാണ്.. നമ്മള്‍ കുട്ടികളെ പോലും എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്; ബിഗ് ബോസ് വീട്ടിലെ ചൂടേറിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരണവുമായി ജാസ്മിന്‍

29 JUNE 2022 01:38 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ജാസ്മിൻ എം മൂസ എന്ന വ്യക്തിത്വത്തെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ഷോയിലെ ഏറ്റവും കരുത്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിന് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചു. താനൊരു ലെസ്ബിയനാണെന്ന് തുറന്നു പറഞ്ഞ ജാസ്മിൻ തന്റെ ഗേൾഫ്രണ്ടായ മോണിക്കയേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ ചൂടേറിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരണവുമായി ജാസ്മിന്‍ ലൈവിലെത്തിയിരിക്കുകയാണ്.

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ..

ബ്ലെസി-ദില്‍ഷ വിഷയത്തില്‍ സംസാരിക്കാനാണ് വന്നിട്ടുള്ളത്. നമ്മള്‍ കുട്ടികളെ എന്താണ് ഗുഡ് ടച്ചും എന്താണ് ബാഡ് ടച്ചും എന്ന് പഠിപ്പിക്കാറുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നുമുള്ളൊരു വീഡിയോയില്‍ കണ്ടത് വച്ച് ഒരാളെ മാത്രം ആളുകള്‍ കുറ്റം പറയുന്നത് കണ്ടുവരുന്നുണ്ട്. ബാഡ് ടച്ചും ഗുഡ് ടച്ചും പോലെ തന്നെ എന്താണ് കണ്‍സെന്റ് എന്നും എവിടെയാണ് എങ്ങനെയാണ് നോ പറയേണ്ടത് എന്നും പഠിപ്പിക്കേണ്ടതുണ്ട്. കുട്ടികളൊക്കെ ഒരുപാട് കാണുന്ന ഷോയാണ്. കുട്ടികള്‍ കാണുന്ന ഷോയില്‍ ഞാന്‍ ഒരുപാട് മോശം വാക്കുകള്‍ പറഞ്ഞിരുന്നു. അതിന് എനിക്കും ഒരുപാട് ഉപദേശം കിട്ടിയിരുന്നു. അണ്‍കംഫര്‍ട്ടബിള്‍ ആയൊരു സാഹചര്യം വന്നാല്‍ എത് തരത്തിലാണ് നോ പറയേണ്ടതെന്നും നല്ല കുട്ടിയായി നില്‍ക്കുകയല്ല വേണ്ടതെന്ന് ഇത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും മനസിലാക്കണം. ഒരു സംഭവം നടക്കുമ്പോള്‍ ഒരാളെ മാത്രം കുറ്റം പറയരുത്.

നമ്മള്‍ ആരേയും പിന്തുണയ്‌ക്കേണ്ടതില്ല. പക്ഷെ തെറ്റ് കണ്ടാല്‍ ഞാന്‍ പറയും, അപ്പോള്‍ തന്നെ പറയും. നിങ്ങള്‍ അന്തമായിട്ട് നമ്മള്‍ ഇഷ്ടപ്പെടുന്നയാളെ പിന്തുണയ്ക്കരുത്. അത് ശരിയല്ല. ദില്‍ഷ ബ്ലെസ്ലിയോട്, തന്റെ സുഹൃത്താണെന്നാണ് പറയുന്നത്. പക്ഷെ ബ്ലെസ്ലി അവനത് അംഗീകരിക്കാന്‍ പറ്റുന്നില്ല. അവന് പാസ്റ്റില്‍ ഒരുപാട് ട്രോമയുണ്ടാകാം. പക്ഷെ ഇതൊന്നും ഒരാളെ കണ്‍സെന്റിലാതെ തൊടുന്നതിനെ ന്യായീകരിക്കുന്ന കാര്യമല്ല. ഒരു വീഡിയോയില്‍ ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത് കണ്ടു ഞാന്‍ ബൗണ്ടറി ക്ലോസ് ചെയ്തുവെന്നും എന്നാല്‍ നീ നല്ല കുട്ടിയായത് കൊണ്ട് തിരിച്ച് പറഞ്ഞില്ല. ഇത് ശരിയല്ല. ബ്രില്യന്റ് ഗെയിമര്‍ എന്ന് പറയുന്ന ആളില്‍ നിന്നും വരുന്നത് ഇതുപോലെത്തെ കാര്യമാണ്. എങ്ങനെ നോ പറയാം എന്ന് കുട്ടികളെ നമ്മള്‍ പഠിപ്പിക്കണം. ഒരാളെ മാത്രമായി കുറ്റം പറയരുത്. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്. സുഹൃത്താണെന്ന് പറയാമെങ്കിലും അവിടേയും പരിധിയുണ്ട്. നീ നല്ല കുട്ടിയായത് കൊണ്ട് ഒന്നും പറഞ്ഞില്ലെന്നത് ഒട്ടും ശരിയല്ലെന്ന് പറഞ്ഞാണ് ജാസ്മിന്‍ ലൈവ് അവസാനിപ്പിക്കുന്നത്. ബ്ലെസ്ലിയുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ ദില്‍ഷ മതിയായ രീതിയില്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് വീടിന് അകത്തുള്ളവരും നേരത്തെ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends