Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണീരോടെ വിട... തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന് സിനിമാലോകത്തിന്റെ അന്ത്യാഞ്ജലി.... സിനിമാരംഗത്തുള്ള ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി, സംസ്‌കാരം ഇന്നലെ ഉച്ചതിരിഞ്ഞ് ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടന്നു

30 JUNE 2022 09:18 AM IST
മലയാളി വാര്‍ത്ത

കണ്ണീരോടെ വിട... തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന് (48) സിനിമാലോകത്തിന്റെ അന്ത്യാഞ്ജലി. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗര്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.

 

വിദ്യാസാഗറിന്റെ മൃതദേഹം സെയ്ദാപേട്ടയിലെ മീനയുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. ബുധനാഴ്ച രാവിലെമുതല്‍ സിനിമാരംഗത്തുള്ള ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. നടന്‍ രജനീകാന്ത് വീട്ടിലെത്തി മീനയെ സമാശ്വസിപ്പിച്ചു. 'അമ്മ'യ്ക്കുവേണ്ടി നടന്‍ കൈലാഷ് റീത്ത് സമര്‍പ്പിച്ചു.




പ്രഭുദേവ, റഹ്മാന്‍, ഖുശ്ബു, ശരത്കുമാര്‍, ലക്ഷ്മി മഞ്ജു തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. മീനയുടെ ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും കുടുംബത്തിന് ദുഃഖം താങ്ങാനാവട്ടെയെന്നും ശരത് കുമാര്‍ ട്വിറ്റ് ചെയ്തു. സങ്കടം പ്രകടിപ്പിക്കാന്‍ പോലും വാക്കുകള്‍ നഷ്ടപ്പെടുകയാണെന്ന് നടി ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടന്നു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങള്‍ തുടര്‍ന്നു. ആറുമാസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശം മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിദ്യാസാഗറിന്റെ മരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends