Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി​ഗരറ്റ് വലിക്കാൻ സ്മോക്കിങ് ഏരിയയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പോയിരുന്നത്.. അങ്ങനെ ഞങ്ങൾ കമ്പിനിയായി.. പിന്നീട് നന്നായി പരസ്പരം സംസാരിക്കാൻ തുടങ്ങി..' 'സൗഹൃദത്തിനും മുകളിലായി പരസ്പരം ഞങ്ങൾക്കുള്ള സ്നേഹം! ആരോടും മിണ്ടാതെ കൈകെട്ടിയിരുന്ന അവളോട് അങ്ങോട്ട് പോയി മിണ്ടി... അന്ന് ഇവളെന്റെ തലയിൽ കേറിയതാണ് ഇറങ്ങിപ്പോയിട്ടില്ല.. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്; നിമിഷയും ജാസ്മിനും തമ്മിലുള്ള സ്നേഹത്തെക്കുറിച്ച് തുറന്ന് പറയുന്നു...

30 JUNE 2022 11:20 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസിൽ നാലാം സീസണിൽ ബിഗ്‌ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാർഥികളിൽ ഇപ്പോഴുള്ളത് ആറുപേർ മാത്രമാണ്. ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, സൂരജ്, ധന്യ, റിയാസ് എന്നിവർ. ഇവരിൽ‌ നിന്നും ഒരാളായിരിക്കും ഈ സീസണിൽ കപ്പ് നേടാൻ പോകുന്നത്. ബി​ഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സൗഹൃദമായിരുന്നു പുറത്തായ മത്സരാർഥികളായ നിമിഷയും ജാസ്മിനും തമ്മിലുള്ളത്. ഇരുവരും തമ്മിൽ യാതൊരു മുൻപരിചയവുമില്ല. ഹൗസിൽ പ്രവേശിച്ച ശേഷമാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഹൗസിലേക്ക് പ്രവേശിച്ച ശേഷം പിന്നീട് അവിടെ നടന്ന പ്രശ്നങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് നിന്ന് ഇടപെട്ടു. ആദ്യം ഹൗസിൽ നിന്ന് പുറത്തായത് നിമിഷയായിരുന്നു. ശേഷം ജാസ്മിൻ വാക്ക് ഔട്ട് ചെയ്യുകയായിരുന്നു. അമ്പത് ദിവസം പിന്നിട്ടശേഷമാണ് നിമിഷ പുറത്തായത്. പത്താം ആഴ്ചയിൽ റോബിനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ജാസ്മിനും വാക്ക് ഔട്ട് ചെയ്തു. പുറത്തിറങ്ങിയ ശേഷവും ജാസ്മിൻ-നിമിഷ സൗഹൃദം ശക്തമായി മുന്നോട്ട് പോവുകയാണ്. ഇപ്പോൾ എങ്ങനെയാണ് ഇത്രയും വലിയൊരു സൗഹൃദം ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് എന്ന പരിപാടിയിൽ അതിഥികളായി മറ്റ് ബി​ഗ് ബോസ് മത്സരാർഥികൾക്കൊപ്പം ജാസ്മിനും നിമിഷയും വന്നിരുന്നു. അപ്പോഴാണ് സൗ​ഹൃദം പിറന്നതെങ്ങനെയെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

'സി​ഗരറ്റ് വലിക്കാൻ സ്മോക്കിങ് ഏരിയയിലേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് പോയിരുന്നത്. അങ്ങനെ ഞങ്ങൾ കമ്പിനിയായി. പിന്നീട് നന്നായി പരസ്പരം സംസാരിക്കാൻ തുടങ്ങി.' 'സൗഹൃദത്തിനും മുകളിലായി പരസ്പരം ഞങ്ങൾക്കുള്ള സ്നേഹം. സ്വന്തം പെങ്ങളെപ്പോലെയാണ് നിമിഷ എനിക്ക്. പിന്നെ എനിക്കൊരു പ്രശ്നമുണ്ട്. ഒരാളെ ഇഷ്ടമായി കഴിഞ്ഞാൽ‌ ഞാൻ എന്റെ നൂറ് ശതമാനവും അയാൾക്ക് വേണ്ടി കൊടുക്കും.' 'അവരുടെ പ്രശ്നങ്ങൾ എന്റേത് കൂടിയായി മാറും. അത്രത്തോളം ഡെഡിക്കേഷൻ എനിക്ക് ആ ബന്ധത്തിലുണ്ടാകും. അതാണ് നിങ്ങൾ ബി​ഗ് ബോസിൽ കണ്ടതും. നിമിഷയുടെ എന്ത് പ്രശ്നവും ഞാൻ നൂറ് ശതമാനം കൊടുത്ത് എന്റേത് കൂടിയാക്കി മാറ്റും' ജാസ്മിൻ പറഞ്ഞു. 'എനിക്ക് ബി​ഗ് ബോസിൽ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ജാസ്മിൻ‌. എന്റെ ഏറ്റവും വലിയ സമ്പാദ്യം. ഒരു പെൺകുട്ടിയുമായി പെട്ടന്നൊരു സൗഹൃദം എനിക്ക് സാധ്യമായിരുന്നില്ല.' 'പക്ഷെ ജാസ്മിനോട് ആ സൗഹൃദം പെട്ടന്ന് വന്നു. ആദ്യം ഞാൻ വീട്ടിലേക്ക് കയറി വരുമ്പോൾ ജാസ്മിൻ ലിവിങ് ഏരിയയിലെ സോഫയിൽ കൈകെട്ടി ആരോടും മിണ്ടാതെ ഇരിക്കുകയായിരുന്നു.' 'ഞാൻ അപ്പോൾ അവളോട് അങ്ങോട്ട് പോയി മിണ്ടി. അന്ന് ഇവളെന്റെ തലയിൽ കേറിയതാണ് ഇറങ്ങിപ്പോയിട്ടില്ല. എനിക്ക് അവളെ ഒരുപാടിഷ്ടമാണ്. എന്റെ ആത്മ സുഹൃത്താണ്' നിമിഷ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends