Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആകെ നാറി മലയാളസിനിമ! തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്... ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..? ഇടവേള ബാബുവിനും അമ്മയ്ക്കുമെതിരെ പൊങ്കാല

29 JUNE 2022 04:30 PM IST
മലയാളി വാര്‍ത്ത

താരസംഘടനയിൽ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടന്‍ വിജയ് ബാബുവിനെതിരെ അമ്മ നടപടി സ്വീകരിക്കാത്തതില്‍ ഗണേഷ് ഉയർത്തിയ വിമർശനത്തിനായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിനീഷ് കോടിയേരിക്കെതിരെ താര സംഘടനയായ ' അമ്മ' സ്വീകരിച്ച നിലപാടിനൊപ്പം നിന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാര്‍ എന്നും ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും മുന്‍കാല കമ്മിറ്റി ഇതേ നിലപാടാണ് എടുത്തതെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.ഗണേഷിനുള്ള മറുപടി തുറന്ന കത്തായി അമ്മയുടെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ കത്തിന് താഴെ സംഘടനയ്ക്കും വിജയ് ബാബുവിനുമെതിരെ അതിരൂക്ഷമായ കമന്റുകളാണ് ഉയരുന്നത്. ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധതയും മാത്രം മുഖമുദ്രയാക്കിയ എ എം എം എയോട് ജനത്തിന് അവമതിപ്പു തന്നെയാണുള്ളതെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധതയും മാത്രം മുഖമുദ്രയാക്കിയ എഎംഎംഎ യോട് ജനത്തിന് അവമതിപ്പു തന്നെയാണുള്ളത്. ആണൊരുത്തനായ ഷമ്മി തിലകനെ പുകക്കാനുള്ള തിരക്കിലാണല്ലോ ഈ ചംഘടന ഇപ്പോ. ഇതിനെ ലയൺസ് / റോട്ടറി ക്ലബ്ബുകളുമായി താരതമ്യം ചെയ്ത് അവരെക്കൂടി നാറ്റിക്കരുത്. പ്ലീസ്.അവർ ജനത്തിന് ഒത്തിരിയൊത്തിരി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരാണ്.നിങ്ങൾ എന്ത് ഒലക്കയാണാവോ ചെയ്യുന്നത്? ക്ഷമിക്കണം :ഗണേഷ്കുമാർ പറഞ്ഞത് ശരിയാ. തറ ക്ലബ്ബായി മാറുകയാണ് താരസംഘടന. ഡബ്ല്യുസിസിക്ക് വഴി വച്ചില്ലെ?പല നടിമാരെയും ഒതുക്കിയില്ലെ? പെണ്ണു കേസിൽപ്പെടുന്നവർക്കു മുൻഗണന. തമ്മിത്തല്ലും കുതി കാലുവെട്ടും വേറെ.

മഹാനടൻ തിലകനെ ജീവനോടെ പുകച്ചിരുത്തിയില്ലെ? ഇനി ഷമ്മിയുടെ കഞ്ഞികുടി മുട്ടിക്കൽ .ഇതാണോ നിങ്ങടെ ജീവകാരുണ്യം?' 'കുറെ വൃത്തിക്കെട്ട വാർത്തകളുണ്ടാക്കാനും ക്രിമിനലുകളെ സംരക്ഷിക്കാനുമല്ലാതെ എന്തെങ്കിലും വാർത്താപ്രാധാന്യം ഈ സംഘടനയ്ക്ക് ഉണ്ടോ?ഈ അമ്മാവൻമാരെയൊക്കെ മാറ്റി വിവരവും ,സമത്വ ബോധവും നിലപാടുമുള്ള യുവതാരങ്ങൾ ഇതിൻ്റെ തലപ്പത്ത് വരുന്ന കാലത്ത് ഈ നാണം കെട്ട സംഘടന നന്നാകും'. അതായത് ഇത്രയും വലിയ ആരോപണം ഉണ്ടായിട്ടും, സംഘടനയിൽ നിന്ന് താൽക്കാലികം ആയി എങ്കിലും വിട്ടു നിൽക്കാൻ പറയാൻ പോലും ഉള്ള കെൽപ് ഇല്ല, എന്നിട്ട് ആണ് ഈ വായ് താളം' . 'സ്ത്രീകളുടെ നേരെ അതിക്രമം നടത്തി എന്ന് പ്രഥമ ദൃഷ്ടിയിൽ തെളിഞ്ഞ കേസിൽ പ്രതി ചേർക്കപ്പെട്ട വ്യക്തികളെ പൂർണമായും മാറ്റി നിർത്തണ്ടേ സംഘടനയിൽ നിന്ന്? എന്ത് കൊണ്ടു അവരെ മുറുകെ പിടിക്കുന്നു? സംഘടനയുടെ വരവ് ചിലവ് കണക്കുകൾ എന്താണ്?ഈ സംഘടന കൊണ്ടു സിനിമ മേഖലയിൽ ഉള്ള എത്ര പേർക്ക് പ്രയോജനം കിട്ടി.വീട് ഇല്ലാത്ത നടി നടന്മാർക്ക് വീട് വെച്ച് കൊടുത്തോ?അസുഖ ബാധിതർ ഉള്ള വ്യക്തികൾക് സഹായഹസ്തം നീട്ടിയോ വൻ പ്രതിഫലം വാങ്ങുന്ന നടി നടന്മാർ പ്രതിഫലത്തിന്റെ ഒരു ശതമാനം സംഘടനക്ക് നൽകുന്നുണ്ടോ.സുരേഷ് ഗോപി ചേട്ടൻ തനിക് ഓരോ സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു ചെറിയ പങ്ക് മിമിക്രി സംഘടനക്ക് കൊടുക്കുന്നുണ്ട്. ഇത് പോലെ ആരെങ്കിലും സംഘടനക്ക് നൽകി വരുന്നുണ്ടോ?എന്ത് കൊണ്ടു ഇനിയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ വ്യക്തിയെ അമ്മ എന്ന സംഘടന മാറ്റി നിർത്തുന്നു? തിലകൻ സാറിനോട് കാണിച്ച നെറികേട് മലയാളികൾ ഒരിക്കലും മറക്കില്ല മലയാളസിനിമയിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നു ജഗതിശ്രീകുമാർ പണ്ടേ പറഞ്ഞിട്ടുള്ളതാണ്.ഇപ്പോൾ കുറ്റം ആരോപിക്കപ്പെട്ട നടൻമാർ ചെയ്തപോലുള്ള എന്ത് കുറ്റം ആണ് ഷമ്മി ചെയ്തത്..???അതിജീവിതയുടെ കാര്യത്തിൽ എന്ത് സപ്പോർട്ട് ആണ് നിങ്ങൾ അവർക് കൊടുത്തത്. നീതിയുക്തമായ ഒരു കാര്യങ്ങളും അവർക്കുവേണ്ടി നിങ്ങൾ ചെയ്തില്ല നിങ്ങൾ ഇരകളോടൊപ്പമല്ല. വേട്ടക്കാരനോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് നിങ്ങളുടെ ഒപ്പമുള്ളവരുടെ ചില പ്രസ്താവനകൾ..തെറ്റുകൾ ചൂണ്ടികാണിക്കുന്നവരെ പുറത്താക്കുകയല്ല വേണ്ടത്..ആ തെറ്റുകൾ തിരുത്താൻ നിങ്ങൾ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല ഏതു മഹാനായ നടനായാലും ജനങ്ങളുടെ മനസ്സിൽ അംഗീകാരം ഇല്ലെങ്കിൽ
വെറും വട്ടപ്പൂജ്യം മാത്രമാണ് അഭിനയകുലപതിയായ തിലകന്റെ മകനാണ് ഷമ്മി. തന്തയ്ക്ക് പിറന്നവൻ. ഷമ്മി ഹീറോയാടാ ഹീറോ' . 'ഇപ്പൊ ഗണേഷ് കുമാർ ഇടവേള തൊഴുത്തി കുത്തിന്റെ തിരകഥ ആരുടേതാണ്? ശെരിക്കുമുള്ള വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ ...ഈ മഫൻ ഇതേ എഴുത്തു ആ അതിജീവിതക്കും,ഷമ്മിക്കും അയച്ചിരുന്നേൽ എന്നെ ഈ പ്രശ്നം തീർന്നേനെ...കത്തിന്റെതിരകഥ രഞ്ജിത്,മുകേഷ്,ഗണേഷ് ...പിന്നണിയിൽ സിദ്ധിഖ് പശ്ചാത്തലം പേട്ടൻ..... സംഗീതം മരവാഴ ബാബു' എന്നിങ്ങനെ പോകുകയാണ് കമൻറ്റുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends