Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവശേഷിക്കുന്ന ആറ് പേരെ ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ചശേഷം ബിഗ്‌ബോസിന്റെ വമ്പൻ ട്വിസ്റ്റ്.. 10 ലക്ഷത്തിന്റെ പെട്ടിയുമെടുത്ത് റിയാസ് പുറത്തേക്ക്? തടയാൻ ശ്രമിച്ച് മറ്റ് മത്സരാർത്ഥികൾ; ആകാംഷയോടെ ആരാധകർ

30 JUNE 2022 03:42 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് ആരാണ് ഫൈനലിസ്റ് ആകുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. ഇപ്പോഴിതാ ബിഗ്‌ബോസ് പുറത്ത് വിട്ട പ്രമോയാണ് പ്രേക്ഷകരെ മുൻമുനയിൽ നിർത്തുന്നത്. റിയാസ് മത്സരത്തിൽ നിന്ന് സ്വമേധയാ പിൻവാങ്ങുന്നതാണ് പ്രമോയിൽ കാണിക്കുന്നത്. വീട്ടിൽ അവശേഷിക്കുന്ന ആറ് പേരെ ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ചശേഷം, വിജയ്ക്ക് ലഭിക്കുന്ന സമ്മാന തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറു പേരിൽ ഒരാൾ ഈ തുക സ്വീകരിച്ചശേഷം മത്സരത്തിൽ നിന്ന് പിൻമാറുന്നതാണ് പതിവ്. പിന്മാറുന്ന മത്സരാർത്ഥിക്ക് ഗ്രാൻഡ് ഫൈനലായിലേക്ക് കടക്കാൻ സാധിക്കില്ല. 10 ലക്ഷമാണ് ബിഗ് ബോസ് ഓഫർ ചെയ്തിരിക്കുന്നത്. അറിയിപ്പ് കേട്ട് എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുന്ന മത്സരാർത്ഥികളെയാണ് പ്രമോയിൽ കാണുന്നത്. മറ്റുള്ളവർ ചിന്തിച്ച് നിൽക്കുമ്പോൾ റിയാസ് മാത്രം പണപ്പെട്ടി എടുക്കാൻ പോകുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തായാലും ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിജയ പ്രതീക്ഷ ഇല്ലാത്തവർക്ക് സ്വമേധയാ പണപ്പെട്ടി എടുത്ത് പിൻമാറാവുന്നതാണ്. റിയാസ് പോകുമ്പോൾ ദിൽഷ അടക്കമുള്ള മറ്റ് മത്സരാർത്ഥികൾ തടയാൻ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്തുചാടി തീരുമാനം എടുക്കരുത് എന്നാണ് സഹമത്സരാർത്ഥികൾ പറയുന്നത്. മലയാളം ബിഗ് ബോസ് സീസണിൽ ഇത് ആദ്യത്തെ സംഭവമാണ്. ദിൽഷയ്ക്കും ബ്ലെസ്സലിക്കും വോട്ടിംഗ് പിന്തുണ കൂടുതലുള്ളതിനാൽ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് അറിയാവുന്നത് കൊണ്ടാണ് റിയാസ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. റിയാസിന്റെ തീരുമാനം നല്ലതാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends