Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവൻ തിരിച്ച് വന്ന് ഇതൊക്കെ കാണുമ്പോൾ തകർന്ന് പോകും.. പലപ്പോഴും ബി​ഗ് ബോസിൽ വിളിച്ച് ബ്ലെസ്ലിയെ തിരികെ കൊണ്ടുവരാൻ മാർ​ഗമുണ്ടോയെന്ന് വരെ ഉമ്മ അന്വേഷിച്ചു; ഉമ്മച്ചി ഇപ്പോൾ പുറത്ത് പോകാറില്ല!. ഞാനും പുറത്തിറങ്ങാറില്ല... നീ ശരീരം വിറ്റിട്ടല്ലേ ജീവിക്കുന്നതെന്ന മോശം കമന്റുകളാണ് വരാറുള്ളത്... ഇങ്ങനെയൊക്കെ എഴുതാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നു; ബ്ലെസ്ലിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ

30 JUNE 2022 10:15 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ചയാണ് ബിഗ്‌ബോസിന്റെ ഫിനാലെ നടക്കാൻ പോകുന്നത്. ആ കുറച്ച് ദിവസത്തിലേക്ക് ആരാധകർ കാത്തിരിക്കുകയാണ് . ധന്യ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, റിയാസ്, സൂരജ് എന്നിവരാണ് ഫിനാലെയിൽ എത്തി നിൽക്കുന്നത്. അതേസമയം ഫൈനലിസ്റ്റുകളിൽ ഒരാളായ ബ്ലെസ്ലിയെ കുറിച്ച് സഹോദരി ബി​ഗം ‍ഡിലിജന്റ് സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബ്ലെസ്ലിയെ വിമർശിക്കുന്നവർ തങ്ങളേയും കുറ്റപ്പെടുത്തുകയും പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നുവെന്നുമാണ് ബ്ലെസ്ലിയുടെ സഹോദരി പറയുന്നത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികളിൽ ഒരാൾ ബ്ലെസ്ലിയാണ്. സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിലൊക്കെ പുതുതലമുറയിലെ ഏതൊരാളെയുംപോലെ ആക്റ്റീവായ ബ്ലെസ്‍ലിക്ക് അവിടെയൊക്കെ ഒട്ടേറെ ആരാധകരുമുണ്ട്. യുട്യൂബിൽ 2 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ബ്ലെസ്ലിയുടെ പാട്ടുകൾക്ക് സ്പോട്ടിഫൈയിൽ മാസം ആറായിരത്തിലേറെ ആസ്വാദകർ ഉണ്ട്.

പേടകം ടാസക്കിന് ശേഷമാണ് ബ്ലെസ്ലിയിലെ മത്സരാർഥിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്. 'ബ്ലെസ്ലി ബി​ഗ് ബോസ് ഷോ കാണാതെ മത്സരിക്കാൻ പോയ വ്യക്തിയാണ്. ഞാൻ മുമ്പത്തെ സീസണുകൾ കാണുന്നത് കാണുമ്പോൾ ബ്ലെസ്ലി വഴക്ക് പറയുമായിരുന്നു. ഷോയിലേക്ക് സെലക്ഷൻ കിട്ടി പോയപ്പോൾ മുംബൈയിൽ ഇരുന്ന് കുറച്ച് എപ്പിസോഡുകൾ അവൻ കണ്ടിരുന്നു.' 'ആ അറിവ് മാത്രമെ ഈ ഷോയെ കുറിച്ച് അവനുള്ളൂ. ബ്ലെസ്ലിക്ക് നേരെ വലിയ വിമർശനമാണ് വരുന്നത്. അവൻ ഉപ്പയെ കുറിച്ച് പറഞ്ഞ വീഡിയോയ്ക്ക് വന്ന കമന്റ് ഉപ്പയെ കൊന്നവൻ നീ തന്നെയല്ലേ? എന്നതാണ്.' 'ഇങ്ങനെയുള്ള കമന്റുകൾ എഴുതാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഉപ്പ മരിച്ചത് താൻ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്.' 'അവൻ തിരിച്ച് വന്ന് ഈ കമന്റുകൾ കാണുമ്പോൾ തകർന്ന് പോകും. ഉമ്മച്ചി പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് ഇപ്പോൾ പഞ്ചായത്തിലേക്ക് പോകാറില്ല വിമർശനങ്ങൾ കാരണം. ഞാനും പുറത്തിറങ്ങാറില്ല.' 'മാത്രമല്ല പലപ്പോഴും ബി​ഗ് ബോസിൽ വിളിച്ച് ബ്ലെസ്ലിയെ തിരികെ കൊണ്ടുവരാൻ മാർ​ഗമുണ്ടോയെന്ന് വരെ ഉമ്മ അന്വേഷിച്ചിരുന്നു. എന്റെ ഇൻബോക്സിലേക്ക വളരെ മോശം കമന്റുകളാണ് വരാറുള്ളത്.' 'നീ ശരീരം വിറ്റിട്ടല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഉപ്പയോട് ബ്ലെസ്ലിക്ക് ഭയങ്കര സ്നേഹമായിരുന്നു ഉപ്പയുടെ മുമ്പിൽ ജയിച്ച് വന്ന് നിൽക്കണമെന്നത് അവന്റെ വലിയ ആ​ഗ്രഹമായിരുന്നു.' 'പാട്ടിന് പിറകെ സഞ്ചരിക്കാൻ അവനെ പ്രേരിപ്പിച്ച‌തും പ്രോത്സാ​ഹിപ്പിച്ചതും വാപ്പയാണ്. ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം കാണാൻ നല്ല രസമായിരുന്നു. ബ്ലെസ്ലി തെറ്റ് ചെയ്യുമ്പോൾ റോബിൻ പറഞ്ഞ് കൊടുക്കുമായിരുന്നു.' 'റോബിൻ പോയശേഷമാണ് ബ്ലെസ്ലിയുെട ​ഗെയിം താഴ്ന്നതെന്ന് തോന്നിയിട്ടുണ്ട്. റിയാസിനേയും ദിൽഷയേയും ഇഷ്ടമാണ്.' 'അവന്റെ ഭാ​ഗത്ത് നിന്ന് വന്ന തെറ്റുകൾ ബ്ലെസ്ലി തിരിച്ച് വന്ന ശേഷം പറഞ്ഞ് മനസിലാക്കി കൊടുക്കും. ഞങ്ങൾ കുടുംബത്തിലുള്ളവർ തന്നെയാണ് അവനെ തിരുത്താറുള്ളതെന്നും സഹോദരി സു‌നൈന പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends