Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ് എന്ന പ്രോഗ്രാമിന്റെ വിജയത്തിനുള്ള മാനദണ്ഡം സ്വന്തമായി പിആർ ടീം വേണമെന്നുള്ളതല്ല! ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ മനസിലുള്ള സ്ഥാനവും അംഗീകാരവുമാണെന്ന് വിശ്വസിക്കുന്നു.. എന്ത് ചെയ്താലും ധന്യ ഉയിര്‍ എന്ന് കമന്റിടാന്‍ പിആര്‍ ടീമില്ല; ആകാംഷയോടെ ഫിനാലെയ്ക്കായി കാത്തിരിക്കുന്നുവെന്ന് ഭര്‍ത്താവ് ജോണ്‍

30 JUNE 2022 11:46 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ആരാണ് ഫൈനലിസ്റ് ആകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. കഴിഞ്ഞാഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് റോൺസൺ ആയിരുന്നു. ബ്ലെസ്ലി, റിയാസ്,ലക്ഷ്മി പ്രിയ,ധന്യ, സൂരജ് എന്നിവരാണ് വീട്ടിലുള്ളത്. ഇതില്‍ ഒരാള്‍ പുറത്താകുമെന്നുറപ്പാണ്. ഇതിനിടെ ഇപ്പോഴിതാ ധന്യയ്ക്ക് വോട്ട് ചോദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഭർത്താവ് ജോണ്‍. കുറിപ്പിലൂടെയാണ് ധന്യയ്ക്ക് വേണ്ടി താരം വോട്ട് ചോദിച്ചിരിക്കുന്നത്.

അധികം യൂട്യൂബ് ചാനലുകള്‍ കാണാത്ത വ്യക്തിയാണ് ഞാൻ. സുനിതയുടെയും രേവതിയുടെയും ചാനലിന്റെ റിവ്യൂസ് മാത്രമാണ് കുറച്ചെങ്കിലും കണ്ടിട്ടുള്ളത്. അതും വളരെ കുറച്ചു റിവ്യൂസ്. ബയാസ്ഡ് അല്ലാതെ വളരെ നല്ല രീതിയിൽ റിവ്യു ചെയ്തതുകൊണ്ട് തന്നെ സുനിത ദേവ്ദാസിന്റെ ഈ റിവ്യൂ ഞാൻ ഷെയർ ചെയ്യുന്നു. ( പലരും ബയാസ്ഡ് അല്ലാതെ റിവ്യു ചെയ്യാറില്ല ). ധന്യ പിന്നെ വിജയിക്കുകയൊന്നും ഇല്ല എന്നു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ഒരു പക്ഷേ സോഷ്യല്‍ മീഡിഡയയിൽ ആർമിയുടെ പടവെട്ടൽ ഒന്നും കാണാത്തതുകൊണ്ടാവാം. ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കുമ്പോൾ ആരും പ്രതീക്ഷിക്കാത്ത ഒരാൾ തന്നെയായിരിക്കും വിജയ കിരീടം ചൂടുന്നത്. അതുകൊണ്ടുതന്നെ വിജയമോ പരാജയമോ ഇപ്പോൾ നിർണയിക്കാൻ സാധിക്കുന്നതുമല്ല. പിന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഒക്കെ എന്തു ചെയ്താലും "ധന്യ ഉയിർ" ♥️♥️" അടിപൊളി" എന്നൊന്നും കമന്റ് ഇടാൻ ധന്യക്കു പിആർ ടീം ഒന്നുമില്ല, ആകെ കൂടെയുള്ളത് ഒരു കലാകാരിയെന്നുള്ള നിലയിൽ അവളെ സ്നേഹിക്കുന്ന കുറച്ചു പേർ മാത്രം. ബിഗ് ബോസ് എന്ന പ്രോഗ്രാമിന്റെ വിജയത്തിനുള്ള മാനദണ്ഡം സ്വന്തമായി പിആർ ടീം വേണമെന്നുള്ളതല്ല എന്നും ബഹുഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ മനസിലുള്ള സ്ഥാനവും അംഗീകാരവുമാണെന്ന് വിശ്വസിക്കുന്നതുകൊണ്ടും പ്രേക്ഷകർ ധന്യയെ ഒരു നല്ല മത്സാരാർഥി എന്ന നിലയിൽ അല്ലെങ്കിൽ ഒരു നല്ല വ്യക്തി എന്ന നിലയിലെങ്കിലും മനസ്സിൽ സ്വീകരിച്ചിട്ടുണ്ടാവും എന്നും വോട്ട് ചെയ്തിട്ടുമുണ്ടാവുമെന്ന പ്രതീക്ഷയോടെ നിങ്ങളിൽ ഒരാളെ പോലെ ഞാനും ആകാംഷയോടെ ഫിനാലെയ്ക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞാണ് താരം കുറിപ്പ് നിർത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (12 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (36 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends